മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങുന്ന നടിയാണ് മാളവിക വെയില്‍സ്. മലര്‍വാടി ആര്‍ട്സ്ക്ലബ് എന്ന ചിത്രത്തിലൂടെയാണ് നടി വെള്ളിത്തിരയിലെത്തിയത്. സീരിയലിലൂടെയാണ് നടി ശ്രദ്ധിക്കപ്പെട്ടത്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് താരം. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത് മാളവിക ഇന്‍സ്റ്റഗ്രാമില്‍ നടത്തിയ ക്യു ആന്‍ഡ് എ സെക്ഷനാണ്.
പ്രണയമുണ്ടോ എന്നാണ് ഒരു ആരാധകന് അറിയാനുളളത്. ഇല്ല എന്നാണ് നടിയുടെ ഉത്തരം. നിരവധി പേര് മാളവികയോട് ഈ ചോദ്യം ചോദിച്ചിട്ടുണ്ട്. കല്യാണത്തെ കുറിച്ചാണ് മറ്റ് ചിലര്‍ക്ക് അറിയേണ്ടത്. ‘വീണ്ടും’ എന്നാണ് ഈ ചോദ്യത്തിനുള്ള താരത്തിന്റെ പ്രതികരണം. ഇതുവരെ എത്ര പ്രൊപ്പോസല്‍സ് വന്നു എന്ന ചോദ്യത്തിന് വിരലുകള്‍ എണ്ണിയതിന് ശേഷം അറിയില്ല എന്നും മറുപടി നല്കി.
മാളവികയ്ക്ക് ഏത് സ്ഥലത്ത് വീട് വേണമെന്ന് ആരാധകര്‍ തിരക്കുന്നുണ്ട്. എവിടെയായാലും അടുത്ത് വെള്ളം വേണമെന്നാണ് താരത്തിന്റെ മറുപടി. ഉത്തരത്തിനോടൊപ്പം പുഴയുടെ ഒരു വീഡിയോയും മാളവിക പങ്കുവച്ചു.
നേരത്തെ നല്കിയ അഭിമുഖത്തില്‍ വിവാഹത്തെ കുറിച്ചുള്ള സ്വപ്നം നടി പങ്കുവെച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കരിയറിനാണ് പ്രധാന്യം കൊടുക്കുന്നതെന്നാണ് മാളവിക പറഞ്ഞത്. വിവാഹത്തെക്കുറിച്ച് ആലോചിക്കുമ്പോഴെല്ലാം മനസ്സില്‍ വരുന്നത് അമ്പലമുറ്റത്തെ തീര്‍ത്തും ലളിതമായ ഒരു ചടങ്ങാണ്. നെറ്റിയില്‍ ചന്ദനക്കുറിയും ചാര്‍ത്തി കസവ് വസ്ത്രമണിഞ്ഞ് കഴുത്തില്‍ തുളസിമാലയുമായി തന്റെ ആളുടെ കൈ പിടിച്ച് നില്‍ക്കുന്നതാണ് മനസില്‍ വരുന്നതെന്നും മാളവിക അഭിമുഖത്തില്‍ പറഞ്ഞു.
ഡൽഹിയിലെ തന്റെ വീടിന് നേരെ അജ്ഞാതർ കരി ഓയിൽ ഒഴിച്ചെന്ന് എഐഎംഐഎം നേതാവും എംപിയുമായ അസദുദ്ദീൻ ഒവൈസി. സമൂഹമാദ്ധ്യമമായ എക്സിലൂടെയാണ്…
നടൻ സിദ്ധിഖിന്റെ മകൻ റാഷിന്റെ വിയോഗത്തിൽ വികാരഭരിതനായി നടൻ മമ്മൂട്ടി. ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഹൃദസസ്പർശിയായ ഒറ്റവരി കുറിപ്പും മമ്മൂട്ടി പങ്കുവച്ചു.…
സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്…
തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…
പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…
കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…