topnews

മുങ്ങി മരിക്കുന്ന പ്രതീതി, 90 വയസ്സായതുപോലെ തോന്നി; മലയാളി ഡോക്ടറുടെ കോവിഡ് അനുഭവം

കോവിഡ് വൈറസ് പിടിപെടുന്ന സമയത്ത് ഉണ്ടാകുന്ന അസ്വസ്തകളെക്കുറിച്ച് പലരും വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. കോവിഡ് ഭാധിച്ച് ഭേദമായ മലയാളി ഡോക്ടര്‍ നടത്തിയ പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കൊറോണയില്‍ നിന്ന് കഷ്ടിച്ചാണ് രക്ഷപെട്ടതെന്നും മലയാളിയായ ഡോ ജൂലി ജോണ്‍ അമേരിക്കിയലെ ന്യൂജേഴ്‌സിയില്‍ നിന്നും പറയുന്നു.

രോഗം ബാധിച്ചപ്പോള്‍ 90 വയസ്സായതു പോലെ തോന്നിയെന്നും മുങ്ങിമരിക്കുന്ന പ്രതീതിയാണ് ഉണ്ടായതെന്നും ഡോക്ടര്‍ പറയുന്നു.കുട്ടികളോട് വിടപറയുന്നതിനായി വീഡിയോ വരെ തയാറാക്കിയെന്നും ജീലി പറയുന്നു. അതേസമയം, കേരളം കോവിഡിനെ നേരിടുന്നത് മികച്ച രീതിയില്‍ ആണെന്നും മലയാളി എന്നതില്‍ അഭിമാനം ഉണ്ടെന്നും അവര്‍ പറഞ്ഞു.

ഇറ്റലിക്കും സ്‌പെയിനിനും പിന്നാലെ അമേരിക്കയിലും കോവിഡ് മരണം 10,000 കടന്നു. അടുത്ത ഒരാഴ്ച രാജ്യത്ത് കോവിഡ് വ്യാപനവും മരണവും പാരമ്യത്തിലെത്തുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ അറിയിച്ചിരിക്കുന്നത്. ഒരു ലക്ഷം മുതല്‍ രണ്ടുലക്ഷം വരെ ആളുകള്‍ മരിച്ചേക്കാമെന്നാണു മുന്നറിയിപ്പ്. വെന്റിലേറ്ററുകളും മാസ്‌കുകളും ആവശ്യത്തിന് ഇല്ലാത്തത് ആശുപത്രികളെ പ്രതിസന്ധിയിലാക്കുന്നുണ്ട്.

അതിനിടെ, കോവിഡ് രൂക്ഷമായി ബാധിച്ച ന്യൂയോര്‍ക്കില്‍ കഴിഞ്ഞ രണ്ടുദിവസമായി മരണനിരക്ക് വന്‍തോതില്‍ ഉയരുന്നില്ല. പുതിയ രോഗികളുടെ എണ്ണത്തിലും നേരിയ കുറവ് അനുഭവപ്പെടുന്നുണ്ട്. സാമൂഹിക അകലം പാലിക്കുന്നതിന് ഏര്‍പ്പടുത്തിയ നിയന്ത്രണങ്ങള്‍ ഫലം കാണുന്നതിന്റെ സൂചനയാണിതെന്ന് ന്യൂയോര്‍ക്ക് മേയര്‍ ആന്‍ഡ്ര്യൂ ക്യൂമോ പറഞ്ഞു. നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ 1000 ഡോളര്‍ പിഴ ഈടാക്കുമെന്നും മേയര്‍ വ്യക്തമാക്കി

Karma News Network

Recent Posts

കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ,റിപ്പോര്‍ട്ട് വലിച്ചു കീറി മാതാവ്

കോഴിക്കോടെ മെഡിക്കൽ കോളേജിൽ നാല് വയസുകാരിയുടെ കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഇല്ലാത്തതു എഴുതി പിടിപ്പിച്ച സൂപ്രണ്ടിന്റെ…

6 hours ago

പഞ്ചാബിലെ അമൃത്‌സറിൽ നടന്ന കോൺഗ്രസ് തിരഞ്ഞെടുപ്പ് റാലിയിൽ വെടിവെപ്പ്

പഞ്ചാബ്: അമൃത്സറില്‍ നടന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് റാലിയില്‍ വെടിവെപ്പ്. കോണ്‍ഗ്രസിന്റെ നിലവിലെ ലോക്‌സഭാംഗവും, സ്ഥാനാര്‍ഥിയുമായ ഗുര്‍ജിത്ത് സിങ് ഓജ്‌ലയുടെ റാലിക്കിടെയാണ്…

7 hours ago

വ്യക്തിഹത്യ നടത്തി, ശോഭ സുരേന്ദ്രന്റെ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു

ആലപ്പുഴ : ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ നൽകിയ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു. പുന്നപ്ര പൊലീസ്…

7 hours ago

ചേർത്തലയിൽ നടുറോഡിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. പള്ളിപ്പുറം പതിനാറാം വാർഡിൽ വല്യവെളി രാജേഷിന്റെ ഭാര്യ അമ്പിളി (36)ആണ്…

7 hours ago

ഇസ്രയേലിന്റെ കണ്ണ് വെട്ടിച്ച് ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക

പുതിയതായി തുറന്ന പാതയിലൂടെ ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക. കടൽതീരത്തെ പ്രത്യേക പ്ലാറ്റ്ഫോം വഴി ട്രക്കുകൾ എത്തിച്ചാണ് സഹായവിതരണം. വരും ദിവസങ്ങളിൽ…

8 hours ago

മൂന്നാം തവണയും നരേന്ദ്രമോദി അധികാരത്തിലെത്തും, പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകും, യോ​ഗി ആദിത്യനാഥ്

മുംബൈ: മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിത്തും, ആറ് മാസത്തിനുള്ളിൽ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി…

8 hours ago