kerala

ഒമാനിൽ വാഹനാപകടം, മലയാളി മരിച്ചു, നിരവധി പേർക്ക് പരിക്ക്

സൊഹാര്‍: ഒമാനില്‍ വാഹനാപകടത്തില്‍ പ്രവാസിമലയാളി മരിച്ചു. പാലക്കാട് ഒറ്റപ്പാലം സ്വദേശി സുനില്‍ ആണ് മരിച്ചത്. അപകടത്തില്‍ രണ്ട് സ്വദേശികളും മരണപ്പെട്ടതായും പതിനഞ്ചിലധികം ആളുകള്‍ക്ക് പരിക്കേറ്റതായും റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. പരിക്കേറ്റവരെ സോഹാര്‍ ആശുപത്രിയിലേക്ക് മാറ്റി.

സ്വകാര്യ കമ്പനിയില്‍ അഡ്മിന്‍ മാനേജരായി പ്രവര്‍ത്തിച്ചുവരികയായിരുന്നു മരിച്ച സുനിൽ. റെസിഡന്റ് കാര്‍ഡ് പുതുക്കാന്‍ കുടുംബത്തോടൊപ്പം ലിവയില്‍ പോയി തിരിച്ചു വരുന്ന വഴിയിലായിരുന്നു അപകടം. മലയാളി കുടുംബം സഞ്ചരിച്ച കാറും ട്രക്കുകളുമടക്കം ഏഴ് വാഹനങ്ങള്‍ അപകടത്തില്‍പെട്ടിട്ടുണ്ട്.

സൊഹാറില്‍ ലിവ റൗണ്ട് എബൗട്ടില്‍ തെറ്റായദിശയില്‍ വന്ന ട്രക്കിടിച്ചാണ് അപകടമുണ്ടായത്. അതേസമയം, വടകര മണിയൂർ സ്വദേശി ബഹ്‌റൈനിൽ നിര്യാതനായി. പാലയാട് കുന്നത്ത്കര കുഴിച്ചാൽ മലപ്പറമ്പിൽ വൈശാഖ് എന്ന ദിലീപ് ആണ് നിര്യാതനായത്.

സന്ദർശക വിസയിലാണ് ബഹ്‌റൈനിൽ എത്തിയത്. പരേതനായ രാജീവനാണ് പിതാവ്. ചന്ദ്രിയാണ് മാതാവ്. ഒരു സഹോദരനും ഒരു സഹോദരിയുമുണ്ട്. സൽമാനിയ മോർച്ചറിയിലുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ ബഹ്‌റൈൻ പ്രതിഭയുടെ ആഭിമുഖ്യത്തിൽ നടക്കുന്നു.

karma News Network

Recent Posts

കഞ്ചാവ് മിഠായികള്‍, നോട്ടമിടുന്നത് സ്‌കൂള്‍ കുട്ടികളെ, രണ്ട് പേർ പിടിയിൽ

ആലപ്പുഴ : രണ്ടായിരം കഞ്ചാവ് മിഠായികളുമായി ഉത്തര്‍പ്രദേശ് സ്വദേശികൾ പിടിയിൽ. യുപി സ്വദേശികളായ സന്തോഷ് കുമാര്‍, രാഹുല്‍ സരോജ് എന്നിവരാണ്…

4 hours ago

കോഴിക്കോട്ടു നിന്നു 2 എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ കൂടി റദ്ദാക്കി

കോഴിക്കോട് : എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച (മേയ് 20) രാത്രി 8.50നുള്ള കോഴിക്കോട്…

5 hours ago

9000 കോടി അടിയന്തിരമായി വേണമെന്ന് കേരളം, തള്ളി കേന്ദ്ര സര്‍ക്കാര്‍

9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. നേരത്തെ അനുവദിച്ച 3000 കോടി…

5 hours ago

രാജ്യാന്തര ശൃംഖലയിലെ കണ്ണി, രാസലഹരി നിർമാണം വിപണനം, കൊച്ചിയിൽ പിടിയിലായി

കൊച്ചി : രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോളിനെയാണ്(29) ബെംഗളൂരുവിലെ മടിവാളയിൽ…

6 hours ago

ഗവർണർക്കു നേരെ തിരിഞ്ഞ മമതയുടെ മുനയൊടിയുന്നു, നിയമപരമായി നേരിടാൻ അറ്റോർണി ജനറലിന്റെ നിർദേശം

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണറെ തുടരെ അപകീർത്തിപ്പെടുത്താനുള്ളശ്രമങ്ങൾക്ക് നിയമ പ്രാബല്യമില്ലെന്നും പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞ മുഖ്യമന്ത്രി മമത…

6 hours ago

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു

ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണു സംഭവം. തലസ്ഥാനമായ ടെഹ്റാനിൽനിന്ന്…

6 hours ago