kerala

മറ്റാരേക്കാളും ആശങ്ക നിറഞ്ഞവരാണ് ഞങ്ങള്‍ പ്രവാസികള്‍, ആശ്വാസം ലോക്ക്ഡൗണ്‍ കാലത്ത് പണി എടുക്കാതെയും ശമ്പളം നല്‍കിയ കമ്പനി, പ്രവാസി മലയാളി പറയുന്നു

കോവിഡ് പടര്‍ന്ന് പിടിക്കുന്നതിനെ തുടര്‍ന്ന് ലോകമെങ്ങും അസാധാരണമായ തൊഴില്‍ സാഹചര്യമാണ് നിലനില്‍ക്കുന്നത്. ജോലി ചെയ്താല്‍ പോലും ശമ്പളം ലഭിക്കാത്ത അവസ്ഥ നിലനില്‍ക്കുന്നുണ്ട്. പ്രവാസികളാണ് ഏറെ ദുരിതത്തില്‍. ലോക്ക്ഡൗണ്‍ നിലവില്‍ വന്നതോടെ പല സ്ഥാപനങ്ങള്‍ അടച്ചിടുകയും പ്രവാസികള്‍ക്ക് ജോലി നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ലോക്ക്ഡൗണ്‍ സമയം വീട്ടില്‍ ജോലിക്ക് പോകാനാവാതെ വീട്ടില്‍ ഇരിക്കേണ്ട സ്ഥിതി ഉണ്ടായിട്ടും തനിക്കും സഹ പ്രവര്‍ത്തകര്‍ക്കും കൃത്യമായി ശമ്പളം നല്‍കിയ കമ്പനിയെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് പ്രവാസി മലയാളിയായ വിശാഖ് വിഷ്ണു. ഷാര്‍ജ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പിലെ ‘ഏരീസ് മറൈന്‍’ എന്ന കമ്പനിയില്‍ മറൈന്‍ എഞ്ചിനീയറായി സേവനമനുഷ്ഠിക്കുകയാണ് വിശാഖ്.

വിശാഖിന്റെ പോസ്റ്റ് ഇങ്ങനെ;

‘ക്ഷാമകാലമാണ് ഈ #Covid നാളുകള്‍, മറ്റാരെപോലെയും ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവരാണെങ്കിലും മറ്റാരേക്കാളും ആശങ്ക നിറഞ്ഞവരാണ് ഞങ്ങള്‍ പ്രവാസികള്‍. ഇനിയെന്ന് നാടുകാണാനാകും, തന്റെ പ്രിയപ്പെട്ടവര്‍ ആരോഗ്യത്തോടെ ഇരിക്കുന്നുവോ, ജോലി നഷ്ടപ്പെടുമോ, ശമ്പളം കിട്ടുമോ എന്നിങ്ങനെ ഒരുകൂട്ടം ആശങ്കകളും പേറിയാണ് നാളുകള്‍ തള്ളി നീക്കുന്നത്. അതിനിടെയില്‍ സ്വന്തം ആരോഗ്യം സംരക്ഷിക്കാന്‍ പോലും മറന്നുപോകുന്നുണ്ട്. ഇങ്ങനെയുള്ള അവസ്ഥയില്‍ നാം ജോലിചെയ്‌യുന്ന കമ്പനി നല്‍കേണ്ടുന്ന പിന്തുണ വളരെ പ്രധാനപെട്ട ഒരു ഘടകമാണ്.

ഗള്‍ഫിലുള്ള പല സുഹൃത്തുക്കളെ വിളിക്കുമ്പോഴും മിക്കവരുടെയും ജോലി ഞാണിന്മേല്‍ കളിയാണ്. പലര്‍ക്കും ജോലി പോകുന്ന സ്ഥിതി, കോര്‍പ്പറേറ്റ് കമ്പനികള്‍ അടക്കം 20%, 30%, 50%, എന്നിങ്ങനെ ശമ്പളം വെട്ടികുറക്കുന്നു. ഇതെല്ലാം കേട്ട് ആവലാതിപ്പെട്ടിരിക്കുമ്പോഴാണ് കൃത്യം 31/05/2020 എന്ന തിയതിയില്‍ അണാ പൈസ കുറയാതെ ഞങ്ങളുടെ കമ്പനിയായ #ARIES_MARINE ഞങ്ങള്‍ക്ക് ശമ്പളം നല്‍കുന്നത്. ഈക്കഴിഞ്ഞ മാസങ്ങളില്‍ പകുതിയിലേറെ പേരും ദിവസങ്ങളോളം ജോലി ഇല്ലാതെ റൂമില്‍ തന്നെ ഇരുന്നിട്ടും കമ്പനി അതിനൊരു മുടക്കവും വരുത്തിയിട്ടില്ല.

വര്‍ക്ക് സൈറ്റുകളില്‍വച്ചു #COVID പോസിറ്റീവ് ആയ ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയെന്നു സംശയിക്കുന്നവരെ ഭക്ഷണവും താമസവും ഉള്‍പ്പടെയുള്ള സൗകര്യങ്ങളുടെ മുഴുവന്‍ ചിലവും വഹിച്ചുകൊണ്ട് കമ്പനി #Quarantine ചെയ്‌യുന്നു. മറ്റ് കോര്‍പ്പറേറ്റ് കമ്പനികളിലൊന്നും കേട്ടറിവില്ലാത്ത തൊഴിലാളികളുടെ മാതാപിതാക്കള്‍ക്ക് നല്‍കുന്ന പെന്‍ഷന്‍ പോലും ഈ സാഹചര്യത്തില്‍ മുടക്കിയിട്ടില്ല. വര്‍ഷത്തില്‍ 365 ദിവസവും ജോലിയുണ്ടാകുമായിരുന്ന കമ്പനിയുടെ ബിസിനസ് മൂന്നിലൊന്നോ അതിലധികമോ ആയി കുറഞ്ഞിട്ടുണ്ട്. ശമ്പളം വെട്ടിച്ചുരുക്കിയാല്‍ പോലും നാം ചോദിക്കില്ലായെന്ന ഉറപ്പുണ്ടായിട്ടുപോലും ഈ അടിയന്തരഘട്ടത്തില്‍ തൊഴിലാളികളെ ഈ രീതിയില്‍ പരിഗണിച്ച കമ്പനിയെയും #CEO_ശ്രീസോഹന്റോയ് സാറിനെയും എത്ര പ്രശംസിച്ചാലും മതിയാകില്ല.

കേരളത്തിലും ഗള്‍ഫിലുമായി ഞങ്ങളുടെ കമ്പനി നടത്തുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ വലിയൊരു നന്മയാണ് അവര്‍ ഞങ്ങള്‍ക്കും എത്തിച്ചത്. ഇനി ഞങ്ങളിലൂടെ ആ നന്മ ഒരുപാട് കൈകളിലേക്ക് എത്തേണ്ടതുണ്ട് എന്നവര്‍ക്കറിയാം. ഈ സാഹചര്യത്തില്‍ ഞങ്ങളെ പിന്തുണച്ച #Aries_Marine നോട് ഒരുപാട് കടപ്പെട്ടിരിക്കുന്നു. #We_Owe’ വിഷ്ണു വ്യക്തമാക്കി.

Karma News Network

Recent Posts

കഞ്ചാവ് മിഠായികള്‍, നോട്ടമിടുന്നത് സ്‌കൂള്‍ കുട്ടികളെ, രണ്ട് പേർ പിടിയിൽ

ആലപ്പുഴ : രണ്ടായിരം കഞ്ചാവ് മിഠായികളുമായി ഉത്തര്‍പ്രദേശ് സ്വദേശികൾ പിടിയിൽ. യുപി സ്വദേശികളായ സന്തോഷ് കുമാര്‍, രാഹുല്‍ സരോജ് എന്നിവരാണ്…

24 mins ago

കോഴിക്കോട്ടു നിന്നു 2 എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ കൂടി റദ്ദാക്കി

കോഴിക്കോട് : എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച (മേയ് 20) രാത്രി 8.50നുള്ള കോഴിക്കോട്…

50 mins ago

9000 കോടി അടിയന്തിരമായി വേണമെന്ന് കേരളം, തള്ളി കേന്ദ്ര സര്‍ക്കാര്‍

9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. നേരത്തെ അനുവദിച്ച 3000 കോടി…

1 hour ago

രാജ്യാന്തര ശൃംഖലയിലെ കണ്ണി, രാസലഹരി നിർമാണം വിപണനം, കൊച്ചിയിൽ പിടിയിലായി

കൊച്ചി : രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോളിനെയാണ്(29) ബെംഗളൂരുവിലെ മടിവാളയിൽ…

2 hours ago

ഗവർണർക്കു നേരെ തിരിഞ്ഞ മമതയുടെ മുനയൊടിയുന്നു, നിയമപരമായി നേരിടാൻ അറ്റോർണി ജനറലിന്റെ നിർദേശം

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണറെ തുടരെ അപകീർത്തിപ്പെടുത്താനുള്ളശ്രമങ്ങൾക്ക് നിയമ പ്രാബല്യമില്ലെന്നും പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞ മുഖ്യമന്ത്രി മമത…

2 hours ago

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു

ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണു സംഭവം. തലസ്ഥാനമായ ടെഹ്റാനിൽനിന്ന്…

3 hours ago