national

മകളെ സ്‌കൂളില്‍ കൊണ്ടുവിടാനെത്തിയപ്പോള്‍ മുന്നില്‍ ഒരാള്‍; മെസിയല്ലേ എന്ന് ചോദ്യം; വൈറലായി മലയാളി യുവാവിന്റെ സെല്‍ഫി

പാരീസ്:  ലയണല്‍ മെസ്സിക്കൊപ്പം സെല്‍ഫി എടുത്ത് നില്‍ക്കുന്ന മലയാളി യുവാവിന്റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ സംഗീത് വേണുഗോപാലിനാണ് സൂപ്പര്‍ താരം ലയണല്‍ മെസ്സിക്കൊപ്പം ഒരു ചിത്രമെടുക്കാനുള്ള ഭാഗ്യം ലഭിച്ചത്.  പാരിസില്‍ താമസിക്കുന്ന സംഗീത് കഴിഞ്ഞ ദിവസം തന്റെ മകള്‍ അനികയെ അമേരിക്കന്‍ സ്‌കൂള്‍ ഒഫ് പാരിസില്‍ കൊണ്ടുവിടാന്‍ പോയപ്പോഴാണ് അപ്രതീക്ഷിതമായി മെസ്സി അദ്ദേഹത്തിന്റെ മുന്നിലെത്തിയത്.അപ്രതീക്ഷിതമായി കൈവന്ന ആ ഭാഗ്യത്തിന്റെയും ഒപ്പം മെസ്സിയെ നേരിട്ട് കാണാന്‍ കഴിഞ്ഞതിന്റെ അമ്ബരപ്പിലുമാണ് സംഗീത്.

സ്‌കൂള്‍ തുറക്കുന്ന ദിവസമായിരുന്നു, മെസ്സിയല്ലേ എന്ന് സംശയം തോന്നി, അദ്ദേഹത്തോട് തന്നെ ചോദിച്ചപ്പോള്‍ ഒരു ചെറു ചിരിയോടെ അതേയെന്ന മറുപടിയാണ് ലഭിച്ചത് എന്നാണ് സംഗീത് പറഞ്ഞത്. സെല്‍ഫി എടുക്കാന്‍ സമ്മതം ചോദിച്ചതും മെസ്സി തന്റെ അടുത്തേക്ക് ചേര്‍ന്ന് നിന്നെന്നും, അപ്രതീക്ഷിതമായി കണ്ടതിന്റെ അമ്ബരപ്പില്‍ പെട്ടെന്ന് തന്നെ ചിത്രം പകര്‍ത്തിയെന്നും അദ്ദേഹം പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ വന്നതോടെ സംഗീതും താരമായി മാറി. ആയിരക്കണക്കിനു പേരാണ് സംഗീതും മെസ്സിയും ഒത്തുള്ള ചിത്രം ഇതിനകം ഷെയര്‍ ചെയ്തിരിക്കുന്നത്.

Karma News Network

Recent Posts

മാന്നാർ കല കൊലപാതക കേസ്, കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…

12 mins ago

വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നിടത്ത് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…

42 mins ago

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

9 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

10 hours ago

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

11 hours ago

മോദിയെ തടഞ്ഞ് കോൺഗ്രസ്, പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, രാജ്യം കലാപത്തിലേക്കോ

പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…

11 hours ago