kerala

മലയാളികൾക്ക് അഭിമാനിക്കാം, കൊടിക്കുന്നില്‍ സുരേഷിനെ പ്രോ-ടേം സ്പീക്കറായി തിരഞ്ഞെടുത്തു

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷിനെ ലോക്‌സഭയുടെ പ്രോ ടേം സ്പീക്കറായി തിരഞ്ഞെടുത്തു. മാവേലിക്കര മണ്ഡലത്തിലെ നിയുക്ത എംപിയായ കൊടിക്കുന്നില്‍ സുരേഷിന്റെ അധ്യക്ഷതയിലാകും എംപിമാരുടെ സത്യപ്രതിജ്ഞ നടക്കുക. പാർലമെന്റ് സമ്മേളനം തുടങ്ങുന്നതിനു മുൻപ് രാഷ്ട്രപതിയുടെ മുന്നിൽ കൊടിക്കുന്നിൽ സുരേഷ് സത്യപ്രതിജ്ഞ ചെയ്യും. പുതിയ സ്പീക്കറെ തിരഞ്ഞെടുക്കുന്നതു വരെ സ്പീക്കറുടെ ചുമതലകൾ നിർവഹിക്കുന്നത് ഇദ്ദേഹമായിരിക്കും.
1989ൽ അടൂർ നിയമസഭാ തിരഞ്ഞെടുപ്പിലാണ് കൊടിക്കുന്നിൽ സുരേഷ് ആദ്യമായി മത്സരിച്ചത്. 1989, 91, 96, 99 വർഷങ്ങളിൽ അടൂരിൽനിന്ന് ലോക്സഭാംഗമായി. 1998, 2004 തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടു. 2009, 2014, 2019, 2024 തിരഞ്ഞെടുപ്പുകളിൽ മാവേലിക്കരയുടെ എംപിയായി. രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് തൊഴിൽ സഹമന്ത്രിയായിരുന്നു.

8 കാരനായ കൊടിക്കുന്നിൽ സുരേഷ് മാവേലിക്കര ലോക്‌സഭാ മണ്ഡലത്തിൽ നിന്നുള്ള എംപിയാണ്. പാർലമെന്റിൽ ഏറ്റവും മുതിർന്ന അംഗമാണ് കൊടിക്കുന്നിൽ. ജൂൺ 24 ന് ചേരുന്ന പാർലമെന്റ് സമ്മേളനത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു കൊടിക്കുന്നിൽ സുരേഷിന് സത്യവാചകം ചൊല്ലി കൊടുക്കും. അതേസമയം, മന്ത്രിസഭാംഗങ്ങൾക്കും മറ്റ് എംപിമാർക്കും സത്യവാചകം ചൊല്ലി കൊടുക്കുന്നതുകൊടിക്കുന്നിൽ സുരേഷ് ആയിരിക്കും.

സഭയിലെ മുതിർന്ന അംഗത്തെ പ്രോട്ടെം സ്പീക്കറാക്കുന്നതാണ് കീഴ് വഴക്കം. ഒൻപതുവട്ടം എംപി.യായിരുന്ന ബിജെപി. അംഗം മേനകാഗാന്ധി ഇക്കുറി തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. നിലവിൽ എട്ടുതവണ ലോക്സഭയിലെത്തിയ ബിജെപി. അംഗം ഡോ. വീരേന്ദ്രകുമാർ, കൊടിക്കുന്നിൽ സുരേഷ് എന്നിവരാണ് സീനിയർ അംഗങ്ങൾ. ഡോ. വീരേന്ദ്രകുമാർ മന്ത്രിയായി ഞായറാഴ്ച സത്യപ്രതിജ്ഞചെയ്തു.

തിരഞ്ഞെടുപ്പ് ഫലം മാറിമറിഞ്ഞ മാവേലിക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷിന്റെ വിജയം 9,501 വോട്ടുകൾക്കായിരുന്നു. മണ്ഡലത്തിൽ ചിരപരിചിതനായ കൊടിക്കുന്നിൽ സുരേഷിനെ പുതുമുഖമായ സി.എ. അരുൺകുമാർ വിറപ്പിച്ചെങ്കിലും ഒടുവിൽ കൊടിക്കുന്നിൽ ജയിച്ചുകയറി.

ജൂൺ 24 നാണ് ലോക്സഭാ സമ്മേളനം ആരംഭിക്കുന്നത്. ജൂലൈ മൂന്നിന് അവസാനിക്കും. 9 ദിവസത്തെ പ്രത്യേക സമ്മേളനത്തിൽ, സ്പീക്കർ തിരഞ്ഞെടുപ്പ് ജൂൺ 26 ന് നടക്കും.

17 ാമത് ലോക്സഭയിൽ ബിജെപിയുടെ ഓം ബിർലയായിരുന്നു സ്പീക്കർ. ഡപ്യൂട്ടി സ്പീക്കർ പദവി ഒഴിഞ്ഞുകിടന്നു. ഇന്ത്യ സഖ്യം 233 സീറ്റിൽ ജയിച്ചുകയറിയതോടെ, പ്രതിപക്ഷ പാർട്ടികൾ വർദ്ധിച്ച ഉത്സാഹത്തിലാണ്. തുടർച്ചയായി മൂന്നാം ഊഴത്തിലും മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ രൂപീകരിച്ചെങ്കിലും, യുപി, രാജസ്ഥാൻ, ഹരിയാന അടങ്ങുന്ന ഹിന്ദി ഹൃദയഭൂമിയിലേറ്റ തിരിച്ചടി ക്ഷീണമായി.

10 വർഷത്തെ ഇടവേളയ്ക്ക് ശേഷം മുന്നണി സർക്കാർ അതിന്റെ യഥാർഥ അർഥത്തിൽ നിലവിൽ വന്നതോടെ, ടിഡിപി അടക്കമുള്ള സഖ്യകക്ഷികൾ സ്പീക്കർ പദവിയിൽ കണ്ണുവച്ചിരിക്കുകയാണ്. എന്നാൽ, സ്പീക്കർ പദവി വിട്ടുകൊടുക്കാൻ ആവില്ലെന്ന് ബിജെപിയും ഉറച്ചിരിക്കുകയാണ്.

ഭരണകക്ഷിയുടെയോ ഭരണ മുന്നണിയുടെയോ ലോക്സഭയിലെ കരുത്തിന്റെയും, നിയന്ത്രണത്തിന്റെയും പ്രതീകമായാണ് സ്പീക്കർ പദവിയെ കണക്കാക്കുന്നത്. സ്പീക്കറിനൊപ്പം, ഡപ്യൂട്ടി സ്പീക്കറെയും തിരഞ്ഞെടുക്കാൻ ഭരണഘടനയിൽ വ്യവസ്ഥയുണ്ട്. സ്പീക്കറുടെ അഭാവത്തിൽ സഭാ നടപടികൾ നിയന്ത്രിക്കുക ഡപ്യൂട്ടി സ്പീക്കറായിരിക്കും.

ലോക്സഭാ സ്പീക്കർ പാർലമെന്റിന്റെ സംയുക്ത സിറ്റിങ്ങിന്റെ അദ്ധ്യക്ഷ പദവി അലങ്കരിക്കുന്നയാളാണ്. ഒരു ബിൽ മണി ബിൽ ആണോ അല്ലയോ എന്ന് നിർണയിക്കുന്നതും സ്പീക്കറാണ്. ലോക്സഭാ കമ്മിറ്റിയും സ്പീക്കറുടെ അദ്ധ്യക്ഷതയിലാണ് പ്രവർത്തിക്കുന്നത്. ഭരണഘടനപ്രകാരം ഡപ്യൂട്ടി സ്പീക്കറുടേത് സ്വതന്ത്ര ഓഫീസാണ്. അത് സ്പീക്കർക്ക് വിധേയമായല്ല പ്രവർത്തിക്കുന്നത്.

 

പതിനായിരത്തിലേറെ വോട്ടുകള്‍ക്കാണ് 2024ൽ മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷിന്റെ വിജയം. മണ്ഡലത്തിലെ സിറ്റിങ്ങ് എംപിയായ കൊടിക്കുന്നില്‍ സുരേഷ് പത്താമത്തെ തവണയാണ് ലോക്‌സഭയിലേക്ക് മത്സരിക്കുന്നത്. ഇതില്‍ ഏഴു തവണ വിജയിച്ച് 27 വര്‍ഷം ലോക്‌സഭയില്‍ അംഗമായിരുന്നു. 61,000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മാവേലിക്കരയില്‍ നിന്ന് 2019ലെ തിരഞ്ഞെടുപ്പില്‍ കൊടിക്കുന്നില്‍ സുരേഷ് വിജയിച്ചത്. 2012 ഒക്ടോബര്‍ 28ന് നടന്ന രണ്ടാം മന്‍മോഹന്‍ സിംഗ് മന്ത്രിസഭാ പുനഃസംഘടനയില്‍ കേന്ദ്ര തൊഴില്‍ വകുപ്പ് സഹമന്ത്രിയായിരുന്നു അദ്ദേഹം. 1989 മുതല്‍ 1998 വരെയും 2009 മുതല്‍ തുടര്‍ച്ചയായും ലോക്‌സഭയില്‍ അംഗമാണ്. എഐസിസി അംഗമായ സുരേഷ് കെസ്‌യുവിലൂടെ ആണ് രാഷ്ട്രീയ പ്രവേശനം നടത്തിയത്. 1983 മുതല്‍ 1997 വരെ കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു. 1987 മുതല്‍ 1990 വരെ കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു. അഖിലേന്ത്യ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ചുമതലയും വഹിച്ചിരുന്നു.

2018 മുതല്‍ കെപിസിസി വര്‍ക്കിംഗ് വൈസ് പ്രസിഡന്റാണ്. 1998, 2004 വര്‍ഷങ്ങളില്‍ ലോക്‌സഭ തിരഞ്ഞെടുപ്പുകളില്‍ അടൂരില്‍ നിന്ന് മത്സരിച്ചെങ്കിലും സിപിഐയിലെ ചെങ്ങറ സുരേന്ദ്രനോട് പരാജയപ്പെട്ടു. 2009ലെ തിരഞ്ഞെടുപ്പില്‍ മാവേലിക്കര സംവരണ മണ്ഡലത്തില്‍ നിന്നു വിജയിച്ച കൊടിക്കുന്നില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്നും പട്ടികജാതിക്കാരനായി കണക്കാക്കാൻ ആവില്ലെന്നും കണ്ടെത്തി ജയം അസാധുവാക്കി ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു.
തുടര്‍ന്ന് 2011 മേയ് 12ന് സുപ്രീം കോടതി തന്നെ ഹൈക്കോടതി വിധി അസാധുവാക്കി. തിരുവനന്തപുരം ജില്ലയിലെ കൊടിക്കുന്നില്‍ കുഞ്ഞന്റേയും തങ്കമ്മയുടേയും മകനായി 1962 ജൂണ്‍ നാലിനാണ് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഗവൺമെന്റ് ലോ കോളേജില്‍ നിന്ന് നിയമ ബിരുദം നേടി. ബിന്ദുവാണ് ഭാര്യ. ഒരു മകനുണ്ട്.

karma News Network

Recent Posts

പന്തീരാങ്കാവ് ഗാർഹിക പീഡനം, കേസ് റദ്ദാക്കരുതെന്ന് പോലീസ് ഹൈക്കോടതിയിൽ

കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്‍റെ…

9 mins ago

സംസ്ഥാനത്ത് കനത്ത മഴ, 14 ജില്ലകളിലും മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…

20 mins ago

പ്രിഥ്വിരാജിന്റെ സെറ്റിൽ പീഡനത്തിനിരയായി,സഹസംവിധായകനെതിരെ പരാതിയുമായി യുവനടി, പ്രതിയെ ഒളിപ്പിച്ച് CPM നേതാവ്

പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…

50 mins ago

കിൻഫ്ര പാർക്കിൽ റെഡിമിക്സ് യൂണിറ്റിൽ പൊട്ടിത്തെറി, യന്ത്രഭാഗങ്ങൾ ജനവാസ മേഖലയിൽ പതിച്ചു

തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്‌സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്‍.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…

51 mins ago

മാലിന്യ ബലൂണാക്രമണം, ദക്ഷിണ കൊറിയയിൽ വിമാനത്താവളം അടച്ചിട്ടു

സിയോൾ : ഉത്തര കൊറിയയിൽ നിന്ന് ദക്ഷിണ കൊറിയയിലേക്കുള്ള മാലിന്യ ബലൂണാക്രമണം തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം 100ഓളം…

1 hour ago

പ്രധാനമന്ത്രിയുടെ വക കേക്കെത്തി, കലാകാരന്‍ എന്ന നിലയില്‍ എന്നെ ഇഷ്ടപ്പെടുന്നവരുടെ സന്തോഷത്തിനൊപ്പം പങ്കുചേരുന്നു, പിറന്നാൾ ദിനത്തിൽ സുരേഷ്​ഗോപി

ന്യൂഡല്‍ഹി: ഈ ഓഫീസിൽ ദൈവനിയോ​ഗം പോലെയെത്തിയെന്ന് 66-ാം പിറന്നാൾ ദിനത്തിൽ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ​ഗോപി. കേരള ഹൗസിലേക്ക് രാവിലെതന്നെ…

1 hour ago