topnews

നീണ്ട ഇടവേളയ്ക്കു ശേഷം തിയേറ്ററുകള്‍ നാളെ തുറക്കും

കോവിഡ് സമൂഹ വ്യാപനത്തെത്തുടര്‍ന്ന് അടച്ചിട്ട തിയേറ്ററുകള്‍ നീണ്ട ഇടവേളയ്ക്കു ശേഷം നാളെ തുറക്കുകയാണ്. തമിഴ് സൂപ്പര്‍ താരം വിജയ് നായകനായ മാസ്റ്റര്‍ ആണ് ആദ്യം തീയറ്ററുകളിലെത്തുക. ഈ മാസം 29നു റിലീസാവുന്ന വാങ്ക് ആവും തീയേറ്റര്‍ കാണുന്ന ആദ്യ മലയാള ചിത്രം. സംവിധായകന്‍ വികെ പ്രകാശിന്റെ മകള്‍ കാവ്യ പ്രകാശ് അണിയിച്ചൊരുക്കുന്ന ചിത്രത്തിന്റെ കഥ ഉണ്ണി ആര്‍ ആണ്. ഷബ്‌ന മുഹമ്മദ് തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ അനശ്വര രാജന്‍ മുഖ്യ വേഷത്തിലെത്തും.

തൊട്ടുപിന്നാലെ വണ്‍, മരക്കാര്‍, തുറമുഖം, മാലിക് തുടങ്ങി സൂപ്പര്‍ താരങ്ങള്‍ അണി നിരക്കുന്ന ഒരുപിടി മലയാള ചിത്രങ്ങളാണ് റിലീസിന് തയ്യാറായി രംഗത്തുള്ളത്. മമ്മൂട്ടിയെ നായകനാക്കി സന്തോഷ് വിശ്വനാഥ് ഒരുക്കുന്ന വണ്‍ ഫെബ്രുവരി പകുതിയോടെ എത്തും. ബോബി സഞ്ജയ് എന്നിവരുടെ തിരക്കഥയിലൊരുങ്ങുന്ന ചിത്രത്തില്‍ മുരളി ഗോപി, നിമിഷ സജയന്‍ എന്നിവരും വേഷമിടും.

മാര്‍ച്ച് 26ന് പ്രിയദര്‍ശന്‍മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന മരക്കാര്‍ റിലീസാവും. ഏപ്രില്‍ 13ന് നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി ഒരുക്കുന്ന തുറമുഖം തീയറ്ററുകളിലെത്തും. മെയ് 13ന് ഫഹദ് ഫാസില്‍ മഹേഷ് നാരായണന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന മാലിക് ആരാധകര്‍ക്കു മുന്നിലെത്തും. പ്രീസ്റ്റ്, മിന്നല്‍ മുരളി, ചുരുളി, കുറുപ്പ് തുടങ്ങി ശ്രദ്ധേയമായ വേറെയും സിനിമകള്‍ റിലീസിനു തയ്യാറെടുക്കുന്നുണ്ട്.

Karma News Editorial

Recent Posts

സിദ്ധാര്‍ഥിന്റെ മരണം, നടപടി നേരിട്ട ഉദ്യോഗസ്ഥയ്ക്ക് സര്‍ക്കാര്‍ വക സ്ഥാനക്കയറ്റം

വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി ജെ.എസ് സിദ്ധാര്‍ഥിന്റെ മരണത്തില്‍ നടപടി നേരിട്ട ഉദ്യോഗസ്ഥയ്ക്ക് സ്ഥാനക്കയറ്റം. ആഭ്യന്തര വകുപ്പിലെ സെക്ഷന്‍…

11 mins ago

പന്തീരാങ്കാവ് സ്ത്രീധനപീഡനക്കേസ്, പ്രതി രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍

കോഴിക്കോട്: പന്തീരാങ്കാവ് സ്ത്രീധനപീഡനക്കേസ് പ്രതി രാഹുലിനെ രാജ്യം വിടാൻ സഹായിച്ച് സിവിൽ പോലീസ് ഓഫീസർക്ക് സസ്പെൻഷൻ. പന്തീരങ്കാവ് പൊലീസ് സ്റ്റേഷനിലെ…

25 mins ago

കോഴിക്കോട് മെഡ‍ിക്കൽ‌ കോളജിൽ വീണ്ടും ശസ്ത്രക്രിയ പിഴവ്, കൈയ്‌ക്ക് പൊട്ടലുള്ള രോഗിക്ക് കമ്പി മാറിയിട്ടു

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും ശസ്ത്രക്രിയ പിഴവ്. കൈയ്ക്ക് പൊട്ടലുള്ള രോഗിക്ക് കമ്പി മാറിയിട്ടെന്നാണ് പരാതി. ശസ്ത്രക്രിയയ്ക്കു ശേഷം…

36 mins ago

മാര്‍ അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പോലീത്തയുടെ മൃതദേഹം നാട്ടിലെത്തിച്ചു

അന്തരിച്ച ബിലീവേഴ്‌സ് ഈസ്‌റ്റേണ്‍ ചര്‍ച്ച് പരമാധ്യക്ഷന്‍ മാര്‍ അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പോലീത്തയുടെ മൃതദേഹം കൊച്ചിയില്‍ എത്തിച്ചു. പുലർച്ചെ മൂന്നരയോടെ നെടുമ്പാശ്ശേരി…

1 hour ago

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു, യാത്രക്കാർക്ക് പരിക്ക്

ബം​ഗളൂരുവില്‍ നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു. പറന്നുയര്‍ന്ന ഉടന്‍ തീ പിടിക്കുകയായിരുന്നു. ബംഗ്‌ളൂരു എയര്‍പോര്‍ട്ടിലാണ്…

2 hours ago

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. നാല് ജില്ലകളില്‍…

2 hours ago