entertainment

മലയാളത്തിൽ ഈയിടെ ഇറങ്ങിയ പല മെഗാ സ്റ്റാർ സിനിമകളും അജണ്ടകൾ വച്ചുള്ളത്, ഇതിനെതിരെ അന്വേഷണം നടക്കുക തന്നെ വേണം- ജിതിൻ ജേക്കബ്

സിനിമയെ ഉപയോഗിച്ചുള്ള മത തീവ്രവാദത്തിന് എതിരെ അന്വേഷണം നടന്നാൽ മാമൂട്ടയുടെ മാത്തേരാമുഖം അഴിഞ്ഞു വേണു വികൃതമുഖം കാണാം എന്ന് ജിതിൻ ജേക്കബ് സിനിമയിൽ വിഷം ചേർക്കുന്ന ഇത്തരക്കാരെ തിരിച്ചറിയണം എന്നാണ് തന്റെ കുറിപ്പിലൂടെ ജിതിൻ പറയുന്നത് കൃത്യമായ അജണ്ടകൾ വെച്ചുള്ള സിനിമകൾ ആണ് മലയാളത്തിൽ ഈയിടെ ഇറങ്ങിയ പല മെഗാ സ്റ്റാർ സിനിമകളും. ഒരു സിനിമ യഥാർത്ഥത്തിൽ എത്ര കളക്ഷൻ നേടി എന്നതിന്റെ ഒരു കണക്കും സർക്കാരിന്റെ കയ്യിൽ ഇല്ല. നിർമാതാവ് പറയുന്നതാണ് കണക്ക്. മലയാളം സിനിമയിലെ സമാന്തര സമ്പദ് വ്യവസ്ഥയ്ക്കും, സിനിമയെ ഉപയോഗിച്ചുള്ള മത തീവ്രവാദത്തിനും എതിരെ അന്വേഷണം നടക്കുക തന്നെ വേണം.ഇതാണ് കുറിപ്പിലെ വിഷയം

2023 ൽ ഇറങ്ങിയ മലയാളം സിനിമകൾ ഏകദേശം 220 എണ്ണമാണ് .. സൂപ്പർ ഹിറ്റായത് വെറും നാലെണ്ണം മാത്രം .. ബ്രേക്ക് ഈവൻ ആയ സിനിമ 13 എണ്ണം.. ചുരുക്കത്തിൽ ഇറങ്ങിയ സിനിമകളിൽ 200 എണ്ണവും മുടക്കുമുതൽ തിരിച്ചു പിടിച്ചില്ല എന്നർത്ഥം.. പിന്നെ എന്തുകൊണ്ടാണ് കോടികൾ മുടക്കി മലയാളത്തിൽ സിനിമകൾ ഇറങ്ങുന്നത്.. ജിതിൻ ജേക്കബ് എന്ന എഴുത്തുകാരൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഉന്നയിച്ച ചോദ്യങ്ങളാണിവ ..പുഴു സിനിമയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആരോപണങ്ങളുടേയും വെളിപ്പെടുത്തലുകളുടേയും പശ്ചാത്തലത്തിലാണ് ജിതിൻ ജേക്കബ്ബിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പുഴു സിനിമയുടെ സംവിധായിക റത്തീനയുടെ ഭർത്താവ് ഷർഷാദ്, മമ്മൂട്ടിക്കെതിരെയുൾപ്പെടെ ഉന്നയിച്ച ആരോപണങ്ങളെ തുടർന്നാണ് വിഷയം സാമൂഹ്യമാദ്ധ്യമങ്ങളിൽ ചർച്ചയായത്.

ഒരു വർഷം 1000 – 1200 കോടി രൂപയ്ക്ക് മുകളിൽ സിനിമ നിർമാണത്തിന് കേരളത്തിൽ പണം ചെലവഴിക്കുന്നുവെന്ന് ജിതിൻ ജേക്കബ് ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു. മുടക്കിയ പൈസ തിരികെ കിട്ടുന്ന നിർമാതാക്കളുടെ എണ്ണം പത്തോ പതിനഞ്ചോ മാത്രമാണ്. സൂപ്പർ ഹിറ്റ്, മെഗാ ഹിറ്റ്, 30 കോടി കളക്ഷൻ, 50 കോടി കളക്ഷൻ എന്നൊക്കെ പറഞ്ഞ് വിജയാഘോഷം നടത്തുന്ന പല സിനിമകളും അടപടലം പൊട്ടിയ സിനിമകളാണ്. 95% സിനിമകളും എട്ട് നിലയിൽ പൊട്ടിയിട്ടും എന്തുകൊണ്ടാണ് വീണ്ടും സിനിമകൾ നിർമിക്കാൻ നിർമാതാക്കൾ ക്യു നിൽക്കുന്നത്. ഇറങ്ങുന്ന സിനിമകളിൽ നല്ലൊരു പങ്കും തട്ടിക്കൂട്ട് ആണെന്ന് അറിഞ്ഞിട്ടും അഞ്ചും ആറും കോടി രൂപ മുടക്കാൻ ഒരു പ്രൊഡ്യൂസർ തയാർ ആകുന്നതിന്റെ പിന്നിലെ ചേതോവികാരം എന്താണെന്ന ചോദ്യവും അദ്ദേഹം ഉന്നയിക്കുന്നു.

‘ഒരു മെഗാ സ്റ്റാറിനെ നായകനാക്കി ഒരു സിനിമ നിർമിക്കാൻ ഒരു വനിത സംവിധായിക വരുന്നു. ഈ കഥ വേണ്ട ഞാൻ മറ്റൊരു കഥ തരാമെന്ന് പറഞ്ഞ് മെഗാ സ്റ്റാർ ഒരു മത തീവ്രവാദിയെ കൊണ്ട് ഒരു സമുദായ സ്പർദ ഉണ്ടാക്കുന്ന കഥ എഴുതിക്കുന്നു. മെഗാ സ്റ്റാർ തന്നെ അത് ബിനാമിയെ വെച്ച് നിർമ്മിക്കുന്നു…! ഇതേ മെഗാ സ്റ്റാർ പൊതുസമൂഹത്തിൽ ആകട്ടെ വലിയ മതേതരനും ആണ്…!
മെഗാ സ്റ്റാറിന്റെ പല സിനിമകളിലും പുറം ലോകം കാണുന്ന ഡയറക്ടർ, എഴുത്തുകാരൻ എന്നതൊക്കെ ഡമ്മികൾ മാത്രമാണ് എന്ന് കേൾക്കുന്നു. ഇപ്പോൾ വിവാദമായ സിനിമയുടെ സംവിധായികക്ക് സിനിമയുമായി കാര്യമായ ഒരു ബന്ധവും ഇല്ല എന്നും, ഷൂട്ടിങ്ങ് കാണാൻ മാത്രം നിൽക്കുക ആയിരുന്നു എന്നുമാണ് അണിയറ സംസാരം. ശരിക്കും സിനിമ സംവിധാനം ചെയ്തത് മറ്റു ചിലർ ആയിരുന്നത്രെ..’ എന്നും ജിതിൻ ജേക്കബ് പറയുന്നു.

Karma News Network

Recent Posts

യുവതിയെ കാണാതായിട്ട് രണ്ട് ദിവസം, കിണറ്റിൽ വെള്ളമെടുക്കാന്‍ വന്ന മകൻ കണ്ടത് അമ്മയുടെ മൃതദേഹം

പൊഴുതന : കാണാതായ യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇടിയംവയല്‍ ഇ.എം.എസ്. കോളനിയിലെ മീന (42) ആണ് മരിച്ചത്. ഇവരെ…

33 mins ago

ആനസഫാരി കേന്ദ്രത്തിൽ പാപ്പാനെ ആന ചവിട്ടിക്കൊന്ന സംഭവം ഞെട്ടിക്കുന്നത്, നിയമപരമായാണോ പ്രവർത്തനമെന്ന് അന്വേഷിക്കണം, ഹൈക്കോടതി

ഇടുക്കി: സംസ്ഥാനത്ത് അനുമതി ഇല്ലാതെ 36 ആനകളെ ആനസഫാരിക്കായി ഉപയോഗിക്കുന്നുണ്ട്, സ്വകാര്യ വ്യക്തികൾ നടത്തുന്ന ആനസഫാരികൾ നിയമപരമാണോ എന്ന് പരിശോധിക്കണമെന്ന്…

34 mins ago

ഭാരതീയ ന്യായ് സംഹിത, കേരളത്തിൽ ആദ്യ കേസ് ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന്

മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…

55 mins ago

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

1 hour ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

1 hour ago

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

2 hours ago