entertainment

ദിലീപ് അങ്ങനെ ചെയ്തതായി അറിയില്ല, എന്റെ മോന് ഒരു ചുക്കും സംഭവിക്കില്ല; സുകുമാരനാണ് തന്റെ ധൈര്യമെന്ന് മല്ലിക സുകുമാരന്‍

നടന്‍ സുകുമാരന്‍ മരിക്കുമ്പോള്‍ മല്ലികയ്ക്ക് പ്രായം ചെറുപ്പമാണ്. പലവിധ പ്രതിസന്ധികൾ ഉണ്ടായപ്പോഴും അതൊലൊന്നും ആടിയുലയാതെ കുടുംബത്തിനെ പ്രശസ്തിയുടെ കൊടുമുടിയിൽ കയറ്റി വിടുന്നതിൽ മല്ലികയുടെ പങ്ക് ചെറുതല്ല. മക്കളായ ഇന്ദ്രജിത്ത് പന്ത്രണ്ടിലും പൃഥ്വിരാജ് ഒമ്പതിലും പഠിക്കുന്ന സമയത്താണ് സുകുമാരൻ ലോകത്തോട് വിടചൊല്ലുന്നത്. അന്ന് മുതൽ ഇന്നോളം, കുടുംബത്തിന്റെ നേടും തൂണായി നിലകൊണ്ടത് മല്ലികയാണ്.

അഭിനേത്രിയായും ബിസിനെസ്സ് വുമണായും തിളങ്ങിയ മല്ലിക, ഏറെ നാൾ പ്രവാസിയായിരുന്നു. തന്റെ ജീവിതം ഇന്നും അതിനുകടപ്പെട്ടിരിക്കുന്നത് സുകുമാരനോടാണ് എന്ന് പറയുകയാണ് മല്ലിക. ദൈവം തന്ന വരദാനമാണ് സുകുമാരൻ. അദ്ദേഹം മരിച്ചപ്പോൾ ഒരുപാടാളുകൾ വീണ്ടും വിവാഹം കഴിക്കാൻ നിര്ബന്ധിച്ചിട്ടുണ്ട് എന്നും മല്ലിക പറയുന്നു. ഒപ്പം തന്റെ മകൻ നേരിട്ട പ്രതിസന്ധികളെക്കുറിച്ചുമെല്ലാം മല്ലിക മനസ്സ് തുറക്കുന്നുണ്ട്.

ഒരിക്കല്‍ പൃഥ്വിരാജിന് അമ്മ സംഘടനയില്‍ നിന്നും ചില അക്രമണങ്ങള്‍ ഏല്‍ക്കേണ്ടി വന്നിട്ടുണ്ടെന്ന് പറയുകയാണ് മല്ലക സുകുമാരന്‍. ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ല ഈ വിരട്ടലുകൾ കൊണ്ടൊന്നും. ഒരു മനുഷ്യൻ വിരട്ടിയിട്ടല്ല ഒരാളുടെ ഉയര്ച്ചയും താഴ്ചയും തീരുമാനിക്കുന്നത്. അത് മുകളിൽ ഉണ്ട്, നിന്റെ അച്ഛനും ഉണ്ട് അവിടെ അവർ ആണ് തീരുമാനിക്കുന്നത്. ഈ വാക്കാണ് ഞാൻ അന്ന് പറഞ്ഞത്. അതൊക്കെ ചില പ്ലാൻഡ് സംഭവങ്ങൾ ആയിരുന്നു. അത് ഇന്നും അന്നും എന്നും ഞാൻ പറയും- മല്ലിക പറയുന്നു.

കാള പെറ്റു എന്ന് കേൾക്കുമൊൾ കയർ എടുക്കരുത്. അത് അമ്മ എന്ന സംഘടന ആയാലും രാഷ്ട്രീയ സംഘടനകൾ ആയാലും സാംസ്‌കാരിക സംഘടനകൾ ആയാലും ശരി. ഇതൊന്നും കണ്ടെന്റെ മോൻ വിഷമിക്കണ്ട. നീ ഇവിടെ നിൽക്കും. ഞാൻ ആണ് പറയുന്നത്. എന്റെ മോൻ ഇവിടെ നിൽക്കും. നീ ഈ ഇൻഡസ്ട്രിയിൽ ഒരു വലിയ ആളാകും. നിന്നെ പ്രസവിച്ച അമ്മയാണ് പറയുന്നത്.- എന്ന് പറയുന്ന മല്ലികയുടെ ഒരു പുതിയ അഭിമുഖത്തിൽ നിന്നുള്ള വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.

പരസ്യമായി രാജുവിനെ എതിർക്കണം എന്ന് ഒരു സംഘം തീരുമാനിക്കുകയും, അതിനു വേണ്ടി ചരടുവലികൾ നടത്തുകയും ചെയ്യുമ്പോൾ അത് ആർക്കും മനസിലായില്ല എങ്കിലും മല്ലിക ചേച്ചിക്ക് മനസിലാകുന്ന സ്ത്രീ ആണ് എന്ന് അവർ ഓർക്കണം. എനിക്ക് ദിലീപ് അവന്റെ നേരെ എന്തെങ്കിലും ചെയ്തു എന്ന് ഞാൻ പരസ്യമായി കണ്ടിട്ടില്ല. ഇന്ന് ഗണേഷിന് മനസ്സിലായിട്ടുണ്ട് അതിൽ തെറ്റുകൾ ഉണ്ടെന്ന്. അന്ന് ഗണേഷിന് അത് മനസ്സിലായിരുന്നില്ല.- എന്ന് പറയുന്ന അഭിമുഖത്തിന്റെ ദൃശ്യങ്ങൾ വിട്ടിരിക്കുന്നത് ക്യാൻ ചാനൽ ആണ്. പൂർണ്ണ അഭിമുഖത്തിനായി ഞങ്ങൾ കാത്തിരിക്കുന്നു എന്നാണ് ആരാധകർ പറയുന്നത്.

അത് വേണ്ട എന്ന് ധരിക്കുന്നവർ ആയിരുന്നു അമ്മയിലെ മുതിർന്ന അംഗങ്ങൾ. കാരണം അന്ന് ആ സമയത്ത് അത് നടക്കുമ്പോൾ അത് എന്നോട് നേരിട്ട് പറഞ്ഞിട്ടുള്ള രണ്ടുവ്യക്തികൾ ആണ് മോഹൻലാലും മമ്മൂട്ടിയും. കഴിഞ്ഞ രണ്ടുവർഷം മുൻപേ മമ്മൂട്ടി പറഞ്ഞിരുന്നു, തുടക്കത്തിൽ ഉണ്ടായ പ്രശ്നങ്ങൾ ഒന്നും വേണ്ടായിരുന്നു എന്ന്. മൈക്കിലൂടെ അദ്ദേഹം പറഞ്ഞതാണ്. വളരെ സത്യസന്ധമായിട്ടാണ് ഞാൻ ഇത് പറയുന്നത്.

നമ്മൾ നമുക്ക് വേണ്ടി പറയും എന്ന് പ്രതീക്ഷിച്ച ഒന്ന് രണ്ട് ആളുകൾ എനിക്ക് പേര് പറയാൻ യാതൊരു മടിയും ഇല്ല. എനിക്ക് അതിൽ നല്ല വിഷമം ഉണ്ട്. ഞാൻ അത് നേരിട്ട് പറഞ്ഞിട്ടും ഉണ്ട്. വിഷമം എന്നുപറഞ്ഞാൽ എന്റെ കുഞ്ഞിന് നേരെ കൈയുയർത്തി മുദ്രാവാക്യം വിളിച്ചതിൽ അല്ല വിഷമം. അവനു മുദ്രാവാക്യം വിളിച്ചാൽ ഒന്നും തീരുന്ന ആളല്ല പൃഥ്വി രാജ്. എന്റെ കുഞ്ഞാണ് അവനെ എനിക്ക് അറിയാം.

 

Karma News Network

Recent Posts

കൊല്ലം ചീഞ്ഞു നാറുന്നു, ആശുപത്രി മാലിന്യം വരെ കായലിലേക്ക് ഒഴുക്കുന്നു

കൊല്ലം : കൊല്ലം അഷ്ടമുടി കായൽ നശിക്കുന്നു. കക്കൂസ് മാലിന്യം വരെ ഒഴിയെത്തുന്നത് കായലിലേക്ക്. അധികാരികൾ കൂടി അറിഞ്ഞുകൊണ്ടാണ് ഇത്…

15 mins ago

ബംഗ്ലാദേശ് എം.പിയുടെ കൊലപാതകം, അഞ്ചുകോടി പ്രതിഫലത്തിന് ഹണിട്രാപ്പ്, പ്രതിയുടെ പെൺസുഹൃത്ത് കസ്റ്റഡിയിൽ

കൊല്‍ക്കത്ത: ബംഗ്ലാദേശ് എം.പി അന്‍വാറുള്‍ അസിം അനറിന്റെ ക്രൂരമായ കൊലപാതകത്തില്‍ അഞ്ചുകോടി പ്രതിഫലത്തിന് ഹണിട്രാപ്പ് നടത്തിയ പ്രതിയുടെ പെൺസുഹൃത്തിലേക്ക് അന്വേഷണം.…

40 mins ago

യുവതിയെ ഭര്‍തൃവീട്ടില്‍ സംഭവം, കോന്നിയില്‍ ഭര്‍ത്താവ് അറസ്റ്റില്‍

പത്തനംതിട്ട : യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കോന്നി പയ്യനാമണ്ണില്‍ ആണ് സംഭവം. അരുവാപ്പുലം…

46 mins ago

ബാര്‍ കോഴ , ഇളവിനായി പണപ്പിരിവ്; ശബ്ദസന്ദേശം അന്വേഷിക്കണമെന്ന് ഡിജിപിക്ക് മന്ത്രി എം ബി രാജേഷിന്റെ കത്ത്

തിരുവനന്തപുരം: മദ്യത്തിൽ ഇളവു നല്കുന്നതിനായി പണപ്പിരിവ് എന്ന ശബ്ദസന്ദേശത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എക്‌സൈസ് മന്ത്രി എം ബി രാജേഷ് ഡിജിപിക്ക്…

1 hour ago

കൊച്ചിയിലെ വെള്ളക്കെട്ട്, ഒഴുകിയെത്തുന്നത് മലിനജലം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി : കഴിഞ്ഞ മഴയിൽ വെള്ളം പൊങ്ങാതിരുന്ന കൊച്ചി നഗരത്തിൽ ഇപ്പോൾ സ്ഥിതി വ്യത്യസ്തമാണ്. മഴ നിന്ന് പെയ്തതോടെ വെള്ളം…

1 hour ago

ഇടുക്കിയിൽ അനധികൃതമായി പാറ പൊട്ടിച്ചു കടത്തിയ സംഭവം; പൊലീസുകാരന് സസ്പെൻഷൻ

ഇടുക്കി: അനധികൃതമായി പാറ പൊട്ടിച്ചു കടത്തിയ സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. ഇടുക്കി മുട്ടം പൊലീസ് സ്റ്റേഷനിലെ സീനിയർ…

2 hours ago