pravasi

വൈകീട്ട് ആറിന് പുറത്തിറങ്ങിയ സുനിലിനെ പിന്നീട് കണ്ടില്ല…ദുബായില്‍ മലയാളിയെ കാണാതായതില്‍ ദുരൂഹത

ദുബായ്: പ്രവാസി മലയാളിയെ ദുബായില്‍ നിന്ന് കാണാതായ സംഭവത്തില്‍ ദുരൂഹത . ദുബായിലെ താമസ സ്ഥലത്ത് നിന്നു കാണാതായ സുനില്‍ സേവ്യറിനെയാണ് ദുബായിലെ താമസസ്ഥലത്തു നിന്ന് കാണാതായത്. ഇയാള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. ആദ്യം ജബല്‍ അലി പൊലീസിനെ സമീപിച്ച കുടുംബം ഇപ്പോള്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിലേയ്ക്കും പരാതി നല്‍കിയിട്ടുണ്ട്. ചൊവ്വാഴ്ച മുതലാണ് കൊച്ചി മൂലാംപള്ളി വടക്കേപ്പറമ്പില്‍ സേവ്യറിന്റെ മകന്‍ സുനില്‍ സേവ്യറിനെ ജബല്‍ അലിയിലെ താമസ സ്ഥലത്ത് നിന്നു കാണാതായതായി ബന്ധുക്കള്‍ പരാതിപ്പെട്ടത്.

നേരത്തെ 13 വര്‍ഷം ദുബായില്‍ ജോലി ചെയ്തിരുന്ന പെയിന്ററായ സുനില്‍ ജോലി ഉപേക്ഷിച്ച് നാട്ടിലേയ്ക്ക് തിരിച്ചുപോവുകയും 2 മാസം മുന്‍പ് വീണ്ടും ജോലി അന്വേഷിച്ച് ടൂറിസ്റ്റ് വീസയില്‍ വരികയും ചെയ്തു. നേരത്തെ ഒപ്പം ജോലി ചെയ്തിരുന്നവരുടെ കമ്ബനിയില്‍ ജോലി ലഭിച്ച് വീസാ നടപടികള്‍ നടന്നുവരികയായിരുന്നു.

സുഹൃത്തുക്കളോടൊപ്പം ജബല്‍ അലിയിലെ ഫ്‌ളാറ്റിലായിരുന്ന താമസം. ചൊവ്വാഴ്ച വൈകിട്ട് ആറിന് പുറത്തിറങ്ങിയ സുനില്‍ ഏറെനേരം കഴിഞ്ഞും തിരിച്ചുവരാത്തതിനെ തുടര്‍ന്ന് പരിസരത്ത് അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല.നാട്ടിലോ ഇവിടെയോ യാതൊരു പ്രശ്‌നവും സുനിലിലില്ലായിരുന്നുവെന്നാണ് പറയുന്നത്. ലുങ്കിയും ചുവപ്പും കറുപ്പും കലര്‍ന്ന ടി ഷര്‍ട്ടുമായിരുന്നു കാണാതാകുമ്‌ബോഴത്തെ വേഷം. കണ്ടുകിട്ടുന്നവര്‍ 052 749 9258 എന്ന നമ്ബരില്‍ ബന്ധപ്പെടുക.

Karma News Network

Recent Posts

കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ,റിപ്പോര്‍ട്ട് വലിച്ചു കീറി മാതാവ്

കോഴിക്കോടെ മെഡിക്കൽ കോളേജിൽ നാല് വയസുകാരിയുടെ കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഇല്ലാത്തതു എഴുതി പിടിപ്പിച്ച സൂപ്രണ്ടിന്റെ…

3 hours ago

പഞ്ചാബിലെ അമൃത്‌സറിൽ നടന്ന കോൺഗ്രസ് തിരഞ്ഞെടുപ്പ് റാലിയിൽ വെടിവെപ്പ്

പഞ്ചാബ്: അമൃത്സറില്‍ നടന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് റാലിയില്‍ വെടിവെപ്പ്. കോണ്‍ഗ്രസിന്റെ നിലവിലെ ലോക്‌സഭാംഗവും, സ്ഥാനാര്‍ഥിയുമായ ഗുര്‍ജിത്ത് സിങ് ഓജ്‌ലയുടെ റാലിക്കിടെയാണ്…

4 hours ago

വ്യക്തിഹത്യ നടത്തി, ശോഭ സുരേന്ദ്രന്റെ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു

ആലപ്പുഴ : ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ നൽകിയ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു. പുന്നപ്ര പൊലീസ്…

4 hours ago

ചേർത്തലയിൽ നടുറോഡിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. പള്ളിപ്പുറം പതിനാറാം വാർഡിൽ വല്യവെളി രാജേഷിന്റെ ഭാര്യ അമ്പിളി (36)ആണ്…

5 hours ago

ഇസ്രയേലിന്റെ കണ്ണ് വെട്ടിച്ച് ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക

പുതിയതായി തുറന്ന പാതയിലൂടെ ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക. കടൽതീരത്തെ പ്രത്യേക പ്ലാറ്റ്ഫോം വഴി ട്രക്കുകൾ എത്തിച്ചാണ് സഹായവിതരണം. വരും ദിവസങ്ങളിൽ…

5 hours ago

മൂന്നാം തവണയും നരേന്ദ്രമോദി അധികാരത്തിലെത്തും, പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകും, യോ​ഗി ആദിത്യനാഥ്

മുംബൈ: മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിത്തും, ആറ് മാസത്തിനുള്ളിൽ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി…

6 hours ago