മലപ്പുറം∙ ഫുട്ബോൾ മത്സരത്തിനിടെ വിദേശ താരത്തിന് കാണികളുടെ മർദ്ദനം. ഐവറി കോസ്റ്റ് താരം ഹസൻ ജൂനിയറിനെതിരെ ആക്രമണമുണ്ടായത്. പരുക്കേറ്റ താരം മലപ്പുറം എസ്പിക്ക് പരാതി നൽകി. സംഭവത്തിന്റെ ദൃശ്യങ്ങളടക്കമാണു വിദേശ താരം പൊലീസിനെ സമീപിച്ചത്.
അരീക്കോട് ഫൈവ്സ് മത്സരത്തിനിടെയാണ് സംഭവം. വംശീയമായി അധിക്ഷേപിച്ചെന്നും കളി കാണാനെത്തിയവർ കല്ലെറിഞ്ഞെന്നും ഹസൻ ജൂനിയറിന്റെ പരാതിയിലുണ്ട്. ഹസൻ ജൂനിയർ കാണികളെ അധിക്ഷേപിച്ചു എന്നു പറഞ്ഞായിരുന്നു താരത്തെ തടഞ്ഞുവച്ചത്.
ഓടിരക്ഷപെടാൻ ശ്രമിച്ച താരത്തെ മൈതാനത്തിന്റെ പല ഭാഗത്തുവച്ചും ആളുകൾ കൂട്ടമായി മർദിച്ചു. ജില്ലാ പൊലീസ് മേധാവി അരീക്കോട് എസ്എച്ച്ഒയ്ക്ക് പരാതി കൈമാറി.
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അവയവം മാറി ശസ്ത്രക്രിയ ചെയ്തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമെന്ന് കെജിഎംസിടിഎ. ആശുപത്രിയില്‍ ആറാം വിരല്‍ നീക്കം…
തിരുവനന്തപുരം: ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്. ഇന്ന് നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 301 ഗുണ്ടകൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്.…
കൊച്ചി: പെരുമ്പാവൂരിൽ എക്സൈസിന്റെ മിന്നൽ പരിശോധന. പെരുമ്പാവൂർ ടൌൺ, വൈകിട്ട് 4 മണിമുതൽ രാത്രി 8 മണി വരെ നീണ്ട…
ന്യൂഡൽഹി: കൊട്ടരങ്ങളിൽ ജനിച്ച രാജകുമാരന്മാർക്ക് കഠിനാധ്വാനം ചെയ്ത് ശീലമില്ല. സമാജ്‍വാദിയിലെയും കോൺഗ്രസിലെയും രാജകുമാരന്മാർക്ക് രാജ്യത്തിന്റെ വികസനമെന്നാൽ കുട്ടിക്കളിയാണ്. രാഹുൽഗാന്ധിയേയും അഖിലേഷ്…
തിരുവനന്തപുരം : മണിക്കൂറുകളോളം മഴ നിന്ന് പെയ്തതോടെ തലസ്ഥാനനഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഉച്ചയ്ക്ക് ശേഷം മൂന്നു മുതല്‍ നാല്…
കൊച്ചി: പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ച യുവാവ് വാഹനത്തിനടിയില്‍ പെട്ട് മരിച്ചു. മൂവാറ്റുപുഴ വാളകം…