entertainment

മിശിഹായുടെ മുത്തം കപ്പിന് എന്റെ മുത്തം മെസ്സിക്ക്, അർജന്റീനയുടെ വിജയം ആഘോഷമാക്കി മലയാള താരങ്ങൾ

ആഹ്ലാദതിമിർപ്പിലാണ് അർജന്റീനയും ആരാധകരും. ഫുട്ബോൾ ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെ തോൽപ്പിച്ച് കപ്പെടുത്തതോടെ മെസിയെയയും അർജന്റീനയെയും പ്രശംസിച്ച് നിരവധി ആളുകളാണെത്തുന്നത്. മലയാളത്തിന്റെ സൂപ്പർതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഖത്തറിൽ നേരിട്ടെത്തിയാണ് കായികമാമാങ്കത്തിന് സാക്ഷികളായത്. നടൻ ജോജു ജോർജും സംവിധായകൻ മാർട്ടിൻ പ്രക്കാട്ടും ഫൈനൽ കാണാൻ ഖത്തറിൽ എത്തിയിരുന്നു.

എക്കാലത്തെയും മികച്ച ലോകകപ്പ് ഫൈനൽ, എംബാപ്പെ പ്രകൃതിയുടെ ഒരു ശക്തിയാണ്!!! എന്നാൽ ഈ ഫൈനൽ മെസ്സിക്ക് വേണ്ടിയുള്ളതാണെന്ന് ഞാൻ ഊഹിക്കുന്നു. പൃഥ്വിരാജ് പോസ്റ്റ് ചെയ്തു.

എന്താണ് സംഭവിച്ചത്… എന്തൊരു ഗെയിം. എംബാപെനീ മികച്ചതാണ്, എന്നാൽ ഇത് എപ്പോഴും മെസ്സിക്കുള്ളതായിരുന്നു. ’’ദുൽഖർ കുറിച്ചു.
അഭിനന്ദനങ്ങൾ അർജന്റീന, G.O.A.T മെസ്സിക്ക് അഭിനന്ദനങ്ങൾ. എന്തൊരു പോരാട്ടമായിരുന്നു എംബാപെ. ഫ്രാൻസ് ഫൈനൽ കളിച്ചതിന് അഭിനന്ദനങ്ങൾ, ഒരു സ്വപ്ന മത്സരം’.’’: ഉണ്ണി മുകുന്ദൻ

‘‘വിജയി…..ഫുട്ബോൾ!!……വാമോസ് അർജന്റീന…..കിലിയൻ എംബാപ്പെ എന്ന പേര് ഓർക്കുക… എന്തൊരു കൊലയാളി മനോഭാവമാണ് ആ മനുഷ്യന്!! ഇതുവരെയുള്ള ലോകകപ്പിലെ ഏറ്റവും മികച്ച ഫൈനൽ.’’– കുഞ്ചാക്കോ ബോബൻ.

കിലിയൻ എംബാപ്പെ…. നിങ്ങളും ഒരു ഹീറോആണ്…. തോറ്റുകൊടുക്കാൻ മനസ്സില്ലാത്ത ഹീറോ.’’–നടൻ ആന്റണി വർഗീസ് കുറിച്ചു.

മിശിഹായുടെ മുത്തം കപ്പിന് … എന്റെ മുത്തം….മെസ്സിക്ക്: മീനാക്ഷി പറയുന്നു.

ഖത്തർ ഫുട്‌ബോൾ ലോകകപ്പിൽ കിരീടം നിലനിർത്താനിറങ്ങിയ ഫ്രാൻസിനെ ഷൂട്ടൗട്ടിൽ 4-2 തകർത്തുകൊണ്ടാണ് അർജന്റീന മൂന്നാമത്തെ തവണ കപ്പുയർത്തിയത്. 2014ൽ കൈയ്യിൽ നിന്ന് വഴുതിപ്പോയ ലോക കിരീടം അങ്ങനെ 2022ൽ മെസിയുടെ കൈകളിലേക്ക് തന്നെയെത്തി. എക്സ്ട്രാ ടൈമിൽ മത്സരം 3-3ന് തുല്യത പാലിച്ചതോടെയാണ് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ ലയണൽ മെസി നേടിയപ്പോൾ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരത്തിനുള്ള ഗോൾഡൻ ബൂട്ട് കിലിയൻ എംബാപ്പെക്ക് ലഭിച്ചു. ഏറ്റവുമധികം ലോകകപ്പ് മത്സരങ്ങൾ കളിച്ചതിന്റെ എക്കാലത്തെയും റെക്കോർഡും മെസി സ്വന്തമാക്കി.

Karma News Network

Recent Posts

സെലിബ്രിറ്റി ആയാലെന്താ? അയാളും മജ്ജയും മാംസവും വികാരങ്ങളുള്ള മനുഷ്യനാണ്- ജസ്ല മാടശ്ശേരി

നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…

2 mins ago

ഗഗൻയാൻ പ്രഖ്യാപനത്തിന്റെ നാലാം മാസം, ഭർത്താവിന്റെ നേട്ടം പങ്കിട്ട് ലെന

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

32 mins ago

ഡീനിനും അസിസ്റ്റന്റ് വാർഡനും സംഭവിച്ചത് ഗുരുതര വീഴ്ച, സിദ്ധാര്‍ത്ഥന്‍റെ മരണത്തിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് കൈമാറി

കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…

39 mins ago

മഴയുടെ തീവ്രത കുറഞ്ഞു, കാലവർഷം ജൂലൈ നാലിന് ശേഷം വീണ്ടും സജീവമാകും

സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…

1 hour ago

തിരുവാഭരണം മോഷ്ടിച്ച് മുങ്ങി, പകരം മുക്കുപണ്ടം വെച്ചു, പൂജാരി അറസ്റ്റില്‍

തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…

1 hour ago

നടി മീര നന്ദന്‍ വിവാഹിതയായി, താലികെട്ട് ഗുരുവായൂരില്‍ നടന്നു

നടി മീരാനന്ദന്‍ വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…

2 hours ago