kerala

നഴ്‌സസ് ദിനത്തില്‍ നോവായി ഡല്‍ഹിയില്‍ മലയാളി നഴ്‌സിന്റെ അന്ത്യം, സഹോദരസ്ഥാനത്ത് നിന്നും അന്ത്യകര്‍മ്മങ്ങള്‍ ചെയ്തത് സഹപ്രവര്‍ത്തകര്‍

ന്യൂഡല്‍ഹി: ഇന്നലെയായിരുന്നു ഭൂമിയിലെ മാലാഖമാരുടെ ദിനം, നഴ്‌സസ് ഡേ. കൊറോണയ്ക്ക് എതിരെ പോരാടുകകൂടി ചെയ്യുന്ന നഴ്‌സുമാര്‍ എല്ലാവരും ആശംസ ഏറ്റു വാങ്ങുന്നതിനിടെ ഡല്‍ഹിയില്‍ മലയാളി നഴ്‌സ് മരിച്ചത് ഏവര്‍ക്കും നോവായി. മലയാളി നഴ്‌സിന് സഹോദര സ്ഥാനത്ത് നിന്ന് അന്ത്യകര്‍മ്മങ്ങള്‍ ചെയ്ത് യാത്രയാക്കിയത് സഹപ്രവര്‍ത്തകരാണ്. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) നഴ്‌സായ തൊടുപുഴ സ്വദേശിയാണ് നഴ്‌സസ് ദിനത്തില്‍ പുലര്‍ച്ചെ മരിച്ചത്. അന്ത്യ കര്‍മ്മങ്ങള്‍ ചെയ്തത് സഹപ്രവര്‍ത്തകരാണ്.

എയിംസിലെ നഴ്‌സ് ആയരുന്ന പുറപ്പുഴ തട്ടാംപറമ്പില്‍ ടി പി സ്വപ്‌ന എന്ന 46 കാരിയാണ് മരിച്ചത്. എയിംസ് ഡയാലിസിസ് വിഭാഗത്തിലെ നഴ്‌സും പത്തനംതിട്ട സ്വദേശിയുമായ വിപിന്‍ വിജയനാണ് സ്വപ്‌നയുടെ അന്ത്യ കര്‍മ്മങ്ങള്‍ ചെയ്തത്. 11 വര്‍ഷത്തില്‍ അധികമായി വൃക്ക രോഗിയായ സ്വപ്‌ന ഒന്നിടവിട്ട ദിവസങ്ങളില്‍ ഡയാലിസിസിന് വിധേയ ആയിട്ടാണ് ജോലിക്കായി എത്തിയിരുന്നത്.

അമ്മ രമണിക്ക് ഒപ്പം താമസിച്ച് വരികയായിരുന്നു സ്വപ്‌ന. ഡിസംബറില്‍ തലച്ചോറിലേക്കുള്ള രക്തക്കുഴല്‍ പൊട്ടിയ സ്വപ്‌നയുടെ ഉടതു വശം തളര്‍ന്നു. ഡിസംബറില്‍ സ്വപ്‌നയുടെ തലച്ചോറിലേക്കുള്ള രക്തക്കുഴല്‍ പൊട്ടിയ സ്വപ്‌നയുടെ ഇടത് വശം തളര്‍ന്നു പോയിരുന്നു. ന്യൂറോ ഐ സി യുവില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റിയെങ്കിലും നില മോശമായി തുടരുന്നതിന് ഇടെയാണ് മരണം ഉണ്ടായത്. തുടര്‍ന്ന് സഹോദര സ്ഥാനത്ത് നിന്ന് അന്ത്യകര്‍മ്മങ്ങള്‍ ചെയ്ത് സഹയാത്രികര്‍ യാത്രയാക്കുകയായിരുന്നു.

Karma News Network

Recent Posts

കടൽച്ചൊറി കണ്ണിൽത്തെറിച്ചു, ചികിത്സയിലായിരുന്ന മത്സ്യ തൊഴിലാളി മരിച്ചു

മീൻ പിടിക്കുന്നതിനിടയില്‍ കടല്‍ച്ചൊറി (പ്രത്യേകയിനം ജെല്ലിഫിഷ്) കണ്ണില്‍ തെറിച്ചതിലൂടെ അലർജി ബാധിച്ച് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. പള്ളം പുല്ലുവിള അർത്തയില്‍…

12 mins ago

സർക്കാർ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരണം, ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്

പത്തനംതിട്ട : നഗരസഭ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരിച്ച ജീവനക്കാർക്കെതിരെ നടപടി. തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ എട്ട് ജീവനക്കാർക്കെതിരെയാണ് നടപടി.…

17 mins ago

സാമ്പാറിൽ ചത്ത തവള, സംഭവം മിൽമ കാന്റീനിൽ

പുന്നപ്ര : പുന്നപ്ര മിൽമയിലെ കാന്റീനിൽ ഉച്ചയൂണിനൊപ്പം വിളമ്പിയ സാമ്പാറിൽ ചത്ത തവള. മിൽമയിലെ എൻജിനിയറിങ് വിഭാഗത്തിലെ ഒരു ജീവനക്കാരൻ…

37 mins ago

കാറിൽ കലയുടെ മൃതദേഹം കണ്ടു, പുറത്ത് പറയാതിരുന്നത് അനിൽ കുമാറിന്റെ ഭീഷണി ഭയന്ന്, നിര്‍ണായക സാക്ഷി മൊഴി പുറത്ത്

ആലപ്പുഴ മാന്നാറിൽ 15 വർഷം മുമ്പ് കാണാതായ കലയെ കൊലപ്പെടുത്തിയതായി ഭർത്താവ് അനിൽ കുമാർ പറഞ്ഞതായി മുഖ്യ സാക്ഷി സുരേഷ്…

50 mins ago

ബസിൽ കുട്ടികളോട് മോശമായി പെരുമാറി, വനം വകുപ്പ് ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ

ബസിൽ നിന്ന്‌ വിദ്യാർഥിനികളോട് മോശമായരീതിയിൽ പെരുമാറിയെന്ന പരാതിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റുചെയ്തു. കാളികാവ് വനം റേഞ്ചിന് കീഴിലെ…

1 hour ago

ദുരന്ത ഭൂമിയായി ഹത്രാസ്, മരണ സംഖ്യ 116 ആയി

ഉത്തര്‍പ്രദേശിലെ ഹത്രാസിൽ ഭോലെ ബാബയെ കാണാന്‍ തിക്കും തിരക്കും കൂട്ടി മരിച്ചവരുടെ എണ്ണം ഉയരുന്നു. 116 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക…

2 hours ago