പിപിഇ കിറ്റും ധരിച്ച് ആംബുലൻസിലിരുന്ന് നവജാത ശിശുവിനെ കൊഞ്ചിക്കുന്ന മെയിൽ നേഴ്സിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.കനിവ് 108ആംബുലൻസിലെ എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ വിബിൻ പീറ്ററാണ് ഈ ദൃശ്യങ്ങളിലുള്ളത്.ഒരു അമ്മ സ്വത്നം കുഞ്ഞിനെ മാറോടണക്കുന്നതുപോലെയായിരുന്നു വിബിൻ കുഞ്ഞിനെ എടുത്തത്.ജന്മം നല്‍കിയതിനു പിന്നാലെ അമ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് വിപിന്‍ കുഞ്ഞിനെ തന്റെ നെഞ്ചോട് ചേര്‍ത്തത്.നന്മയുടെ ചിത്രം ഇതിനോടകം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞത്.എറണാകുളം ജനറൽ ആശുപത്രിയിൽ നിന്ന് കിൻഡർ ആശുപത്രിയിലെ സി.എഫ്.എൽ.ടി.സിയിലേക്ക് റഫർ ചെയ്ത നവജാത ശിശുവാണ് വിബിന്റെ കൈകളിലുള്ളത്
കുഞ്ഞ് ജനിച്ച് മണിക്കൂറുകൾക്കകം തന്നെ അമ്മക്ക് കോവിഡ് പോസിറ്റീവാകുകയായിരുന്നു.കുഞ്ഞിനെ ഒന്ന് സ്പര്‍ശിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥ.അമ്മ ആംബുലന്‍സിനുള്ളില്‍ കുഞ്ഞിന് തൊട്ടടുത്തുണ്ടായിരുന്നു.പക്ഷെ കുഞ്ഞിനെ ഒന്ന് തൊടാന്‍ പോലും സാധിച്ചിരുന്നില്ല.കുഞ്ഞിന്റെ കരച്ചില് അടക്കാനും താലോലിക്കാനും വിപിന്‍ രംഗത്ത് വരികയായിരുന്നു.അമ്മയെയും കുഞ്ഞിനെയും കൊണ്ട് പോകാൻ ജനറൽ ആശുപത്രിയിൽ എത്തിയതായിരുന്നു എറണാകുളം പാമ്പാക്കുട സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കനിവ് 108ആംബുലൻസ് പൈലറ്റ് സന്ദീപും എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ വിബിൻ പീറ്ററും
കിൻഡർ ആശുപത്രിയിൽ എത്തിയ ശേഷം അവിടെ ആംബുലൻസിനുള്ളിൽ ചിലവഴിച്ച കുറച്ചു നിമിഷങ്ങളിലാണ് ഈ വീഡിയോ പകർത്തിയത്.ബി.എസ്.സി നേഴ്സിംഗ് ബിരുദധാരിയായ കുമ്പളങ്ങി നടുവിലതറ വീട്ടിൽ വിപിൻ പീറ്റർ എൻ.പി രണ്ടുമാസം മുൻപാണ് കനിവ് 108ആംബുലൻസിൽ എമർജൻസി മെഡിക്കൽ ടെക്നീഷ്യനായി ജോലിയിൽ പ്രവേശിച്ചത്
ന്യൂഡല്‍ഹി: ഈ ഓഫീസിൽ ദൈവനിയോഗം പോലെയെത്തിയെന്ന് 66-ാം പിറന്നാൾ ദിനത്തിൽ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. കേരള ഹൗസിലേക്ക് രാവിലെതന്നെ…
കൊച്ചി : വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ് സേന. ആലത്തൂരിൽ അഭിഭാഷകനോട് പോലീസ് മോശമായി പെരുമാറിയ സംഭവത്തിലെ കോടതിയലക്ഷ്യ…
ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ഈ മാസം 11നും…
തിരുവല്ല : ബാർ പരിസരത്ത് തമ്മിൽത്തല്ല് . ബാറിനുള്ളിൽ ഉണ്ടായ തർക്കമാണ് പുറത്ത് തമ്മിലടിയിൽ കലാശിച്ചത്. തിരുവല്ല വളഞ്ഞവട്ടം ഇന്ദ്രപ്രസ്ഥ…
ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയ്ക്കിടെ ബര്‍ത്ത് പൊട്ടി വീണ് യുവാവ് മരിച്ച വാർത്തയ്ക്ക് പിന്നാലെ വിശദീകരണവുമായി റെയിൽവേ. ബര്‍ത്ത് പൊട്ടി വീണല്ല…
കോഴിക്കോട് : ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങൾ. ഫറൂഖ് കോളേജ് ഇരുമൂളിപ്പറമ്പ് സ്വദേശിയെയാണ്…