entertainment

ചാക്കോയും മേരിയും സെറ്റിൽ ഉൾപ്പെടെ 45 പേർക്ക് കോവിഡ്, ഷൂട്ടിങ് നിര്‍ത്തിവെച്ചു

കോവിഡ് ലോക്ക്ഡൗണിന് ശേഷം സിനിമാ സീരിയൽ മേഖല തങ്ങളുടെ ജോലികൾ പുനരാരംഭിച്ചിരിക്കുകയാണ്. കോവിഡ് പ്രോട്ടോകോൾ ലംഘിച്ചാണ് സിരീയൽ നിർമ്മാണമെന്നും സിരവധി താരങ്ങൾക്കും സാങ്കേതിക പ്രവർത്തകർക്കും കോവിഡ് ബാധിച്ചുവെന്നും കഴിഞ്ഞ ദിവസങ്ങളിൽ വാർത്തയും വന്നിരുന്നു. വീണ്ടും കൂടുതൽ താരങ്ങൾക്ക് രോ​ഗം സ്ഥിരീകരിച്ചെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.

സീരിയല്‍ ലൊക്കേഷനുകളിലെ 42 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചെന്നാണ് വിവരം. പ്രധാന താരങ്ങള്‍ക്കടക്കമാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. മഴവില്‍ മനോരമയിലെ ചാക്കോയും മേരിയും എന്ന സീരിയലിലെ 25 പേര്‍ക്കും കൂടത്തായി എന്ന സീരിയലിലെ ഒരാള്‍ക്കും സീ കേരളത്തിലെ ഞാനും നീയും എന്ന സീരിയല്‍ ലൊക്കേഷനിലെ 16 പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് ഷൂട്ടിങ് നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട താരങ്ങളെല്ലാം നിരീക്ഷണത്തിലാണ്.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സീരിയല്‍ ചിത്രീകരണം നിർത്തിവെച്ചിരിക്കുകയായിരുന്നു. ഒരിടവേളയ്ക്ക് ശേഷമാണഅ സീരിയല്‍ ചിത്രീകരണം പുനരാരംഭിക്കുകയും ചെയ്തിരുന്നത്. ഇപ്പോഴിതാ വീണ്ടും സീരിയലുകളുടെ ഷൂട്ടിങ് നിര്‍ത്തിവെക്കുകയാണ്. അതേസമയം സീരിയലിലെ ചില നിർമ്മാതക്കൾക്കെതിരെ വ്യാജ പ്രചരണം നടക്കുന്നതിനെതിരെ ടെലിവിഷൻ ഫ്രട്ടേണിറ്റി രം​ഗത്തുവന്നിരുന്നു.

സീരിയലിൽ പ്രവർത്തിച്ച് പിന്നീട് പുറത്തേക്ക് പോയ അഭിനേതാക്കളുടെയും സാങ്കേതിക പ്രവർത്തകരുടെയും ലിസ്റ്റ് കേരള ടെലിവിഷൻ ഫ്രട്ടേണിറ്റി പുറത്തുവിട്ടു. വി കെ ബൈജു, അർച്ചന സുശീലൻ, നീന കുറുപ്പ്, സജ്ന, ടോണി, ബാലചന്ദ്രൻ ചുള്ളിക്കാട്, ദേവി അജിത്ത്, ലിസി ജോസ്, ചിലങ്ക, അൻസിൽ എന്നി താരങ്ങളും.

രവി ചന്ദ്രൻ (ക്യാമറമാൻ ), പ്രദീപ് വള്ളിക്കാവ് (സംവിധായകൻ), കനകരാജ് (ക്യാമറമാൻ ), സുധീഷ് ശങ്കർ (സംവിധായകൻ) തുടങ്ങിയ സാങ്കേതിക പ്രവർത്തകരും പുറത്തുപോയവരാണ്.

ഈ സീരിയലിൻ്റെ നിർമാതാക്കളെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പ്രചരണങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി വ്യാപകമായി നടക്കുന്നുണ്ട് എന്നും ടെലിവിഷൻ ഫ്രട്ടേണിറ്റി പറഞ്ഞു. എന്നാൽ അത് തികച്ചും വസ്തുതാ വിരുദ്ധമാണെന്നും, സീരിയൽ സെറ്റിൽ കോവിഡ് സ്ഥിരീകരിച്ച ഉടൻ തന്നെ ഷൂട്ടിങ്ങ് നിർത്തി, വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്തു എന്ന് ഇവർ വ്യക്തമാക്കി. ഈ സംഭവത്തെ തുടർന്ന് സീരിയൽ ലൊക്കേഷനുകളിൽ കർശന നിയന്ത്രണവും മുൻകരുതലുകളും പാലിക്കണമെന്നും ഫ്രട്ടേണിറ്റി ഉദ്യോഗസ്ഥർ അഭ്യർത്ഥിച്ചു.

Karma News Network

Recent Posts

ഫോൺ ചാർജിം​ഗിന് ഇടുന്നതിനിടെ ഷോക്കേറ്റു, വിദ്യാർത്ഥിക്ക് ദാരുണ മരണം

വിദ്യാർത്ഥി സ്മാർട്ട് ഫോൺ ചാർജിം​ഗിന് ഇടുന്നതിനിടെ വൈദ്യുത ഷോക്കേറ്റ് മരിച്ചു. ബെം​ഗളൂരുവിലെ മഞ്ജുനാഥ് ന​ഗറിലാണ് സംഭവം. ബിദാറിൽ നിന്നുള്ള ശ്രീനിവാസാണ്(24)…

9 mins ago

ആലപ്പുഴയിൽ പോലീസ് ഉദ്യോഗസ്ഥൻ സ്റ്റേഷനിൽ ജീവനൊടുക്കാൻ ശ്രമിച്ചു

ആലപ്പുഴ: പോലീസ് ഉദ്യോഗസ്ഥൻ സ്റ്റേഷനിൽ ജീവനൊടുക്കാൻ ശ്രമിച്ചു. വെൺമണി പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥൻ രാജീവാണ് ജീവനൊടുക്കാൻ…

48 mins ago

കേരള ക്രിക്കറ്റ് അക്കാദമിയിലെ പരീശീലകനെതിരായ പീഡന പരാതി, മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അക്കാദമിയിലെ പരീശീലകനെതിരായ ലൈംഗിക പീഡന ആരോപണത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പരിശീലകന്‍ മനു…

57 mins ago

കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം, ഓട്ടോഡ്രൈവര്‍ മരിച്ചു

കോട്ടയം: കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷാ ഡ്രൈവർ മരിച്ചു. കോട്ടയം ജില്ലയിലെ കാണക്കാരിയിലാണ് സംഭവം. ഏലപ്പാറ സ്വദേശി ജയദാസ് ആണ്…

1 hour ago

KSEB ഓഫീസിലെ ആക്രമണം, വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ചതില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കോഴിക്കോട്: കെഎസ്ഇബി ഓഫീസിൽ അക്രമം നടത്തിയെന്ന പേരിൽ യുവാവിന്റെ വീട്ടിലെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ച കെ എസ് ഇ ബി…

2 hours ago

അമരാവതി സെൻട്രൽ ജയിലിൽ ബോംബ് സ്ഫോടനം, പരിശോധന നടത്തി ബോംബ് സ്ക്വാഡ്

മുംബൈ: അമരാവതി സെൻട്രൽ ജയിലിൽ ബോംബ് സ്ഫോടനം ഉണ്ടായി. ഇന്നലെ രാത്രിയാണ് സ്ഫോടനം ഉണ്ടായത്. ആർക്കും പരിക്കില്ല. സ്ഫോടനത്തിനു പിന്നാലെ…

2 hours ago