kerala

മലപ്പുറത്ത് ഭർത്താവിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യവേ ലോറിയുമായി കൂട്ടിയിടിച്ച് അപകടം, ഗർഭിണിയായ യുവതി മരിച്ചു

മലപ്പുറം. ഭർത്താവിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യവേ ലോറിയുമായി കൂട്ടിയിടിച്ച് ഗർഭിണിയായ യുവതി മരിച്ചു. പ്രിജി (31) ആണ് മരിച്ചത്. ഭർത്താവ് സുജീഷിന് കാര്യമായി പരിക്കേറ്റിട്ടില്ല. ചന്തക്കുന്ന് യുപി സ്കൂളിന് സമീപം ആയിരുന്നു അപകടം. ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.

പ്രിജി ലോറിക്ക് അടിയിലേക്ക് വീണുപോയി. അപകടത്തിൽ സാരമായി പരിക്കേറ്റ ഇവരെ ജില്ലാ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകും വഴിയാണ് മരണം സംഭവിച്ചത്. . ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. മൃതദേഹം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും

Karma News Network

Recent Posts

ഡി.ജി.പി. ചെയ്തത് ഗുരുതര കുറ്റം, പരാതി ലഭിച്ചാല്‍ ക്രിമിനല്‍ കേസ് എടുക്കേണ്ടിവരും

തിരുവനന്തപുരം : ബാധ്യത മറച്ചുവെച്ച് സ്ഥലം വിൽക്കാൻ നോക്കിയ സംസ്ഥാന പോലീസ് മേധാവി ഷേക്ക് ദര്‍വേഷ് സാഹിബ് നിയമക്കുരുക്കില്‍.ബാധ്യത മറച്ചുവെച്ചത്…

15 mins ago

ചെങ്കൽ ക്ഷേത്രത്തിലെ വൈകുണ്ഠത്തിനും മഹാശിവലിംഗത്തിനും വീണ്ടും പുരസ്കാരം

ചെങ്കല്‍ മഹേശ്വര ക്ഷേത്രത്തിന് വീണ്ടും അംഗീകാരം. ഗ്ലോബൽ റെക്കോർഡ്സ് ആൻഡ് റിസ‍‍‍‌ർച്ച് ഫൗണ്ടേഷന്റെ നാഷണൽ റെക്കോർഡ് അം​ഗീകാരമാണ് ലഭിച്ചത്. ചെങ്കലൽ…

51 mins ago

പ്ലസ് വൺ വിദ്യാർത്ഥി റാഗിങ്ങിന് ഇരയാക്കി സീനിയർ വിദ്യാർത്ഥികൾ, സംഭവം മലപ്പുറത്ത്

മലപ്പുറം : പ്ലസ് വൺ വിദ്യാർത്ഥിയെ സ്കൂളിലെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തെന്ന് പരാതി. വേങ്ങര ഗവൺമെന്റ് മോഡൽ വൊക്കേഷണൽ…

1 hour ago

ശബരിമല തന്ത്രിസ്ഥാനത്ത് നിന്ന് കണ്ഠര് രാജീവര് പൂർണ ചുമതല ഒഴിയുന്നു, തന്ത്രി സ്ഥാനത്ത് ഇനി മകൻ

പത്തനംതിട്ട: ശബരിമല തന്ത്രി സ്ഥാനത്തേക്ക് ചെങ്ങന്നൂർ താഴമൺ മഠത്തിലെ അടുത്ത തലമുറയിൽ നിന്നു ഒരാൾ കൂടി എത്തുന്നു. തന്ത്രി സ്ഥാനമുള്ള…

1 hour ago

അമ്മയിലെ തിരഞ്ഞെടുപ്പ് ജനാധിപത്യവിരുദ്ധം, തുറന്നടിച്ച് രമേശ് പിഷാരടി

കൊച്ചി: 'അമ്മ'യിലെ ഭാരവാഹി തിരഞ്ഞെടുപ്പിനെതിരെ തുറന്നടിച്ച്‌ നടൻ രമേശ് പിഷാരടി. എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് മൂന്ന് വനിതാ അംഗങ്ങളെ തിരഞ്ഞെടുത്ത രീതി…

2 hours ago

മനോരമക്കാരെ കുടുക്കാൻ ദേശാഭിമാനി ലോബി,പ്രസ് ക്ളബ്ബുകളിലേ അഴിമതി

പല പ്രസ് ക്ളബുകളും സർക്കാർ ഫണ്ട് തിരിമറിയും അഴിമതിയും നടത്തിയതിനു ജപ്തി നേരിടുമ്പോൾ ഇതിൽ മനോരമക്കാരേ കുടുക്കാൻ ദേശാഭിമാനി ലോബിയുടെ ശ്രമം.…

2 hours ago