social issues

ഭക്ഷണമില്ല, ജോലിയില്ല, വീസയും തീര്‍ന്നു, നാട്ടിലേക്ക് മടങ്ങാന്‍ രക്ഷയില്ലാതെ മലയാളി കുടുംബം അബുദാബിയില്‍

അബുദാബി: കോവിഡിനെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ നിലവില്‍ വന്നതോടെ ശരിക്കും ലോക്ക് ആയത് പ്രവാസികള്‍ തന്നെയാണ്. കേന്ദ്രത്തിന്റെ വന്ദേഭാരത് മിഷനിലൂടെ പലരും നാട്ടില്‍ എത്തിയെങ്കിലും അതിനും സാധിക്കാത്ത പ്രവാസികളുണ്ട്. തൃശൂര്‍ പന്നിത്തടം സ്വദേശി ചുങ്കത്ത് ലാല്‍മോന്‍ ചാര്‍ളിയും കുടുംബവും അബുദാബിയില്‍ കുടുങ്ങിയിരിക്കുകയാണ്. മൂന്ന് മാസത്തോളമായി ജീവിക്കാന്‍ ഒരു നിവൃത്തിയുമില്ലാത്ത അവസ്ഥയിലാണ് ഇവര്‍. ജോലിയില്ല, വാടക കൊടുക്കാന്‍ പണമോ എന്തിനേറെ പറയുന്നു ഭക്ഷണം കഴിക്കാന്‍ പോലും നിവൃത്തിയില്ല.

നാട്ടിലേക്ക് മടങ്ങാനായി കോണ്‍സിലേറ്റ് സഹായത്തിനായി റജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുകയാണ് ലാല്‍മോന്‍. മെയില്‍ അയച്ചിട്ടും ഇതുവരെയും യാതൊരു മറുപടിയും ലഭിച്ചിട്ടില്ല. ജനുവരി മുപ്പതിനായിരുന്നു ലാല്‍ നാട്ടില്‍ പോയി മടങ്ങി എത്തിയത്. തുടര്‍ന്ന് പുതിയൊരു കമ്പനിയില്‍ മെച്ചപ്പെട്ട ജോലി ലഭിച്ച് ഒന്നര മാസം ആയപ്പോഴേക്കും കോവിഡ് വ്യാപനം എത്തി. ഇതോടെ ജോലിയും നഷ്ടപ്പെട്ടു. വീസ സ്റ്റാംപ് ചെയ്യുന്നതിനു മുന്‍പുതന്നെ മാര്‍ച്ച് 24ന് എന്‍ട്രി പെര്‍മിറ്റ് റദ്ദാക്കി. ലോക്ക്ഡൗണ്‍ നിലവില്‍ വന്നതോടെ മറ്റൊരിടത്തും ജോലി ലഭിച്ചില്ല.

ഭാര്യ ജിനിയുടെ പ്രസവത്തിനായി നാട്ടിലേക്ക് പോകാന്‍ ടിക്കറ്റ് എടുത്ത് തയ്യാറായിരിക്കുകയായിരുന്നു. എന്നാല്‍ വിമാനങ്ങള്‍ റദ്ദ് ചെയ്തതോടെ നാട്ടിലേക്ക് പോകുവാനും സാധിച്ചില്ല. മെയ് മൂന്നിന് ശസ്ത്രക്രിയയിലൂടെ ജിനി കുഞ്ഞിന് ജന്മം നല്‍കി. കയ്യിലുണ്ടായിരുന്നതും കടം വാങ്ങിയ പണവും ആശുപത്രിയില്‍ നല്‍കിയാണ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തിയത്. പ്രസവത്തിന് നാട്ടിലേക്ക് പോകാം എന്ന കണക്കുകൂട്ടലില്‍ വിവാഹ സര്‍ട്ടിഫിക്കറ്റും അവര്‍ അറ്റസ്റ്റ് ചെയ്തിരുന്നില്ല. അതിന്‍ കുട്ടിക്ക് ജനന സര്‍ട്ടിഫിക്കറ്റും പാസ്‌പോര്‍ട്ടും എടുക്കാനും ആയില്ല.

വിവാഹ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യാനായി പല ഏജന്‍സികളെ സമീപിച്ചെങ്കിലും ലോക്ക്ഡൗണ്‍ മൂലം ഡല്‍ഹിയിലെ അറ്റസ്റ്റേഷന്‍ സൗകര്യം ഇല്ലെന്ന് പറഞ്ഞ് അവരും പിന്മാറി. മകള്‍ ലേയക്ക് ഇപ്പോള്‍ ഒരുമാസം പ്രായമായി. കുഞ്ഞിന് പാസ്‌പോര്‍ട്ടിനായി ബിഎല്‍എസിനെ സമീപിച്ചപ്പോള്‍ കോണ്‍സുലേറ്റില്‍ നിന്നും കത്ത് വാങ്ങി നല്‍കിയാല്‍ പരിഗണിക്കാമെന്ന് പറഞ്ഞ് മടക്കി അയച്ചു. ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായതിനാല്‍ ജിനിക്കും ജോലിക്ക് പോകാനാവുന്നില്ല. വാടക കൊടുക്കാന്‍ പണം ഇല്ലാത്തതിനാല്‍ കൈക്കുഞ്ഞുമായി ദുബായിലെ അല്‍നഹ്ദയിലെ താമസ സ്ഥലത്ത് നിന്നും ഏത് നിമിഷവും പുറത്തായേക്കാം എന്ന അവസ്ഥയിലാണ്. മൂന്ന് മാസമായി ലാലിന്റെ വീസ റദ്ദാക്കിയിട്ട്. ഇതിന്റെ പിഴയും അടക്കേണ്ടി വരുമോ എന്ന ഭയവുമുണ്ട്. കുട്ടിക്ക് ഔട്ട്പാസ് എങ്കിലും തരപ്പെടുത്തി എത്രയും വേഗം നാട്ടില്‍ എത്തിക്കണമെന്നാണ് ഇവര്‍ അപേക്ഷിക്കുന്നത്.

Karma News Network

Recent Posts

മെഡിക്കൽ വിദ്യാർഥിനിക്കരികിലിരുന്ന് വയോധികന്റെ സ്വയംഭോഗം, സംഭവം കെഎസ്‌ആർടിസി യാത്രയ്ക്കിടെ

കോഴിക്കോട് : മെഡിക്കൽ വിദ്യാർഥിനിക്കരികിലിരുന്ന് സ്വയംഭോഗം ചെയ്ത 52 വയസ്സുകാരൻ പിടിയിൽ. കെഎസ്‌ആർടിസി ബസ് യാത്രക്കിടെ ആയിരുന്നു സംഭവം. വിദ്യാർഥിനിയുടെ…

6 mins ago

നവവധുവിനെ മർദിച്ച കേസ്, രാഹുലിന്‍റെ അമ്മക്കും സഹോദരിക്കും മുൻകൂർ ജാമ്യം

കോഴിക്കോട്: പന്തീരാങ്കാവിൽ നവവധുവിനെ മർദിച്ച കേസിൽ പ്രതിയുടെ അമ്മയും സഹോദരിയും മുൻകൂർ ജാമ്യം അനുവദിച്ചു. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ്…

22 mins ago

ടർബോ’യിൽ ഫൈസൽ, ഡിവൈഎസ്‌പിയും സംഘവും എത്തിയത് വിരമിക്കൽ ചടങ്ങ് ആഘോഷമാക്കാൻ

ആലപ്പുഴ: ഗുണ്ടാ നേതാവ് തമ്മനം ഫൈസലിന്റെ വീട്ടിൽ ഡിവൈഎസ്‌പി എംജി സാബുവും പൊലീസുകാരും എത്തിയത് വിരമിക്കൽ ചടങ്ങ് ആഘോഷമാക്കാനെന്ന് സൂചന.…

42 mins ago

വെള്ളത്തില്‍ മുങ്ങി കൊച്ചി, ഗതാഗതക്കുരുക്ക്, ആറ് ജില്ലകളില്‍ കനത്ത മഴ

സംസ്ഥാനത്ത് തെക്കന്‍ ജില്ലകളിലും മധ്യ കേരളത്തിലും കനത്തമഴ. ശക്തമായ മഴയില്‍ എറണാകുളം നഗരത്തിന്റെ പലഭാഗങ്ങളിലും വെള്ളക്കെട്ട് അനുഭവപ്പെട്ടു. കാക്കനാട് ഇന്‍ഫോപാര്‍ക്ക്,…

44 mins ago

ട്രെയിനിൽ പാമ്പ് കടി, യുവ വനിതാ ഡോക്‌ടർ ആശുപത്രിയിൽ

ഷൊർണൂർ∙ വീണ്ടും ട്രെയിൻ യാത്രയ്ക്കിടെ യാത്രക്കാരിക്ക് പാമ്പ് കടി ഈറ്റതായി സംശയം. വനിത ഡോക്ടർക്കാണ് പാമ്പ് കടിയേറ്റതായി സംശയിക്കുന്നത് .…

1 hour ago

പ്രധാനമന്ത്രി നരേന്ദ്ര മോദി ധ്യാനത്തിനായി കന്യകുമാരിയിലേക്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദി ധ്യാനത്തിനായി കന്യാകുമാരിയിലെത്തും. വിവേകാനാനന്ദ പാറയിൽ ഒരു ദിവസം നീണ്ടു നിൽക്കുന്ന ധ്യാനത്തിനായാണ് അദ്ദേഹമെത്തുന്നത്. ഈ മാസം…

1 hour ago