entertainment

കോണ്‍ഗ്രസ്റ്റ് വിരോധി ആണോ എന്ന് പലരും മെസേജ് അയക്കുന്നുണ്ട്, മാലാ പാര്‍വതി പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മാല പാര്‍വതി. നിരവധി ചിത്രങ്ങളിലൂടെ താരം മലയാളികള്‍ക്ക് മുന്നിലെത്തി. അമ്മ വേഷം തന്റെ കൈയ്യില്‍ ഭദ്രമെന്ന് താരം തെളിയിച്ച് കഴിഞ്ഞു. സോഷ്യല്‍ മീഡിയകളില്‍ സജീവമാണ് മാല പാര്‍വതി. ഇപ്പോള്‍ താരം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്. താന്‍ ഒരു കോണ്‍ഗ്രസ് വിരോധിയാണോ എന്ന് പലരും ചോദിച്ചിട്ടുണ്ടെന്നും ഒരിക്കലും അല്ലെനന്ന് പറയുകയാണ് നടി.

മാല പാര്‍വതിയുടെ കുറിപ്പ്, എനിക്ക് വരുന്ന മെസ്സേജുകളില്‍ പലരും ചോദിക്കുന്ന ഒരു കാര്യം.. ഞാന്‍ ഒരു കോണ്‍ഗ്രസ്റ്റ് വിരോധി ആണോ എന്നാണ്. ഉത്തരം ഒരിക്കലുമല്ല എന്നാണ്. ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തില്‍ ഒരു കാര്യം മാറ്റാന്‍ അവസരം കിട്ടിയാല്‍, പ്രണബ് മുഖര്‍ജിയെ പ്രസിഡന്റ് ആക്കാതെ, പ്രധാനമന്ത്രി ആക്കുക എന്നതാണ്. പ്രസിഡന്റ് ആക്കിയതിലൂടെ അദ്ദേഹം കോണ്‍ഗ്രസ്റ്റ് രാഷ്ടീയ നേത്യത്വത്തിന്റെ ഭാഗമല്ലാതായി. ശക്തനായ നേതാവ്. എന്നല്ല പല പ്രതിസന്ധികളില്‍ പാര്‍ട്ടിയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാറുണ്ടായിരുന്നത് അദ്ദേഹമായിരുന്നു.പക്ഷേ പിന്നീട് അദ്ദേഹം ബി.ജെ.പിയുമായി സൗഹൃദത്തിലായി.

Y.S. രാജശേഖര റെഡ്ഢി.. അന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി 2009 ലും, മാധവ് രാവു സിന്ധ്യ 2001 ലും ഹെലികോപ്റ്റര്‍ ക്രാഷില്‍ മരിച്ചു.രാജേഷ് പൈലറ്റ് ആകട്ടെ 2000ല്‍ കാര്‍ ആക്‌സിഡന്റില്‍ മരണമടുത്തു. ശക്തരായ നേതാക്കളായിരുന്നു.ഇവരൊക്കെ ഉണ്ടായിരുന്നെങ്കില്‍, കോണ്‍ഗ്രസ്സ് ഈ നിലയില്‍ ആകില്ലായിരുന്നു. ഇതില്‍ ആരോപണമൊന്നുമില്ല. നിരീക്ഷണം മാത്രം. നല്ല നേതാക്കളെ കുറിച്ച് ഓര്‍ക്കാര്‍ ഈ അവസരം വിനിയോഗിക്കുന്നു എന്നേ ഒള്ളു. രാജ്യത്ത് കോണ്‍ഗ്രസ്സ് ശക്തിപ്പെടണം എന്ന് രാജ്യത്തോട് സ്‌നേഹമുള്ള ആരും ആഗ്രഹിക്കും.കോണ്‍ഗ്രസ്സിന്റെ മതേതര സ്വഭാവം നിലനിര്‍ത്തുന്ന, ആദര്‍ശങ്ങളെ വിട്ടു കളയാത്ത കോണ്‍ഗ്രസ്സിനോട് ആദരവ് മാത്രം.

Karma News Network

Recent Posts

കളിയിക്കാവിള കൊലപാതകം, രണ്ടാം പ്രതി സുനില്‍കുമാര്‍ പിടിയില്‍

തിരുവനന്തപുരം: കളിയിക്കാവിള കൊലപാതക കേസില്‍ നിര്‍ണായക വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതിയും സര്‍ജിക്കല്‍ ഷോപ്പ് ഉടമയുമായ സുനില്‍കുമാര്‍ പൊലീസിന്റെ പിടിയിലായി.…

9 mins ago

പുതിയ ക്രിമിനൽ നിയമം.രാജ്യത്തേ ആദ്യ കേസ് രജിസ്റ്റർ ചെയ്തു,ഭാരതീയ ന്യായ സൻഹിത

പുതിയ ക്രിമിനൽ കോഡായ ഭാരതീയ ന്യായ് സന്ഹിത ഇന്ന് നിലവിൽ വന്നതോടെ ഇന്ത്യയിലെ ആദ്യ കേസ് ദില്ലിയിൽ രജിസ്റ്റർ ചെയ്തു.ന്യൂഡൽഹി…

16 mins ago

റഷ്യയിൽ ഒരു ക്ഷേത്രം വേണം, മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി അഭ്യർത്ഥനയുമായി ഇന്ത്യൻ വംശജർ

റഷ്യൻ മണ്ണിൽ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ…

30 mins ago

മലവെള്ളം പാഞ്ഞെത്തി, ഒഴുക്കിൽപ്പെട്ട് ഏഴം​ഗ കുടുംബം, ഏഴ് മരണം

മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…

45 mins ago

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

1 hour ago

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നാണ് വിശ്വാസം- ഇടവേള ബാബു

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന്‍ ഇടവേള ബാബു.…

1 hour ago