topnews

മലബാര്‍ ബ്രാന്‍ഡി ഓണത്തിന് വിപണിയില്‍ എത്തും

തിരുവനന്തപുരം. മലബാര്‍ ബ്രാന്‍ഡി എന്ന പേരില്‍ സംസ്ഥാന സര്‍ക്കാര്‍ ബ്രാന്‍ഡി വിപണിയിലെത്തിക്കുന്നു. മലബാര്‍ ഡിസ്റ്റലറീസിന്റെ മലബാര്‍ ബ്രാന്‍ഡി അടുത്ത ഓണത്തിന് മുമ്പ് ബ്രാന്‍ഡി വിപണിയില്‍ എത്തും. നിലവില്‍ തിരുവല്ലയിലെ ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍ ലിമിറ്റഡ് ഉല്‍പ്പാദിപ്പിക്കുന്ന ജവാന്‍ റമ്മാണ് സംസ്ഥാന സര്‍ക്കാരിന്റെതായി വിപണിയിലുള്ള മദ്യം.

സര്‍ക്കാര്‍ മേഖലയില്‍ മദ്യ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പാലക്കാട്ട് ചിറ്റൂരിലുള്ള മലബാര്‍ ഡിസ്റ്റലറീസില്‍ മദ്യ ഉല്‍പ്പാദനം ആരംഭിക്കുന്നത്. പൂട്ടിപ്പോയ ചിറ്റൂര്‍ ഷുഗര്‍ മില്ലാണ് ഡിസ്റ്റലറിയാക്കുന്നത്. മദ്യ ഉല്‍പ്പാദനത്തിനു സര്‍ക്കാരിന്റെ അനുമതിയും ടെന്‍ഡര്‍ നടപടികളും പൂര്‍ത്തിയായി. ഫാക്ടറിയുടെ നിര്‍മാണ പ്രവൃത്തികള്‍ ഡിസംബര്‍ ഒന്നു മുതല്‍ ആരംഭിക്കും. കേരള പോലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ ലിമിറ്റഡിനാണ് നിര്‍മാണ ചുമതല.

ആദ്യ ഘട്ടത്തില്‍ സിവില്‍ ആന്‍ഡ് ഇലക്ട്രിക് പ്രവൃത്തികള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കും. പ്ലാന്റ് നിര്‍മാണം 2023 മാര്‍ച്ചിനു മുന്‍പ് പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം. ആദ്യ ഘട്ടത്തില്‍ അഞ്ച് ഉല്‍പ്പാദന ലൈനുകള്‍ സ്ഥാപിക്കും. മാസത്തില്‍ 3.5 ലക്ഷം കേയ്‌സ് മദ്യം ഉല്‍പ്പാദിപ്പാക്കാനാണ് ആലോചന. 20 കോടിരൂപയാണ് നിര്‍മാണത്തിന് അനുവദിച്ചിരിക്കുന്നത്. സഹകരണ മേഖലയില്‍ 1965ല്‍ ആരംഭിച്ച ചിറ്റൂര്‍ ഷുഗര്‍ മില്‍ 2003ലാണ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്.

Karma News Network

Recent Posts

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

17 mins ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

44 mins ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

1 hour ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

2 hours ago

സജി ചെറിയാന്‍ തത്കാലം വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കേണ്ട, പ്രസ്താവന പിന്‍വലിക്കണം: കെഎസ്‌യു

തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്‌യു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…

2 hours ago

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

11 hours ago