topnews

അയർലണ്ടിൽ പാലക്കാട് സ്വദേശിനി കുത്തേറ്റ് മരിച്ചു; ഭർത്താവ് കസ്റ്റഡിയിൽ

കോർക്ക്: അയർലണ്ടിൽ മലയാളി യുവതി കുത്തേറ്റ് മരിച്ചു. പാലക്കാട് സ്വദേശിനിയായ ദീപ (38) ആണ് കൊല്ലപ്പെട്ടത്. വിൽട്ടൺ കാർഡിനാൾ കോർട്ടിലെ വീട്ടിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു കൊലപാതകം കോർക്ക് നഗരത്തിലെ വിൽട്ടണിലാണ് ദാരുണ സംഭവം. കാർഡിനാൾ കോർട്ടിലെ വീട്ടിൽ ഭാര്യാ ഭർത്താക്കന്മാർ തമ്മിലുണ്ടായ വാക്കേറ്റത്തെ തുടർന്നാണ് യുവതിയ്ക്ക് കുത്തേറ്റത്.

പാലക്കാട് സ്വദേശിനിയായ ഇവർ കോർക്കിൽ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുകയായിരുന്നു. അപകട വിവരം അറിഞ്ഞ് രാത്രി പത്തോടെ അത്യാഹിത വിഭാഗങ്ങൾ സംഭവ സ്ഥലത്തെത്തിയിരുന്നെങ്കിലും മരണം സംഭവിച്ചിരുന്നു. ദമ്പതികൾക്ക് അഞ്ച് വയസുള്ള ഒരു മകനുണ്ട്. സംഭവസമയത്ത് കുട്ടി വീട്ടിലുണ്ടായിരുന്നില്ല. കുട്ടിയെ ഒരു കുടുംബ സുഹൃത്തിന്റെ വീട്ടിലേക്ക് മാറ്റി.

പരിശോധനകൾ പൂർത്തിയാക്കിയ മൃതദേഹം കോർക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നാൽപ്പത് വയസുകാരനായ ഭർത്താവിനെ കസ്റ്റഡിയിലെടുത്ത് ടോഗർ ഗാർഡ സ്റ്റേഷനിൽ ചോദ്യം ചെയ്യുകയാണ്.

ദീപ ഏകദേശം ഒരു വർഷം മുൻപാണ് അയർലൻഡിൽ എത്തിയത്. ഡിപെൻഡൻറ് വിസയിൽ നാല് മാസം മുന്നേയാണ് ഭർത്താവ് ഇവിടേക്കെത്തിയ ഇയാൾക്ക് ഇവിടെ ജോലി ലഭ്യമായില്ലെന്നാണ് വിവരം. ഇന്ത്യക്കാർ ഉൾപ്പടെ നിരവധി വിദേശീയർ താമസിക്കുന്ന പ്രദേശത്ത് നിന്നും ഇത്തരം ഒരു വാർത്ത കേൾക്കേണ്ടി വന്നത് സങ്കടകരമാണെന്ന് ഫിയാന ഫെയിൽ കൗൺസിലർ ഫെർഗൽ ഡെന്നിഹി പ്രതികരിച്ചു. കൊലപാതകം സംബന്ധിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിച്ചാൽ ടോഗർ ഗാർഡ സ്റ്റേഷൻറെ (021) 494 7120 എന്ന നമ്പറിലോ ഗാർഡ കോൺഫിഡൻഷ്യൽ ലൈനായ 1800 666 111 എന്ന നമ്പറിലോ ബന്ധപ്പെടാൻ അധികൃതർ അറിയിപ്പ് നൽകിയിട്ടുണ്ട്.

Karma News Network

Recent Posts

മഷൂറയും മകനുമില്ല, ആദ്യഭാര്യക്കും മക്കൾക്കുമൊപ്പം തായ്ലൻഡിൽ അടിച്ച് പൊളിച്ച് ബഷീർ ബഷി

മലയാളികൾക്ക് സുപരിചിതനാണ് ബഷീർ ബഷി. ബിഗ് ബോസ് ഷോയിൽ എത്തിയതോടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ബിഗ്‌ബോസ് അവസാനിച്ച ശേഷം യൂട്യൂബ്…

10 mins ago

ഭര്‍ത്തൃമതിയായ യുവതിക്ക് നിരന്തരം നഗ്നചിത്രങ്ങള്‍ അയച്ചു, പ്രതി അറസ്റ്റിൽ

കോഴിക്കോട് : ഭര്‍ത്തൃമതിയായ യുവതിക്ക് തുടര്‍ച്ചയായി മൊബൈലില്‍ നഗ്‌നചിത്രങ്ങള്‍ അയച്ച് ശല്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവിനെ പോലീസ് അറസ്റ്റുചെയ്തു.…

22 mins ago

ട്രാക്കിൽ കെട്ടിപ്പിടിച്ചു നിന്നു, ട്രെയിൻ തട്ടി യുവതിയും യുവാവും മരിച്ചു

കൊല്ലം: കൊല്ലത്ത് ട്രെയിൻ തട്ടി യുവാവും യുവതിയും മരിച്ചു. കൊല്ലത്ത് നിന്ന് എറണാകുളം ഭാ​ഗത്തേക്ക് പോകുകയായിരുന്ന ​ഗാന്ധിധാം എക്സ്പ്രസ് ഇടിച്ചാണ്…

46 mins ago

പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി, കമ്മൽ എടുത്ത ശേഷം ഉപേക്ഷിച്ചു, സംഭവം കാസർകോട്

കാഞ്ഞങ്ങാട് : കാസർകോട് വീട്ടിൽ ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണാഭരണങ്ങൾ കവർന്ന ശേഷം ഉപേക്ഷിച്ചു. പടന്നക്കാട് ഒഴിഞ്ഞ വളപ്പിൽ…

48 mins ago

വല്ല കാര്യോമുണ്ടായിരുന്നോ? തിരുവനന്തപുരം കളക്ടർക്ക് കുഴിനഖമാണെന്ന് ലോകം മുഴുവനുള്ള മലയാളികൾ അറിഞ്ഞു- അഡ്വക്കറ്റ് സം​ഗീത ലക്ഷ്മണ

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഒപി ഡ്യൂട്ടിയിലായിരുന്ന ഡോക്ടറെ കളക്ടറുടെ ഔദ്യോഗിക വസതിയിലേക്ക് ചികിത്സക്ക് വിളിച്ചുവരുത്തി കുഴിനഖ ചികിത്സ ചെയ്ത സഭവം…

1 hour ago

മരുമകളെ മകൻ അടിച്ചു, മുൻപ് നിശ്ചയിച്ച രണ്ട് വിവാഹവും മുടങ്ങിയിരുന്നു : രാഹുലിന്റെ അമ്മ

കോഴിക്കോട് : പന്തീരാങ്കാവ് ​ഗാർഹിക പീഡനക്കേസിൽ ഭാര്യയെ രാഹുൽ മർദിച്ചിരുന്നതായി അമ്മ ഉഷ. സ്ത്രീധനമല്ല, ഫോണിൽ വന്ന മേസേജാണ് വഴക്കിന്…

2 hours ago