topnews

മലയാളിക്ക് ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ രണ്ടാം തവണയും കോടികളുടെ ഭാഗ്യം

അബുദാബി: രണ്ടാം തവണയും യുഎഇയിലെ മലയാളിക്ക് കോടികളുടെ ഭാഗ്യം. മലപ്പുറം വളാഞ്ചേരി കരേക്കാട് സ്വദേശി കണ്ണങ്കടവത്ത് സൈദാലിയാണ് ആ ഭാഗ്യവാന്‍. ബിഗ് ടിക്കറ്റ് വാരാന്ത്യ നറുക്കെടുപ്പില്‍ ഒരു കോടി രൂപ (5 ലക്ഷം ദിര്‍ഹം)യാണ് സൈദാലിയെ തേടിയെത്തിയത്. സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായ മറ്റ് ഒമ്പത് പേര്‍ ചേര്‍ന്നെടുത്ത ടിക്കറ്റിനാണ് സമ്മാനം. കൂട്ടത്തില്‍ ഒരു പാക്കിസ്ഥാനിയും ഒരു ബംഗാളിയുമുണ്ട്.

30 വര്‍ഷമായി സൈദാലി അബുദാബിയില്‍ ഒരു അറബിയുടെ വീട്ടില്‍ പാചകക്കാരനായി ജോലി ചെയ്ത് വരകിയാണ്. 1998ല്‍ 15 പേര്‍ ചേര്‍ന്ന് ഒടുത്ത ടിക്കറ്റിലൂടെയായിരുന്നു ആദ്യം ഭാഗ്യം സൈദാലിയെ തേടി എത്തിയത്. അന്നത്തെ സമ്മാനത്തുകകൊണ്ട് സൈദാലി അടക്കം 13 പേരും വീടുവച്ചു.

ഇത്തവണ 25, 50, 100 ദിര്‍ഹം വീതം 10 പേര്‍ ചേര്‍ന്നാണ് ടിക്കറ്റ് എടുത്തത്. സമ്മാനത്തുക ആനുപാതികമായി വീതിക്കും. ജോലിയില്‍ തുടരുമെന്നും നാട്ടില്‍ തിരിച്ചെത്തുമ്പോള്‍ എന്തെങ്കിലും ബിസിനസ് ചെയ്യണമെന്നുമാണ് ആഗ്രഹമെന്നും സൈദാലി പറഞ്ഞു.

Karma News Network

Recent Posts

പത്തനംതിട്ടയിൽ നിന്നു കാണാതായ 14കാരനെ കണ്ടെത്തി, തിരിച്ചറിഞ്ഞത് ട്രെയിൻ യാത്രക്കാർ

പത്തനംതിട്ട: സിനിമയിൽ അഭിനയിക്കാൻ പോകുന്നുവെന്ന് കുറിപ്പ് എഴുതി വീടുവിട്ട പതിനാലുകാരനെ കണ്ടെത്തി. മഞ്ഞത്താനം സ്വദേശി അഭിലാഷിന്‍റെ മകൻ ആദിത്യൻ അഭിലാഷിനെയാണ്…

29 mins ago

മതസ്പർദ്ദയുണ്ടാക്കുന്ന സിനിമകൾ നിർമ്മിക്കുന്നു, വ്യക്തത വരുത്തേണ്ടത് സുഡാപ്പിക്ക , രാധ ചേട്ടന്റെ വിവരണം വേണ്ടാ

മലയാളത്തിന്റെ മെ​ഗാസ്റ്റാർ മതസ്പർദ്ദയുണ്ടാക്കുന്ന സിനിമകൾ തീവ്രവാദ ബന്ധമുള്ള ആളുകളുമായി ചേർന്ന് നിർമ്മിക്കുന്നു എന്ന വിവാദപ്രസ്താവനയ്ക്ക് പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി…

56 mins ago

16-കാരിയായ മകളെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി, അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിനതടവ്

തിരുവനന്തപുരം: കാമുകനൊപ്പം ജീവിക്കാൻ16-കാരിയായ മകളെ കഴുത്തുഞെരിച്ചു കൊന്ന സംഭവത്തിൽ അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിനതടവ്. പറണ്ടോട് സ്വദേശിനി മഞ്ജു, കാമുകൻ…

1 hour ago

14 പേര്‍ക്ക് പൗരത്വം; രാജ്യത്ത് സിഎഎ നടപ്പാക്കി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കി കേന്ദ്ര സർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ആദ്യം അപേക്ഷിച്ച 14 പേർക്ക്…

2 hours ago

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിൽ ഗുരുതര വീഴ്ച , എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍. കൃത്യനിര്‍വഹണത്തില്‍ ഗുരുതര വീഴ്ച വരുത്തിയതിനാണ് പന്തിരാങ്കാവ് എസ്എച്ചഒ എഎസ് സരിനെ സസ്‌പെന്‍ഡ്…

2 hours ago

കാണാതായ പൊലീസുകാരനെ കണ്ടെത്തി, കാണാതായത് ഈ മാസം എട്ടിന്

തൃശൂര്‍ : തൃശ്ശൂർ ചാലക്കുടിയിൽ കാണാതായിരുന്ന പൊലീസുകാരനെ കണ്ടെത്തി. തൃശ്ശൂർ ആളൂർ പൊലീസ് സ്റ്റേഷനിലെ സീനിയർ സി പി ഒ…

3 hours ago