മോഡല്‍ രംഗത്ത് നിന്ന് മലയാള സിനിമയിലെത്തിയ താരമാണ് ഹന്ന റെജി കോശി. പ്രിത്വി രാജ്- ജിജോ ആന്റണി ചിത്രം ഡാര്‍വിന്റെ പരിണാമത്തിലൂടെയാണ് ഹന്ന സിനിമയില്‍ അരങ്ങേറിയത്. ഒരു നാടന്‍ പെണ്‍കുട്ടിയുടെ വേഷമാണ് ഹന്ന അതില്‍ ചെയ്തത് എന്ന് മാത്രമല്ല വരെ പക്വതയോടെ പരിചയ സമ്പന്നയായ ഒരു നടി പുലര്‍ത്തുന്ന അനായാസതയോടെ ആന്‍സി എന്ന ആ കഥാപാത്രം ചെയ്യാന്‍ ഹന്നക്കായി. ചിത്രത്തില്‍ ചെമ്പന്‍ വിനോദിന്റെ നായികയായാണ് താരം അഭിനയിച്ചത്. അതിനുശേഷം ബിജു മേനോനോടൊപ്പം രക്ഷാധികാരി ബൈജു ഒപ്പ്, പോക്കിരി സൈമണ്‍, എന്റെ മെഴുതിരി അത്താഴങ്ങള്‍ എന്നീ സിനിമകളുടേയും ഭാഗമാകുകയുണ്ടായി. പിന്നീട് സിനിമയില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്ന താരം ഇന്‍സ്റ്റയില്‍ ഏറെ സജീവമാണ്.
സിനിമയില്‍ എത്തിയതിനെക്കുറിച്ച് ഹന്ന നേരത്തെ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. കര്‍ണാടക ഷെരാവതി ഡെന്റല്‍ കോളേജില്‍ നിന്നാണ് ബിരുദം നേടിയത്.
സിനിമ എന്റെ സ്വപ്നത്തില്‍ പോലും ഇല്ലാത്ത സംഭവമായിരുന്നു. നല്ലൊരു മോഡല്‍ ആകണം എന്നായിരുന്നു ആഗ്രഹം. ആറാം ക്ലാസില്‍ പഠിക്കുമ്പോഴൊക്കെ ഇരുന്ന് റാംപ് വാക്ക് കാണും. പക്വത എത്തുമ്പോള്‍ മാറിക്കൊള്ളും എന്ന് വീട്ടുകാരും കരുതി. എന്നാല്‍ വളരുന്തോറും എനിക്കൊപ്പം ആ ആഗ്രഹവും വളര്‍ന്നു.
മിസ്സ് ഇന്ത്യ സൗത്തില്‍ പങ്കെടുത്തപ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാന്‍ അവസരം ലഭിച്ചു. അറിഞ്ഞതൊന്നുമല്ല, അറിയേണ്ടതിനിയും ഒരുപാടുണ്ട് എന്ന് മനസ്സിലാക്കി. റാംപ് മോഡല്‍ ആയിത്തീരാനുള്ള കുറേ നല്ല ട്രെയിനിങുകള്‍ ലഭിച്ചു. ആ ഇടെയാണ് ഒരു ഏജന്‍സി മുഖേനെ ഡാര്‍വിന്റെ പരിണാമത്തിന്റെ ഓഡിഷനില്‍ പങ്കെടുത്തത്. ആഗ്രഹിക്കാതെ സിനിമയില്‍ എത്തിയ ആളാണ് ഞാന്‍. പക്ഷെ ഇപ്പോള്‍ എനിക്ക് സിനിമ ഇഷ്ടമാണ്. ആസ്വദിച്ചാണ് അഭിനയിക്കുന്നത്. വീട്ടുകാരുടെ പിന്തുണ ഉള്ളത് കൊണ്ട് ഞാന്‍ വളരെ അധികം സന്തോഷവതിയുമാണ്.
കൊച്ചി∙ വടക്കൻ പറവൂരിൽ സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു. നായരമ്പലം കുടുങ്ങാശേരി തെക്കേവീട്ടിൽ ബിന്ദു (44), മകൻ…
പത്തനംതിട്ട: മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കും, അതാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഎം…
മരുമോന്റെ റോഡിലെ കുണ്ടും കുഴിയും കണ്ടു മുഖ്യമന്ത്രി റൂട്ടും റൂട്ട് മേപ്പും ഒക്കെ മാറ്റി യാത്ര ചെയ്ത വാർത്തകൾ പുറത്തു…
കോഴിക്കോട്∙ യുനെസ്കോയുടെ സാഹിത്യനഗരം പദവി നേടിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി മന്ത്രി എം.ബി. രാജേഷ്. തളി കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാന്…
തിരുവനന്തപുരം: മന്ത്രി ഒ ആര് കേളുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പിണക്കം മറന്ന് ഒന്നിച്ച് സര്‍ക്കാരും ഗവര്‍ണറും. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗവര്‍ണര്‍…
സുരേഷ് ഗോപി തോല്ക്കാൻ പണിമുടക്കാതെ ജോലി ചെയ്ത മാപ്രകൾ ഇപ്പോൾ സുരേഷ് ഗോപിക്കായി വാരി കോരി പണി എടുക്കുമ്പോഴും മോദി…