entertainment

സതീശൻ എന്നെ കല്യാണം കഴിച്ചേ പറ്റൂ, രജിസ്റ്റർ വിവാഹത്തിന്റെ കഥ വെളിപ്പെടുത്തി മാലാ പാർവതി

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മാലാ പാർവ്വതി. കൈ നിറയെ ചിത്രങ്ങളുമായി തിളങ്ങി നിൽക്കുകയാണ് താരം. ഇപ്പോഴിത കോളിളക്കം സൃഷ്ടിച്ച തന്റെ വിവാഹത്തിന്റെ കഥ പങ്കുവെക്കുകയാണ് മാലാ പാർവ്വതി.. ഒരു ഗോസിപ്പിൽ നിന്നുമാണ് തന്റെ വിവാഹത്തിലേക്ക് എത്തുന്നതെന്നാണ് താരം പറയുന്നത്. ഞാനും സതീശനും എസ്എഫ്‌ഐ പ്രവർത്തകരായിരുന്നു. സതീശൻ യൂണിവേഴ്‌സിറ്റി യൂണിയൻ ജനറൽ സെക്രട്ടറി ആയിരുന്നു. ഞാൻ വിമൻസ് കോളേജിലെ ചെയർപേഴ്‌സണും.

അന്ന് പ്രസ്ഥാനത്തിനുള്ളിലെ ഗ്രൂപ്പ് വഴക്കിൽ നിന്നാണു ഞങ്ങളുടെ പ്രണയകഥ ഉണ്ടാകുന്നത്. സതീശനെ സംസ്ഥാന കമ്മിറ്റിയിൽ നിന്നൊഴിവാക്കാനുള്ള നീക്കം. ഞങ്ങൾ ഒരുമിച്ചു പലയിടത്തും പോയി എന്നൊക്കെയാണ് കഥാസാരമെന്ന് മാല പാർവ്വതി ഓർക്കുന്നു. സംഭവം അറിഞ്ഞതിൽ പിന്നെ വീട്ടിൽ കല്യാണാലോചനകൾ തുടങ്ങി. പെണ്ണുകാണാൻ വന്നൊരാൾ സംസാരം തുടങ്ങിയത് തന്നെ ഈ അപവാദകഥയിൽ നിന്നായിരുന്നു.

ഈ പ്രായത്തിൽ അങ്ങനെ അഫയർ ഉണ്ടാകുന്നതൊന്നും വലിയ കാര്യമല്ല. എനിക്ക് മനസിലാക്കാൻ കഴിയും. അദ്ദേഹം ഇംഗ്ലീഷിലാണ് സംസാരിക്കുന്നത്. പക്ഷെ അത് വിശ്വസിക്കാൻ കഴിഞ്ഞില്ല. ജീവിതകാലം മുഴുവൻ എനിക്ക് മറ്റൊരു ബന്ധമുണ്ടായിരുന്നു എന്ന് ഇയാൾ പറയും. ഉറപ്പാണ്, അങ്ങനെയാണ് അന്ന് തോന്നിയതെന്നും താരം പറയുന്നു. സത്യം അറിയാവുന്ന ഒരേയൊരു ആൾ സതീശനാണ്. അതുകൊണ്ട് സതീശൻ എന്നെ കല്യാണം കഴിച്ചേ പറ്റൂ. പലതും പറഞ്ഞ് ഒഴിവാകാൻ നോക്കിയെങ്കിലും ഒടുവിൽ സതീശന് എന്റെ അവസ്ഥ മനസിലായി. ഞങ്ങൾ രജിസ്റ്റർ വിവാഹം ചെയ്തു. പിന്നെ ഒന്നര വർഷത്തിന് ശേഷം സതീശനു സിഡിറ്റിൽ ജോലി കിട്ടിയ ശേഷം ചടങ്ങു പ്രകാരം വിവാഹിതരായി ഒരുമിച്ച് ജീവിതം തുടങ്ങി.

ആ സംഭവത്തോടെ ഞാൻ സജീവ പ്രവർത്തനത്തിൽ നിന്നു പിൻവാങ്ങി. സതീശൻ ഇപ്പോഴും പാർട്ടി അനുഭാവിയാണെന്നും മാല പാർവ്വതി പറയുന്നു. താൻ എപ്പോഴും സന്തോഷത്തോടെയിരിക്കുന്നതിന്റെ രഹസ്യവും മാലാ പാർവ്വതി പങ്കുവെക്കുന്നുണ്ട്. കോളേജിൽ പഠിക്കുന്ന കാലത്തു പോലും ബസിൽ കയറേണ്ടി വന്നിട്ടില്ല എനിക്ക്. ഓട്ടോയുണ്ടാകും. അല്ലെങ്കിൽ വീട്ടിൽ നിന്നും കാർ വരും.

വിവാഹ ശേഷം ജീവിതം വേറൊരു തരത്തിൽ മാറി. ചെറിയൊരു വാടകവീട്ടിൽ കുറഞ്ഞ സൗകര്യങ്ങളിലായി ജീവിതം. അതു വളരെ രസകരവും സന്തോഷവുമായിരുന്നു. പ്രശസ്തി, പണം, അതിൽ ഒന്നും ഒരു പരിധിയിലധികം കാര്യമില്ലെന്ന് ജീവിതത്തിന്റെ ഒരു പോയന്റിൽ മനസിലാകും. നല്ല വ്യക്തികൾ, സൗഹൃദങ്ങൾ, മനുഷ്യനോടു മര്യാദയ്ക്ക് പെരുമാറുക, അതൊക്കെയല്ലേ പ്രധാനമെന്നാണ് അവർ ചോദിക്കുന്നത്. തൃപ്തിയും കംപാഷനുമാണ് ജീവിതത്തിൽ നമ്മൾ പ്രാക്ടീസ് ചെയ്യേണ്ട കാര്യം. അതു തന്നെയാണ് സന്തോഷത്തിന്റെ രഹസ്യവും. 52 വയസ് കടന്ന എന്റയീ ജീവിതത്തിൽ ഇതുവരെ ഞാൻ പൂർണ തൃപ്തയാണെന്നും മാലാ പാർവ്വതി വ്യക്തമാക്കുന്നു.

Karma News Network

Recent Posts

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

10 mins ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

10 mins ago

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

26 mins ago

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

35 mins ago

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

36 mins ago

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

1 hour ago