entertainment

അമ്മയുടെ സിനിമകൾ കാണാറില്ല, ഓർമ്മയിൽ നിൽക്കാറില്ല, തുറന്നുപറഞ്ഞ് മാളവിക

സിനിമയിൽ ഇതുവരെ അരങ്ങേറിയില്ലെങ്കിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റാഗ്രാമിൽ സജീവ സാന്നിധ്യമാണ് ജയറാം – പാർവതി ദമ്പതിമാരുടെ പുത്രി മാളവിക ജയറാം. മലയാള സിനിമയിലെ ഭൂരിഭാഗം നടി നടന്മാരുടെയും മക്കൾ ഇന്നു സിനിമ മേഖലയിലെ സജീവ സാനിധ്യം ആണ്.എന്നാൽ അവരിൽ നിന്ന് എല്ലാം വ്യത്യസ്തയാകുകയാണ് ചക്കി എന്ന് വിളിപ്പേരുള്ള ജയറാമിന്റെ മകൾ മാളവിക . മകൾ ചക്കിക്ക് അഭിനയിക്കാൻ താൽപ്പര്യമില്ലെന്ന് ജയറാം നേരത്തെ വ്യക്തമാക്കിയിരുന്നു. അടുത്തിടെ ജയറാമിനൊപ്പം ഒരു പരസ്യ ചിത്രത്തിൽ മാളവിക അഭിനയിച്ചിരുന്നു.

എന്നാൽ അമ്മയുടെ സിനിമകൾ കാണാറില്ല എന്നാണ് മാളവിക ഇപ്പോൾ പറയുന്നത്. വിവാഹിതരെ ഇതിലെ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ പാർവതി ചുരുങ്ങിയ നാളുകൊണ്ട് നിരവധി നല്ല കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്. ഇത് പറയുന്നതിൽ തന്നെ കൊല്ലരുതെന്നും അമ്മയുടെ സിനിമകൾ ഓർമ്മയിൽ നിക്കാറില്ലെന്നും മാളവിക ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറ‍ഞ്ഞു.

വ്യായമത്തെക്കുറിച്ചും ഡയറ്റിം​ഗിനെക്കുറിച്ചും അടുത്തിടെ തുറന്നുപറഞ്‍ഞിരുന്നു, വ്യായാമം ചെറുപ്പം മുതൽ ഞങ്ങളുടെ ദിനചര്യയിലുണ്ട്. അമ്മയ്ക്കത് നിർബന്ധമായിരുന്നു. ഇപ്പോൾ നിത്യവും ഒന്നര മണിക്കൂർ ജിമ്മിൽ പോകുന്നുണ്ട്. ഹെവി ഡയറ്റ് ഒന്നും എടുക്കാറില്ല. ഇഷ്ട ഭക്ഷണം കൂടുതൽ കഴിച്ചാൽ വർക്കൗട്ട് കൂടും. ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ്, ഇവയൊന്നും തൊടാറേയില്ല. ഞാൻ പണ്ട് നല്ല ചബ്ബി കുട്ടിയായിരുന്നു. അങ്ങനെയുള്ളവർ ഭാരം കൺട്രോൾ ചെയ്തില്ലെങ്കിൽ പെട്ടെന്ന് പഴയ രൂപത്തിലേക്ക് പോകും. അതുകൊണ്ട് എന്റെ ഭാരത്തിൽ എനിക്ക് എപ്പോഴും കൺട്രോളുണ്ട്.

എല്ലാവരും കരുതുന്നത് ഞാൻ അഭിനയത്തിന്റെ ആദ്യ പടി ആയാണ് മോഡലിങ് ചെയ്തത് എന്നാണ്. പക്ഷേ അങ്ങനെയല്ല. സിനിമ എന്റെ അരികിൽ തന്നെയുണ്ട്. അഭിനയിക്കുന്നവരുടെ ബുദ്ധിമുട്ടുകൽ ചെറുപ്പം മുതൽ കണ്ട് വളർന്നയാളാണ് ഞാൻ. ജീവിതത്തിൽ ഏറ്റവും അധികം ബഹുമാനിക്കുന്നതും അഭിനേതാക്കളെയാണ.ആ ബഹുമാനം നിലനിർത്തി തന്നെയാണ് പറയുന്നത്. ‘ആക്ടീങ് ഈസ് നോട്ട് മൈ പാഷൻ’ ഒരിക്കൽ പോലും എനിക്ക് താൽപര്യം തോന്നിയിട്ടില്ല. അതിലും ഇഷ്ടം ഫാഷനോടാണ്. സ്‌റ്റൈലിങ്, ഡിസൈനിങ് ഇതെല്ലാമാണ് പ്രിയം

Karma News Network

Recent Posts

ബുള്ളറ്റ് പാലത്തിൽ ഇടിച്ചു, ശരീരത്തിൽ കമ്പി തുളച്ചു കയറി യുവാക്കൾക്ക് ദാരുണാന്ത്യം

നിയന്ത്രണം വിട്ട ബുള്ളറ്റ് പാലത്തിൽ കൈവരി നിർമിക്കുന്നതിനായി കെട്ടിയ കമ്പിയിലേക്ക് ഇടിച്ച് കയറി മലപ്പുറം വെളിയങ്കോടിൽ യുവാക്കൾക്ക് ദാരുണാന്ത്യം. വെളിയംകോട്…

27 mins ago

നടൻ ബാലൻ കെ നായരുടെ മകൻ അജയ കുമാർ അന്തരിച്ചു

സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…

56 mins ago

ഷൊര്‍ണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവള, പരാതി നല്‍കി യാത്രക്കാരന്‍

ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന്‍ വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…

1 hour ago

ഈ ജില്ലകളിൽ ഇന്ന് അതിതീവ്രമഴയെത്തും; മൂന്നിടത്ത് റെഡ് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…

2 hours ago

അതിർത്തി തർക്കെത്തുടർന്ന് അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി

ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…

11 hours ago

ഹമാസ് തലവൻ കാറിൽ, 4കിലോമീറ്റർ മേലേ നിന്ന് ജൂതബോംബ്, തീർന്നു റാദ് സാദ്

ഇസ്രയേൽ-​ഗാസ യുദ്ധം വീക്ഷിക്കുന്ന എല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു വാർത്ത. ഹമാസിന്റെ ഏറ്റവും ഉയർന്ന കമാൻഡർ റാദ് സാദിനെ വധിച്ചിരിക്കുന്നു…

11 hours ago