topnews

ചെന്നൈയില്‍ മലയാളി പെണ്‍കുട്ടി പീഡനത്തിനിരയായി, പിടിയിലായതും മലയാളികള്‍

കോവിഡ് രോഗിയെ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് കൊണ്ടുപോകും വഴി പീഡനത്തിന് ഇരയാക്കിയ 108 ആംബുലന്‍സ് ഡ്രൈവറെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ മറ്റൊരു പീഡന വാര്‍ത്തയാണ് പുറത്തെത്തുന്നത്. 19കാരിയെ കഴിഞ്ഞ മൂന്ന് വര്‍ഷമായി രണ്ട് യുവാക്കാള്‍ നിരന്തരമായി പീഡിപ്പിക്കുകയായിരുന്നു. ചെന്നൈയില്‍ ഉള്ള മലയാളി പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. സംഭവത്തില്‍ ചെങ്ങന്നൂര്‍ സ്വദേശികളെ പോലീസ് അസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയ കേസില്‍ ഇയാളുടെ സുഹൃത്തിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. വിവാഹ വാഗ്ദാനം നല്‍കിയായിരുന്നു പീഡനം. പ്രതികള്‍ പെണ്‍കുട്ടിയുടെ പക്കല്‍ നിന്നും പണവും തട്ടിയെടുത്തു.

ചെന്നൈ എരുക്കഞ്ചേരി എസ്.എം നഗര്‍ ഒ.എസ്.സി കോളനിയില്‍ താമസിക്കുന്ന ചെങ്ങന്നൂര്‍ സ്വദേശി സുബിന്‍ ബാബു, സുഹൃത്ത് സജിന്‍ വര്‍ഗീസ് എന്നിവരാണ് പിടിയിലായത്. സംഭവത്തെ കുറിച്ച് താമ്പാരം ഓള്‍ വുമണ്‍ പോലീസ് പറയുന്നത് ഇങ്ങനെ, സ്വകാര്യ കമ്പനിയില്‍ മാനേജര്‍ ആയി ജോലി ചെയ്യുന്ന സുബിന്‍ ബാബു 2017ല്‍ ആണ് ചെന്നൈയില്‍ എത്തുന്നത്. ഇയാള്‍ സെമ്പാക്കത്തുള്ള മലയാളി പെണ്‍കുട്ടിയുമായി പരിചയത്തിലായി.പരിചയം പിന്നീട് പ്രണയമായി മാറി. തുടര്‍ന്ന് വിവാഹ വാഗ്ദാനം നല്‍കി പ്രതി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പീഡന ദൃശ്യങ്ങള്‍ പ്രതി ഫോണില്‍ പകര്‍ത്തി. പെണ്‍കുട്ടി എതിര്‍ത്തെങ്കിലും അത് വകവയ്ക്കാതെ ഈ ദൃശ്യങ്ങള്‍ പ്രതി ഫോണില്‍ പകര്‍ത്തുകയായിരുന്നു. തുടര്‍ന്ന് പീഡന ദൃശ്യങ്ങള്‍ മാതാപിതാക്കളെ കാണിക്കുമെന്ന് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയുടെ കയ്യില്‍ നിന്നും സുബിന്‍ പണം തട്ടി. മൂന്ന് ലക്ഷം രൂപയില്‍ അധികം പ്രതി പെണ്‍കുട്ടിയില്‍ നിന്നും തട്ടിയെടുത്തു.

സുബിന്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുന്നത് തുടര്‍ന്ന് വന്നു. ഒടുവില്‍ ഭീഷണി സഹിക്കാനാവാതെ പെണ്‍കുട്ടി ജീവനൊടുക്കാന്‍ ശ്രമിച്ചു. സംഭവം പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അറിഞ്ഞതോടെ സുബിന്റെ ശല്യം കുറേ നാളത്തേക്ക് ഉണ്ടായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ വര്‍ഷം വീണ്ടും പെണ്‍കുട്ടിയുമായി പ്രതി ബന്ധം പുന സ്ഥാപിച്ചു. ഇതോടെ വിവാഹം കഴിക്കണമെന്ന് പെണ്‍കുട്ടി ആവശ്യപ്പെട്ടു. ഇത് സുബിന്‍ നിരസിക്കുകയും സജി വര്‍ഗീസിനെയും മറ്റൊരു സുഹൃത്തിനെയും കൂട്ടി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. സ്വകാര്യ ഫോട്ടോകളും വീഡിയോകളും സമൂഹ മാധ്യങ്ങളില്‍ പ്രചരിപ്പിക്കും എന്നായിരുന്നു പ്രതികളുടെ ഭീഷണി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബം പരാതി നല്‍കുകയായിരുന്നു. പോക്‌സോ വകുപ്പകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Karma News Network

Recent Posts

സെലിബ്രിറ്റി ആയാലെന്താ? അയാളും മജ്ജയും മാംസവും വികാരങ്ങളുള്ള മനുഷ്യനാണ്- ജസ്ല മാടശ്ശേരി

നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…

28 seconds ago

ഗഗൻയാൻ പ്രഖ്യാപനത്തിന്റെ നാലാം മാസം, ഭർത്താവിന്റെ നേട്ടം പങ്കിട്ട് ലെന

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

31 mins ago

ഡീനിനും അസിസ്റ്റന്റ് വാർഡനും സംഭവിച്ചത് ഗുരുതര വീഴ്ച, സിദ്ധാര്‍ത്ഥന്‍റെ മരണത്തിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് കൈമാറി

കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…

38 mins ago

മഴയുടെ തീവ്രത കുറഞ്ഞു, കാലവർഷം ജൂലൈ നാലിന് ശേഷം വീണ്ടും സജീവമാകും

സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…

1 hour ago

തിരുവാഭരണം മോഷ്ടിച്ച് മുങ്ങി, പകരം മുക്കുപണ്ടം വെച്ചു, പൂജാരി അറസ്റ്റില്‍

തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…

1 hour ago

നടി മീര നന്ദന്‍ വിവാഹിതയായി, താലികെട്ട് ഗുരുവായൂരില്‍ നടന്നു

നടി മീരാനന്ദന്‍ വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…

2 hours ago