Premium

ബാംഗ്ളൂരിലെ മലയാളിയുടെ ഡാൻസ് ബാർ ഭീകരവാദികളുടെ ഇടത്താവളം, ബാറിൽ എത്തുന്നത് മലയാള രാഷ്ട്രീയ നേതാക്കൾ

മലയാളിയുടെ നേതൃത്വത്തിൽ നടത്തുന്ന ഡാൻസ് ബാറുകൾക്ക് തീവ്രവാദ ബന്ധം. മലയാളിയായ ഷാജി ജോർജ് തോമസ് എന്നയാൾ നടത്തുന്ന നിശാ ക്ളബ്ബും ഡാൻസ് ബാറും കേന്ദ്രീകരിച്ച് വൻ മയക്ക് മരുന്ന് വ്യാപാരം നടക്കുന്നു എന്നും കേരളത്തിൽ നിന്നും കടക്കുന്ന ഭീകരവാദികളുടെ ഇടത്താവളം ആയി ഇവിടം മാറുന്നു എന്നും ചൂണ്ടിക്കാട്ടി അന്വേഷണ ഏജൻസികൾക്ക് പരാതി. മലയാളി ഷാജി ജോർജ് തോമസിന്റെ ഉറ്റ സുഹൃത്തുക്കൾ കേരളത്തിലെ കോൺഗ്രസ് ലീഗ് നേതാക്കളാണ്‌.

ഷാജി ജോർജ് തോമസുമായുള്ള കേരളത്തിലെ രാഷ്ട്രീയ നേതാക്കളുടെ ബന്ധം പകൽ പോലെ വ്യക്തമണ്‌.കേരളത്തിൽ വാഹന തട്ടിപ്പ് കേസിൽ അമ്പലപ്പുഴ പോലീസ് സ്റ്റേഷനിൽ 1018/ 2020 എഫ് ഐ ആർ നംബർ ആയി ഷാജിക്കെതിരേ കേസ് നിലവിൽ ഉണ്ട്. കൂടാതെ നിരവധി സ്ത്രീ പീഢന കേസുകളിലും ഇയാൾക്കെതിരേ പോലീസ് കേസെടുത്തിരുന്നു. ബാംഗ്ളൂരിലെ കോറമഗളയിൽ ഉള്ള ഷാജിയുടെ ബാറിൽ ഇതര സംസ്ഥാനത്ത് നിന്നും കേരളത്തിൽ നിന്നും ബാംഗ്ളൂരിൽ പഠിക്കാൻ പോയ പെൺകുട്ടികളും ധാരാളമായി എത്തുന്നു.ബാംഗ്ളൂരിൽ എത്തുന്ന കേരളത്തിലെ പല ഉന്നത കോൺഗ്രസ് നേതാക്കളുടേയും താവളം മാത്രമല്ല കോറമഗളയിലേ ഈ ഡാൻസ് ബാർ. ഇവിടെ ഇസ്ളാമിക തീവ്രവാദികൾ പണം കണ്ടെത്താനുള്ള മയക്ക് മരുന്ന് കച്ചവടത്തിന്റെ കേന്ദ്രമായും ഉപയോഗിക്കുന്നു എന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇപ്പോൾ ഏജൻസികൾ അന്വേഷണം തുടങ്ങി എന്നാണ്‌ അറിയുന്നത്.

ബാംഗ്ളൂരിലെ പോപ്പുലർ ഫ്രണ്ട് എസ് ഡി പി ഐ രഹസ്യ താവളങ്ങളിൽ ഒന്നായി ഈ കേന്ദ്രം മാറുന്നു എന്നും വിവരങ്ങൾ ഉണ്ട്. കേരളത്തിൽ നിന്നും കുറ്റകൃത്യങ്ങളിൽ സമീപ കാലത്ത് പ്രതിയായിട്ടുള്ളവർക്ക് ഷാജിയുടെ ബാംഗ്ളൂരിൽ ഉള്ള ഡാൻസ് ബാർ ഒളിത്താവളം ആയി എന്നും ആരോപണം ഉയരുന്നു. കേരളത്തിൽ സമീപ കാലത്ത് എസ് ഡി പി ഐ പോപ്പുലർ ഫ്രണ്ട്കാർ നടത്തിയ ആക്രമണങ്ങളിൽ ഒന്നും യഥാർഥ പ്രതികളേ കണ്ടെത്താൻ ആയിട്ടില്ല. കേരളത്തിലെ അന്വേഷണ ഏജൻസികളുടെ കണ്ണ്‌ വെട്ടിക്കാൻ ഉള്ള ഇടത്താവളമായി ബാംഗ്ളൂരിലെ ഡാൻസ് ബാറും അനുബന്ധ താമസവും ഉപയോഗിക്കുന്നു എന്നാണ്‌ രഹസ്യ വിവരങ്ങൾ.വൻ തോതിലാണ്‌ ഇവിടെ വിദേശത്ത് നിന്നും, പാക്കിസ്ഥനിൽ നിന്നും കള്ളപണം എത്തുന്നത് എന്നും രഹസ്യ വിവരങ്ങൾ ഉണ്ട്

ഷാജിയുടെ ഡാൻസ് ബാറിൽ എത്തിയവരിൽ ഉമ്മൻ ചാണ്ടിയും മകൻ ചാണ്ടി ഉമ്മനും കെ പി സി സി പ്രസിഡന്റ് കെ സുധാകരനും ടി സിദ്ദിക്കും അടക്കം ഉള്ള നേതാക്കൾ എന്ന് വിവരം വരുന്നു. ബാംഗ്ളൂരിൽ എത്തുന്ന കോൺഗ്രസ് നേതാക്കൾ പലരും ഡാൻസ് ബാറിൽ ഒന്ന് തങ്ങാതെ അവിടം വിടില്ലെന്നാണ്‌ പരസ്യമായ രഹസ്യം. ഡാൻസ് ബാറിൽ ആസ്വാദനത്തിനും താമസത്തിനും മാത്രമായി കേരളത്തിൽ നിന്നും രഹസ്യമായി മുങ്ങുന്ന നേതാക്കളും ഉണ്ട്.

കോട്ടയം സ്വദേശിയായ കെ ജി തോമസിന്റെ മകനായ ഷാജി ജോർജ് തോമസ് പതിറ്റാണ്ടുകൾ ആയി ബാംഗ്ളൂർ മലയാളിയാണ്‌. ബാംഗ്ളൂരിലെ ലാവല്ലേ റോഡിലെ കാസ ലാവല്ലേയിലാണ്‌ ഇയാൾ താമസിക്കുന്നത്.

കേരളത്തിലെ കോൺഗ്രസ് നേതാക്കൾ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലേ ഉന്നത രാഷ്ട്രീയ നേതാക്കൾ അടക്കം രാഹുൽ ഗാന്ധി വരെ ഷാജി ജോർജ് തോമസിന്റെ സൗഹൃദം പറ്റിയവരാണ്‌. ഇത്ര മാത്രം സൗഹൃദം ഒരു ഡാൻസ് ബാർ നടത്തിപ്പ് കാരനുമായി സംസ്ഥാന ദേശീയ നേതാക്കൾക്ക് ഉണ്ടാവണം എങ്കിൽ അത് എന്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും എന്ന് മാത്രം ആലോചിച്ചാം ഉത്തരം കിട്ടാൻ വിഷയം ആയിരിക്കും. അതായത് ഷാജി ഒരു പൊതു പ്രവർത്തകനോ ബിസിനസ് കരനോ ആയിട്ട് അല്ല ഈ ബന്ധങ്ങൾ എന്നുറപ്പ്. മറിച്ച് ഡാൻസ് ബാറാണ്‌ നേതാക്കളേ ഷാജി ജോർജ് തോമസുമായി അടുപ്പിക്കാനുള്ള ഏക കാരണമായി കാണുന്നതും. അല്ലെങ്കിൽ ഇത്തരം ഉന്നതരായ നേതക്കൾ തന്നെ കാര്യം വ്യക്തമാക്കാൻ മുന്നോട്ട് വരട്ടേ.

സ്ത്രീകളേ പീഢിപ്പിച്ച കേസുകളും വാഹന കടത്തും തട്ടിപ്പിലും പ്രതിയും ആയ ആൾക്കൊപ്പം നേതാക്കളുടെ മുഴു നീള ചിത്രങ്ങൾ കാണുമ്പോൾ തന്നെ ഇതിൽ പന്തികേടുകൾ വ്യക്തമാണ്‌. ഷാജിക്കെതിരായ കേസുകളും, ഷാജി കർണ്ണാടകത്തിൽ നടത്തിയ മാസ്ക് തട്ടിപ്പും, വാഹന തട്ടിപ്പുകളും ഡാൻസ് ബാറിൽ ജോലി ചെയ്ത പെൺകുട്ടികളുടെ അനുഭവങ്ങളും ഞെട്ടിപ്പിക്കുന്നതാണ്‌. ഷാജിക്ക് പണം മാത്രം മതിയാകുമ്പോൾ കുറ്റവാളികൾക്കും തീവ്രവാദികൾക്കും ഒളി താവളവും നേതാക്കൾക്ക് രഹസ്യമായി സ്വകാര്യ നിമിഴങ്ങൾ ആസ്വദിക്കാനുള്ള കേന്ദ്രവും ഒക്കെയായി ബാർ മാറുകയാണ്‌.രാജ്യ ദ്രോഹം ചെയ്യാൻ ഇത്തരം രാഷ്ട്രീയ അധാർമ്മിക കൂട്ടുകെട്ടുകൾ കേന്ദ്ര അന്വേഷ ഏജൻസിയും കർണ്ണാടക സർക്കാരും ഗൗരവമായി അന്വേഷിച്ചാലേ പുറത്ത് വരൂ.

Karma News Network

Recent Posts

മാന്നാറിലെ സെപ്റ്റിക് ടാങ്കിൽനിന്ന് മൃതദേഹാവശിഷ്ടം കണ്ടെത്തി, കലയുടേതാണോ എന്നറിയാൻ ഫോറന്‍സിക് പരിശോധന

ആലപ്പുഴ: 15 വര്‍ഷം മുന്‍പ് മാവേലിക്കര മാന്നാറില്‍ നിന്ന് യുവതിയെ കാണാതായ സംഭവത്തില്‍ മൃതദേഹാവിശിഷ്ടം കണ്ടെത്തി. മാന്നാര്‍ ഇരമത്തൂരിലെ വീട്ടിലെ…

33 mins ago

ചുഴലികാറ്റിൽ കുടുങ്ങിയ ഇന്ത്യൻ ടീമിനു പ്രത്യേക വിമാനവുമായി ജെയ് ഷാ

ഇന്ത്യ ട്വിന്റി ട്വിന്റി ലോക കപ്പ് നേടിയപ്പോൾ അമിത്ഷായുടെ കുടുംബത്തിനും പ്രധാന പങ്കുണ്ട്. ബിസിസിഐ അതായത് ബോർഡ് ഓഫ് കൺട്രോൾ…

50 mins ago

ഇനി രണ്ടു കാലില്‍ കോളജില്‍ കയറില്ല, പ്രിന്‍സിപ്പലിനെതിരെ ഭീഷണി പ്രസംഗവുമായി എസ്എഫ്‌ഐ നേതാവ്

കോഴിക്കോട്: എസ്എഫ്ഐ നേതാവിനെ മര്‍ദിച്ച അധ്യാപകന്‍ ഇനി രണ്ടു കാലില്‍ കോളജില്‍ കയറില്ല. കൊയിലാണ്ടി ഗുരുദേവ കോളജ് സംഘര്‍ഷത്തിന് പിന്നാലെ…

1 hour ago

ശത്രുപാളയം ഭസ്മമാക്കാൻ സെബെക്സ്- 2, അതീവ പ്രഹരശേഷിയുള്ള സ്‌ഫോടകവസ്‌തു വികസിപ്പിച്ച് ഇന്ത്യ

ആണവ പോർമുന കഴിഞ്ഞാൽ ഏറ്റവും മാരക ശേഷിയുള്ള സ്ഫോടക വസ്തു വികസിപ്പിച്ച് മോദി ഭാരതം വീണ്ടും കരുത്താർജിക്കുന്നു. സെബെക്സ്- 2…

2 hours ago

രാഹുൽ ഗാന്ധിയുടെ ഹിന്ദു വിരുദ്ധ പരാമർശം, ഗുജറാത്തിലെ കോൺഗ്രസ് ഓഫിസിന് നേരെ ആക്രമണം

അഹ്മദാബാദ്: ലോക്സഭയിൽ രാഹുൽ ഗാന്ധി നടത്തിയ ഹിന്ദു വിരുദ്ധ പരാമർശത്തിൽ പ്രതിഷേധിച്ച് ഗുജറാത്തിലെ കോൺഗ്രസ് ഓഫിസിന് നേരെ ആക്രമണം. അഹ്മദാബാദിലുള്ള…

3 hours ago

അങ്ങേയ്ക്ക് വേണ്ടി ഞാനടക്കം ആരും ശബ്‌ദമുയ‌ർത്തിയില്ല,  കുറ്റ ബോധത്താൽ എന്റെ തല കുനിഞ്ഞു പോയി, മാപ്പ്- ലക്ഷ്മിപ്രിയ

മലയാള സിനിമയിലെ താരങ്ങളുടെ സംഘടനയായ അമ്മയുടെ മുന്‍ ജനറല്‍ സെക്രട്ടറിയും നടനുമായ ഇടവേള ബാബുവിനെക്കുറിച്ച് ഹൃദയസ്പര്‍ശിയായ കുറിപ്പുമായി നടി ലക്ഷ്മിപ്രിയ.…

3 hours ago