topnews

ഇരട്ടക്കുട്ടികള്‍ ജനിച്ച സന്തോഷത്തിന് പിന്നാലെ ബിഗ്ടിക്കറ്റ് നറുക്കെടുപ്പില്‍ കോടികളുടെ ഭാഗ്യം നേടി മലയാളി യുവാവ്

അബുദാബി: മലയാളിക്ക് കോടികളുടെ ഭാഗ്യം ഒരുക്കി വീണ്ടും അബുദാബി ബിഗ് ടിക്കറ്റ്. ബിജേഷ് ബോസ് എന്ന യുവാവിനെ തേടിയാണ് കോടികളുടെ ഭാഗ്യമെത്തിയത്. ഇരട്ടക്കുട്ടികളുടെ പിതാവായതിന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് ബിജേഷ് കോടീശ്വരനായത്. പ്രസവത്തിന് ശേഷം ഭാര്യയ്ക്ക് ഒപ്പം ആശുപത്രിയില്‍ നില്‍ക്കുന്നതിനിടെയാണ് ഈ സന്തോഷ വാര്‍ത്ത ബിജേഷിനെ തേടിയെത്തിയത്. ഉച്ചഭക്ഷണം വാങ്ങാന്‍ പുറത്ത് പോയ ബിജേഷ് ഭാര്യയക്ക് അടുത്തേക്ക് തിരികെ എത്തിയത് രണ്ട് കോടി ഇന്ത്യന്‍ രൂപ സമ്മാനം ലഭിച്ചെന്ന വാര്‍ത്തയോടെയാണ്.

ഷാര്‍ജയില്‍ താമസിക്കുന്ന ബിജേഷിന്റെ ഭാര്യ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയതോടെ കുടുംബം സന്തോഷത്തിലായിരുന്നു. ഇതിനിടെയാണ് ഇരട്ടി മധുരമെന്നോണം ആ ഫോണ്‍ കോള്‍ ബിജേഷിനെ തേടിയെത്തിയത്. ബിഗ്ടിക്കറ്റ് പ്രതിനിധിയായ ബുഷ്‌റയാണ് ബിജേഷിനെ വിളിക്കുന്നത്. ബിഗ്ടിക്കറ്റ് പ്രതിവാര നറുക്കെടുപ്പില്‍ 10 ലക്ഷം ദിര്‍ഹം(രണ്ട് കോടി രൂപ) ലഭിച്ചുവെന്ന് അറിയിച്ചു.

‘വെറും രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് എന്റെ ഭാര്യ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. ഇന്ന് ഞാന്‍ മില്യന്‍ ദിര്‍ഹംസ് ബിഗ് ടിക്കറ്റിലൂടെ നേടിയിരിക്കുന്നു. എന്റെ രണ്ട് കുഞ്ഞുങ്ങള്‍ ജീവിതത്തിലേക്ക് ഭാഗ്യം കൊണ്ടുവന്നു. അതിനാലാണ് ഇന്ന് വിജയിക്കാനായത്’- ബിജേഷ് ബിഗ് ടിക്കറ്റ് പ്രതിനിധികളോട് പറഞ്ഞു.

ഇതുവരെ സമ്മാനത്തുക എന്തിന് വിനിയോഗിക്കണമെന്ന് തീരുമാനിച്ചിട്ടില്ല. ആദ്യം എനിക്കൊപ്പം ചേര്‍ന്ന് സമ്മാനാര്‍ഹമായ ഈ ടിക്കറ്റ് വാങ്ങിയ ചില സുഹൃത്തുക്കള്‍ക്കും സഹപ്രവവര്‍ത്തകര്‍ക്കും സമ്മാനത്തുക വീതിച്ച് നല്‍കും. ഇതിന്റെ സന്തോഷം കെട്ടടങ്ങിയ ശേഷം എന്തെങ്കിലും നല്ല കാര്യത്തിനായി പണം ഉപയോഗിക്കുന്നതിനായി പദ്ധതിയിടും.-ബിജേഷ് പറഞ്ഞു.

Karma News Network

Recent Posts

സിനിമയിൽ അഭിനയിക്കാൻ പോകുന്നു, പത്തനംതിട്ടയിൽ 14-കാരനെ കാണില്ല

പത്തനംതിട്ട : മല്ലപ്പള്ളിയിൽ 14 നാടുവിട്ടതായി പരാതി. മഞ്ഞത്താനം സ്വദേശി അഭിലാഷിന്റെ മകൻ ആദിത്യനെയാണ് കാണാതായത്. ഇന്നലെ രാവിലെ ട്യൂഷന്…

13 mins ago

മകൾ ചെന്നൈയിൽ ഐടി കമ്പനിയിൽ ജോലി ചെയ്യുന്നു, . അവളും അത്യാവശ്യം പാടുന്ന ആളാണ്- അശോകൻ

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് അശോകൻ. നായകനായും വില്ലനായും സഹനടനായുമെല്ലാം അശോകൻ കയ്യടി നേടിയിട്ടുണ്ട്. 17-ാം വയസിൽ സിനിമയിലെത്തിയ അശോകന്റെ സിനിമാ…

22 mins ago

നടൻ മാത്യുവിന്റെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; ബന്ധുവായ റിട്ടയേർഡ് അധ്യാപിക മരിച്ചു

കൊച്ചി: നടൻ മാത്യുവിന്റെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് ബന്ധു മരിച്ചു. മാമല തുരുത്തിയിൽ ബീന (60) മരിച്ചത്. നിർമ്മാണം…

35 mins ago

മുറിക്കുള്ളിൽ ഉറങ്ങിക്കിടന്ന പിഞ്ചുകുഞ്ഞിനെ നായ കടിച്ചു കൊന്നു, നടുക്കം

ഹൈദരാബാദ് : തെലങ്കാനയിൽ അഞ്ചു മാസം പ്രായമായ കുഞ്ഞിനെ നായ കടിച്ചുകൊന്നു. കുട്ടിയുടെ അമ്മ ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം.…

45 mins ago

വഞ്ചനാക്കേസിൽ സിനിമ നിർമാതാവ് ജോണി സാഗരിഗ അറസ്റ്റിൽ

കൊച്ചി: വഞ്ചനാക്കേസിൽ സിനിമ നിർമാതാവ് ജോണി സാഗരിഗ അറസ്റ്റിൽ. കോയമ്പത്തൂർ സ്വദേശി ദ്വാരക് ഉദയകുമാറിന്റെ പരാതിയിലാണ് അറസ്റ്റ്. സിനിമ നിർമാണത്തിന്…

50 mins ago

എത്രയൊക്കെ ചാപ്പ കുത്താൻ ശ്രമിച്ചാലും കൂട്ടുനില്‍ക്കില്ല, മമ്മൂട്ടിയുടെ ജാതിയും മതവും സിനിമയാണ്-കെ.സി വേണുഗോപാല്‍

നടൻ മമ്മൂട്ടിക്കു പിന്തുണയറിയിച്ച്‌ കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍. കഴിഞ്ഞ ദിവസമാണ് സാമൂഹിക മാധ്യമങ്ങളിലൂടെ മമ്മൂട്ടിയ്ക്കെതിരെ വിദ്വേഷ പ്രചാരണ ട്രോളുകളും…

57 mins ago