entertainment

എന്റെ ലീക്ക്ഡ് വീഡിയോസ് വന്നിട്ടുണ്ട് എന്നു പറഞ്ഞാണ് കോളുകൾ വന്നുകൊണ്ടിരുന്നത്- മാളവിക മേനോൻ

സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള നടിയാണ് മാളവിക മേനോൻ. ദേവയാനം എന്ന സിനിമയിൽ മികച്ച ഒരു കഥാപാത്രമായി എത്തിയാണ് മാളവിക പ്രേക്ഷകരുടെ പ്രിയം പിടിച്ചുപറ്റിയത്. മോളിവുഡിലും കോളിവുഡിലും ഒരുപോലെ ആരാധകരുണ്ട്. ‘916’ എന്ന ചിത്രത്തിലൂടെയാണ് മാളവിക മേനോൻ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. നിദ്ര, ഹീറോ, ഞാൻ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, എടക്കാട് ബറ്റാലിയൻ, അൽ മല്ലു തുടങ്ങിയ ചിത്രങ്ങളിലെല്ലാം മാളവിക ചെറിയ വേഷങ്ങൾ അവതരിപ്പിച്ചിരുന്നു. മലയാളത്തിനു പുറമെ തമിഴ് ചിത്രങ്ങളിലും മാളവിക വേഷമിട്ടു. ഇപ്പോളിതാ ഫോട്ടോഷൂട്ടിനെക്കുറിച്ച് സംസാരിക്കുകയാണ് താരം.

ഷൂട്ടിങ്ങിന് വേണ്ടിയുള്ള ഒരു യാത്രയ്ക്കിടെ എന്റെ ഫോണിലേക്ക് തുരുതുരാ കോളുകൾ വരാൻ തുടങ്ങി. പലരും പറയുന്നത് എന്റെ ലീക്ക്ഡ് വീഡിയോസ് വന്നിട്ടുണ്ട് എന്നാണ്. ഷൂട്ടിനിടെയുള്ള എന്റെ വീഡിയോ ഫോട്ടോഗ്രാഫർ തന്നെ ലീക്ക് ചെയ്തുവെന്ന മട്ടിലാണ് ചിലർ സംസാരിക്കുന്നത്. പിന്നെയാണ് സംഗതി മനസിലായത്.

പരിചയമുള്ള ഒരു ഫോട്ടോഗ്രാഫറും അദ്ദേഹത്തിന്റെ മേക്കപ്പ് ആർട്ടിസ്റ്റായ ഭാര്യയുമൊത്ത് ഞാനൊരു ഫോട്ടോഷൂട്ട് ചെയ്തിരുന്നു. അതിന്റെ ബിഹൈൻഡ് ദ സീൻസ് വീഡിയോ എന്റെ യൂട്യൂബ് ചാനലിൽ അപ്പ്‌ലോഡും ചെയ്തിരുന്നു. ഞാനും അമ്മയും അനിയനുമൊക്കെ ഉള്ള ആ വീഡിയോയിൽ നിന്നും മുറിച്ചെടുത്ത ഒരു ഭാഗമാണ് സൂം ചെയ്ത് പുതിയ വീഡിയോയാക്കി ഇറക്കിയത്.

ചോദിച്ചവരോടെല്ലാം ഇക്കാര്യം അന്ന് തന്നെ വ്യക്തമാക്കുകയും ചെയ്തു. കമന്റ് ഇടുന്ന എല്ലാവരോടും മറുപടി പറയേണ്ട ബാധ്യത എനിക്കില്ലല്ലോ. മോശമായി ഒന്നും ചെയ്തില്ല, എന്ന ഉറപ്പ് ഉള്ളിടത്തോളം ആരേയും പേടിക്കേണ്ടതില്ല. ആരേയും എന്തും പറയാമെന്ന മട്ടാണ് ചില സൈബർ സ്‌നേഹിതന്മാർക്ക്. ഫേക്ക് അക്കൗണ്ടിലൂടെ എന്നെക്കുറിച്ച് മോശം പരാമർശം നടത്തിയവർക്കെതിരെ സൈബർ നടപടികൾ എടുത്തിരുന്നു.

Karma News Network

Recent Posts

തൂണിൽ ചാരിനിന്ന വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു, കെഎസ്‌ഇബിയുടെ വീഴ്ച

കോഴിക്കോട് : വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെഎസ്‌ഇബിക്കെതിരെ ആരോപണവുമായി നാട്ടുകാർ. പുതിയോട്ടിൽ ആലി മുസ്ലിയാരുടെ മകൻ മുഹമ്മദ് റിജാസ്…

4 mins ago

ചിറാപുഞ്ചിയിലെ വെള്ളച്ചാട്ടത്തിൽ മലയാളി സൈനികന് ദാരുണാന്ത്യം

മേഘാലയ ചിറാപുഞ്ചിയിലെ വെള്ളചാട്ടത്തിൽ കോഴിക്കോട് അത്തോളി സ്വദേശിയായ സൈനികന് ദാരുണാന്ത്യം. അത്തോളി കുനിയിൽകടവ് മരക്കാടത്ത് പരേതനായ ഗോപാലൻ്റെ മകൻ ഹവിൽദാർ…

21 mins ago

കുടുംബപ്രശ്‌നം, കാറിടിച്ചു കയറ്റി ഭാര്യവീട് തകർത്തു, വീട്ടുകാർക്ക് മർദനം

മയ്യിൽ : യുവാവ് കാറിടിച്ചു കയറ്റി ഭാര്യവീട് തകർത്തു. കുറ്റ്യാട്ടൂർ പഞ്ചായത്തിലെ പഴശ്ശി പൊറോളത്തിന് സമീപം ആണ് സംഭവം.ഇരിക്കൂറിലെ കെ.ആർ.…

28 mins ago

ഇവളെന്റെ ഭാര്യയാണ്, അമ്മയല്ല, മോശം കമന്റുകള്‍ ബാധിക്കില്ല- ടിടി ഫാമിലി

സോഷ്യൽ മീഡിയയിലെ താരങ്ങളായ ടിടി കുടുംബത്തിലെ ഷെമിയ്ക്കും ഷെഫിക്കും ആരാധകരേറെയാണ്. ഇരുവരും തമ്മിലുള്ള പ്രായ വിത്യാസത്തിന്റെപേരിൽ നിരവധി ബോഡി ഷെയിമിങ്ങുകളും…

53 mins ago

ഹെലികോപ്റ്റർ ദുരന്തം, ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടു

ഇറാനിൽ ഹെലികോപ്റ്റർ അപകടത്തിൽ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയും വിദേശകാര്യ മന്ത്രി ഹുസൈവന്‍ അമിറബ്ദുല്ലയും കൊല്ലപ്പെട്ടു. ഇറാന്റെ കിഴക്കന്‍ അസര്‍ബൈജാനിലാണ്…

1 hour ago

പൊട്ടിക്കിടന്ന വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് 19 കാരൻ മരിച്ചു

കോഴിക്കോട് കുറ്റിക്കാട്ടൂരിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. ആലി മുസ്ലിയാരുടെ മകൻ മുഹമ്മദ് റിജാസ് ആണ് മരിച്ചത്. ബൈക്കിന്റെ പെട്രോൾ തീർന്നതിനാൽ…

2 hours ago