മലയാളത്തിന്റെ പ്രിയപെട്ട താരം അമല പോൾ ബോളിവുഡിലേക്ക്. ബോളിവുഡിലെ ഒരു പ്രമുഖ നിർമ്മാണ കമ്പനിയുടെ ചിത്രത്തിലൂടെയാണ് അമലയുടെ അരങ്ങേറ്റം എന്നാണു പുറത്ത് വന്നിരിക്കുന്ന റിപ്പോർട്ട്. ബോളിവുഡിലെ സൂപ്പർതാരമാണ് ചിത്രത്തിൽ നായകൻ. അതേസമയം, നീണ്ട ഇടവേളയ്ക്കുശേഷം മലയാളത്തിലേക്ക് ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുന്ന അമല, മമ്മൂട്ടി നായകനായ ക്രിസ്റ്റഫർ, പൃഥ്വിരാജ് – ബ്ളസി കൂട്ടുകെട്ടിൽ ഒരുക്കുന്ന ആടുജീവിതം, എന്നീ ചിത്രങ്ങളിലും ദ് ടീച്ചർ എന്ന സിനിമയിലും അഭിനയിക്കുന്നുണ്ട്. മമ്മൂട്ടിയുടെ നായികയായി അമല ആദ്യമായാണ് അഭിനയിക്കുന്നത്.
പൊന്നിയിൽ സെൽവനിൽ അഭിനയിക്കാൻ മണിരത്നം വിളിച്ചിരുന്നെന്നും മോശം മാനസികാവസ്ഥയിലായിരുന്നതിനാൽ നടന്നില്ല. കഥാപാത്രം നിരസിച്ചതിൽ വിഷമമുണ്ടെന്നും അമല പറഞ്ഞിരുന്നു. മൈന എന്ന ചിത്രത്തിലൂടെ തമിഴകത്തിന്റെ പ്രിയനായികയായി മാറിയ താരമാണ് അമല. പഞ്ചാബി ഗായകന് ഭവ്നീന്ദര്‍ സിങുമായുള്ള കേസില്‍ കോടതിയിൽ തന്റെ രണ്ടാം വിവാഹം നടന്നിട്ടില്ലെന്ന് നടി ആവര്‍ത്തിച്ചത് മുഖ്യ വാർത്തയായിരുന്നു. നേരത്തെ പുറത്തുവന്ന ഭവ്നീന്ദറിനൊപ്പമുള്ള ചിത്രങ്ങള്‍ ഒരു ഫോട്ടോ ഷൂട്ടിന്റെ ഭാഗമായി എടുത്തതാണെന്നും നടി കോടതിയെ ബോധിപ്പിച്ചിരുന്നു. സംവിധായകനുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്തിയ ശേഷമാണ് അമല പോള്‍ ഗായകന് ഭവ്നീന്ദറുമായി അടുക്കുന്നത്.
ഭവ്നീന്ദര്‍ സിങിനെതിരെ ഒട്ടേറെ ആരോപണങ്ങളുമായി നടി വില്ലുപുരം പോലീസില്‍ നല്കിയ പരാതിയിലാണ് പോലീസ് ഗായകനെതിരെ കേസെടുത്തിരുന്നത്. അമലയും ഭവ്നീന്ദറും ചേര്‍ന്ന് ആരംഭിച്ച കമ്പനിയുടെ ഉടമസ്ഥാവകാശം പിന്നീട് ഭവ്നീന്ദര്‍ രഹസ്യമായി മാറ്റുകയും പീഡിപ്പിക്കുകയും പണം അപഹരിക്കുകയും ചെയ്തുവെന്നായിരുന്നു അമല പോളിന്റെ പരാതി. കടാവർ ആണ് അമലയുടേതായി അവസാനം പുറത്തിറങ്ങിയ തമിഴ് ചിത്രം
കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…
സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…
നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…
ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…
സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…