topnews

ബാർക്ക് റിപ്പോർട്ടിൽ ആദ്യ 5ൽ ഏഷ്യാനെറ്റ് മുതൽ ജനം ടിവിയും

മലയാള ടെലിവിഷൻ ലോകത്ത് വിസ്മയം തീർത്ത് മുന്നേറുകയാണ് നേരോടെ നിരന്തരം നിർഭയം എന്ന ടാ​ഗ് ലൈനോടുകൂടി സംപ്രേക്ഷണം നടത്തുന്ന ഏഷ്യാനെറ്റ്.സ്വർണ്ണക്കള്ളക്കടത്തു കേസും കരിപ്പൂരപകടവും രാജമല ദുരന്തവുമെല്ലാം വാർത്തകളിൽ നിറഞ്ഞുനിന്ന ആഴ്ചയാണ് കടന്നുപോയത്.ചാനലുകളെല്ലാം തന്നെ കടുത്ത മത്സരമാണ് കാഴ്ചവെച്ചത്.

ഒന്നാം സ്ഥാനം കിട്ടിയില്ല എങ്കിലും രണ്ടാമത് സ്ഥാനം ട്വിന്റി ഫോറിനും മൂന്നാം സ്ഥാനം മനോരമക്കും അഞ്ചാംസ്ഥാനം ജനത്തിനുമാണ്.ബാക്കി മലയാളത്തിലെ 13ഓളം ചാനലുകളും ഇവർക്ക് പിറകിൽ തന്നെ.വാർത്താ വിഭാ​ഗത്തിൽ മാത്യുഭൂമി ചാനലാണ് നഷ്ടപ്പെട്ട നേട്ടം തിരിച്ചുപിടിച്ചത്. കഴിഞ്ഞ ആഴ്ച അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെങ്കിലും ഇത്തവണ അത് തിരിച്ചുപിടിച്ചു

മുഖ്യമന്ത്രിയുടെ സ്വന്തവും പാർട്ടി ചാനലുമായ  കൈരളി ആദ്യ അഞ്ചിൽ ഇടംപിടിച്ചില്ല. ആദ്യ അഞ്ചിൽ കൈരളി ന്യൂസോ ന്യൂസ് 18 കേരളമോ മീഡിയോ വണ്ണോ ഇല്ലെന്നതാണ് വസ്തുത.ആറും ഏഴും എട്ടും പൊസിഷനിലുള്ള ചാനലുകളിൽ വലിയ സാങ്കേതിക വിദ്യയുടെ പിന്തുണയാണുള്ളത്.ഇതൊന്നുമില്ലെതായാണ് ജനം ടിവി ആദ്യ അഞ്ചിൽ സ്ഥാനം സുരക്ഷിതമാക്കുന്നത്.

ആദ്യ സ്ഥാനത്തുള്ള ഏഷ്യാനെറ്റ് ന്യൂസ് എതിരാളികളെക്കാൾ ബഹുദൂരം മുന്നിലാണ്.ഏഷ്യാനെറ്റ് ന്യൂസിന് 79792 പോയിന്റാണുള്ളത്.ട്വന്റി ഫോറിന് 59689 പോയിന്റും.മനോരമ ന്യൂസിന് 47473 പോയിന്റ്.മാതൃഭൂമി ന്യൂസിന് 30767 പോയിന്റാണുള്ളത്. ജനം ടിവിക്ക് 21624 പോയിന്റ്.

പ്രോഗ്രാം ചാനലുകളിലും ഏഷ്യാനെറ്റാണ് ഒന്നാമത്. ഏതിരാളികളെക്കാൾ ബഹുദൂരം മുന്നിലാണ്. ന്ദിയിൽ രാജ്യത്ത് നമ്പർ വൺ ചാനലായി റിപബ്ളിക് ഭാരത മാറി. അറണബ് ഗോസ്വാമിയുടെ നേതൃത്വത്തിലുള്ളതാണ്‌ ഈ ചാനൽരണ്ടാമത് സ്യൂര്യ ടിവി.മൂന്നാമത് മനോരമയും. ഫ്‌ളവേഴ്‌സ് ടിവിയാണ് നാലാമത്. സീ കേരളമാണ് അഞ്ചാമത്.വലിയ മത്സരമാണ് രണ്ടും മൂന്നും നാലും സ്ഥാനങ്ങൾക്ക് വേണ്ടി നടക്കുന്നത്.അടുത്തിടെ ആരംഭിച്ച സീകേരളത്തിന് അഞ്ചാം സ്ഥനത്ത് എത്താൻ സാധിച്ചു എന്നതും നേട്ടമാണ്.ഏഷ്യാനെറ്റിന് 262496 പോയിന്റാണുള്ളത്. സൂര്യാ ടിവിക്ക് 92855ഉം.മഴവിൽ മനോരമയ്ക്ക് 92054ഉം.കൈരളിയും അമൃതയും ആദ്യ അഞ്ചിൽ പോലും ഇല്ലെന്നതും ശ്രദ്ധേയം.

Karma News Network

Recent Posts

ആലപ്പുഴയിൽ പോലീസ് ഉദ്യോഗസ്ഥൻ സ്റ്റേഷനിൽ ജീവനൊടുക്കാൻ ശ്രമിച്ചു

ആലപ്പുഴ: പോലീസ് ഉദ്യോഗസ്ഥൻ സ്റ്റേഷനിൽ ജീവനൊടുക്കാൻ ശ്രമിച്ചു. വെൺമണി പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥൻ രാജീവാണ് ജീവനൊടുക്കാൻ…

1 min ago

കേരള ക്രിക്കറ്റ് അക്കാദമിയിലെ പരീശീലകനെതിരായ പീഡന പരാതി, മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അക്കാദമിയിലെ പരീശീലകനെതിരായ ലൈംഗിക പീഡന ആരോപണത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പരിശീലകന്‍ മനു…

11 mins ago

കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം, ഓട്ടോഡ്രൈവര്‍ മരിച്ചു

കോട്ടയം: കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷാ ഡ്രൈവർ മരിച്ചു. കോട്ടയം ജില്ലയിലെ കാണക്കാരിയിലാണ് സംഭവം. ഏലപ്പാറ സ്വദേശി ജയദാസ് ആണ്…

20 mins ago

KSEB ഓഫീസിലെ ആക്രമണം, വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ചതില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കോഴിക്കോട്: കെഎസ്ഇബി ഓഫീസിൽ അക്രമം നടത്തിയെന്ന പേരിൽ യുവാവിന്റെ വീട്ടിലെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ച കെ എസ് ഇ ബി…

50 mins ago

അമരാവതി സെൻട്രൽ ജയിലിൽ ബോംബ് സ്ഫോടനം, പരിശോധന നടത്തി ബോംബ് സ്ക്വാഡ്

മുംബൈ: അമരാവതി സെൻട്രൽ ജയിലിൽ ബോംബ് സ്ഫോടനം ഉണ്ടായി. ഇന്നലെ രാത്രിയാണ് സ്ഫോടനം ഉണ്ടായത്. ആർക്കും പരിക്കില്ല. സ്ഫോടനത്തിനു പിന്നാലെ…

1 hour ago

വിവാഹാലോചന മുടക്കിയെന്നാരോപിച്ച് രോഗിയായ ഗൃഹനാഥന് ക്രൂരമർദ്ദനം, കേസെടുത്ത് പൊലീസ്

മലപ്പുറം∙ വിവാഹലോചന മുടക്കിയെന്നാരോപിച്ച് രോഗിയായ ഗൃഹനാഥനെ യുവാവും വീട്ടുകാരും ചേർന്ന് മർദിച്ചു. കോട്ടയ്ക്കലിന് സമീപം ഒതുക്കുങ്ങൽ ചെറുകുന്ന് സ്വദേശിയായ കൊടലിക്കാടൻ…

1 hour ago