Categories: crime

ബംഗളുരുവിൽ മലയാളി യുവാവ് അക്രമത്തിനിരയായി.

ബംഗളുരുവിൽ മലയാളി യുവാവ് അക്രമത്തിനിരയായി. അക്രമത്തിന് പിന്നിൽ ബൈക്ക് വീലി സംഘം.

മലയാളി യുവാവ് ബംഗളുരുവിൽ അക്രമത്തിനിരയായി; പിന്നിൽ ബൈക്ക് വീലി സംഘം. മലയാളി യുവാവ് ബംഗളുരുവിൽ അക്രമത്തിനിരയായി. കവർച്ചയ്ക്കിടയിലാണ് കോഴിക്കോട് പാലാഴി സ്വദേശിയായ വിമൽദേവി (23) നു ഇരുമ്പുവടികൊണ്ട് തലയിൽ അടി ഏൽക്കുന്നത്.

ഹൊസ്മാറ്റ് ആശുപത്രിയിലെ റേഡിയോഗ്രഫ റായ വിമലിനെ ആറംഗസംഘമാണ് കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ വിമലിനെ ആക്രമിച്ചത്. ജോലി കഴിഞ്ഞ് വിക്ടോറിയ ലേഔട്ടിലെ താമസസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് സംഭവം. 2000 രൂപയും മൊബൈൽ ഫോണും തട്ടിയെടുത്തു. എന്നാൽ ഇതുവരെ പ്രതികളെ പിടിക്കാൻ പോലീസിന് കഴിഞ്ഞിട്ടില്ല. നഗരത്തിൽ ഭീതി പരത്തിയാണ് കവർച്ചാ സംഘം വിലസുന്നത്. രാത്രി പത്ത് കഴിഞ്ഞാൽ ഇതിന് മുൻപും സമാനമായ രീതിയിൽ കവർച്ചകൾ ഇവിടെ അരങ്ങേറിയിട്ടുണ്ട്. എന്നാൽ കവർച്ചയ്ക്ക് പിന്നിൽ ബൈക്ക് വീലി സംഘങ്ങളാണെന്നും സൂചനയുണ്ട്. ലഹരിക്കടിമകളായ യുവാക്കളുടെ സംഘങ്ങൾ പെട്ടെന്ന് പണം നേടാനുള്ള എളുപ്പവഴിയായാണ് കവർച്ചകൾ ആസൂത്രണം ചെയ്യുന്നതെന്നും റിപ്പോർട്ടുകളുണ്ട്. മോഷ്ടിച്ച ബൈക്കുകളിൽ ആണ് ഇവർ പ്രദേശത്തു വിളയാട്ടം നടത്തുന്നത്. എന്നാൽ വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ചാണ് ഇവർ കവർച്ചയ്ക്ക് എത്തുന്നതെന്നും ഇതുമൂലമാണ് ഇവരെ പിടികൂടാൻ കഴിയാതവരുന്നതെന്നും പൊലീസ് നൽകുന്ന വിശദീകരണം.

Karma News Editorial

Recent Posts

തൂണിൽ ചാരിനിന്ന വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു, കെഎസ്‌ഇബിയുടെ വീഴ്ച

കോഴിക്കോട് : വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെഎസ്‌ഇബിക്കെതിരെ ആരോപണവുമായി നാട്ടുകാർ. പുതിയോട്ടിൽ ആലി മുസ്ലിയാരുടെ മകൻ മുഹമ്മദ് റിജാസ്…

15 mins ago

ചിറാപുഞ്ചിയിലെ വെള്ളച്ചാട്ടത്തിൽ മലയാളി സൈനികന് ദാരുണാന്ത്യം

മേഘാലയ ചിറാപുഞ്ചിയിലെ വെള്ളചാട്ടത്തിൽ കോഴിക്കോട് അത്തോളി സ്വദേശിയായ സൈനികന് ദാരുണാന്ത്യം. അത്തോളി കുനിയിൽകടവ് മരക്കാടത്ത് പരേതനായ ഗോപാലൻ്റെ മകൻ ഹവിൽദാർ…

32 mins ago

കുടുംബപ്രശ്‌നം, കാറിടിച്ചു കയറ്റി ഭാര്യവീട് തകർത്തു, വീട്ടുകാർക്ക് മർദനം

മയ്യിൽ : യുവാവ് കാറിടിച്ചു കയറ്റി ഭാര്യവീട് തകർത്തു. കുറ്റ്യാട്ടൂർ പഞ്ചായത്തിലെ പഴശ്ശി പൊറോളത്തിന് സമീപം ആണ് സംഭവം.ഇരിക്കൂറിലെ കെ.ആർ.…

39 mins ago

ഇവളെന്റെ ഭാര്യയാണ്, അമ്മയല്ല, മോശം കമന്റുകള്‍ ബാധിക്കില്ല- ടിടി ഫാമിലി

സോഷ്യൽ മീഡിയയിലെ താരങ്ങളായ ടിടി കുടുംബത്തിലെ ഷെമിയ്ക്കും ഷെഫിക്കും ആരാധകരേറെയാണ്. ഇരുവരും തമ്മിലുള്ള പ്രായ വിത്യാസത്തിന്റെപേരിൽ നിരവധി ബോഡി ഷെയിമിങ്ങുകളും…

1 hour ago

ഹെലികോപ്റ്റർ ദുരന്തം, ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടു

ഇറാനിൽ ഹെലികോപ്റ്റർ അപകടത്തിൽ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയും വിദേശകാര്യ മന്ത്രി ഹുസൈവന്‍ അമിറബ്ദുല്ലയും കൊല്ലപ്പെട്ടു. ഇറാന്റെ കിഴക്കന്‍ അസര്‍ബൈജാനിലാണ്…

2 hours ago

പൊട്ടിക്കിടന്ന വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് 19 കാരൻ മരിച്ചു

കോഴിക്കോട് കുറ്റിക്കാട്ടൂരിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. ആലി മുസ്ലിയാരുടെ മകൻ മുഹമ്മദ് റിജാസ് ആണ് മരിച്ചത്. ബൈക്കിന്റെ പെട്രോൾ തീർന്നതിനാൽ…

2 hours ago