entertainment

ഈ യുവ മന്ത്രിയുടെ വാക്കുകളില്‍ ഇടതു മുന്നണിക്കും അഭിമാനിക്കാം, മുഹമ്മദ് റിയാസിനെ കുറിച്ച് മല്ലിക സുകുമാരന്‍

മന്ത്രി പി.എ മുഹമ്മദ് റിയാസിനെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി മല്ലിക സുകുമാരന്‍. കരാറുകാര്‍ എംഎല്‍എമാരുടെ ശുപാര്‍ശയുമായി മന്ത്രിയെ കാണാന്‍ വരരുതെന്ന മന്ത്രിയുടെ നിലപാടിനെ പിന്തുണച്ചാണ് മല്ലിക സുകുമാരന്‍ രംഗത്തെത്തിയിരിക്കുന്നത്. ഇങ്ങനെയുള്ള ഭരണാധികാരികളോട് സ്‌നേഹവും ബഹുമാനവും തോന്നുന്നുവെന്നും അഭിനന്ദനങ്ങള്‍ നേരുന്നുവെന്നും മല്ലിക സുകുമാരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മല്ലിക സുകുമാരന്റെ കുറിപ്പ് ഇങ്ങനെ: ഞാന്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തകയല്ല….നല്ലതെന്നു തോന്നുന്ന, ആലോചിച്ച് എടുത്ത തീരുമാനങ്ങളില്‍ ഉറച്ചു നില്‍ക്കുക.. ജനഹിതം അനുസരിച്ച് നിര്‍ഭയം അവ നടപ്പിലാക്കുക…. അങ്ങനെയുള്ള ഭരണാധികാരികളോടാണ് പഴയ തലമുറക്കാരിയായ എന്നെപ്പോലെയുള്ള മുതിര്‍ന്നവര്‍ക്ക് സ്നേഹവും ആദരവും… ഈ യുവ മന്ത്രിയുടെ വാക്കുകളില്‍ ഇടതു മുന്നണിക്കും അഭിമാനിക്കാം…. അഭിനന്ദനങ്ങള്‍ ശ്രീ.മുഹമ്മദ് റിയാസ്…..

കഴിഞ്ഞ ഏഴാം തീയതി നിയമസഭയിലെ ചോദ്യോത്തര വേളയില്‍ മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമായിരുന്നു. കരാറുകാരെ കൂട്ടി, അല്ലെങ്കില്‍ കരാറുകാര്‍ എംഎല്‍എമാരുടെ ശുപാര്‍ശയില്‍ മന്ത്രിയുടെ അടുത്ത് വരുന്ന ഒരു സ്ഥിതി ഉണ്ടാകാന്‍ പാടില്ല. അങ്ങനെ വന്നാല്‍ അത് ഭാവിയില്‍ പല രീതിയിലേക്കും ദോഷത്തിന് കാരണമാകും എന്നായിരുന്നു മന്ത്രി പറഞ്ഞത്.

സ്വന്തം മണ്ഡലത്തിലെ പൊതു പ്രശ്‌നങ്ങള്‍ അത് കരാറുകാരുടേതായാലും എംഎല്‍എമാര്‍ക്ക് മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്താം. കരാറുകാരില്‍ ഭൂരിപക്ഷവും നല്ലവരാണ്. എന്നാല്‍ ചെറിയ വിഭാഗം പ്രശ്‌നക്കാരുണ്ട്. ഉദ്യോഗസ്ഥരും അങ്ങനെയാണ്. എംഎല്‍എമാര്‍ക്ക് കാരാറുകാരെ മന്ത്രിയുടെ അടുത്ത് കൊണ്ട് വരാം. പക്ഷെ എന്ത് ഏത് ആര് എന്ന് നോക്കിയേ പറ്റു.

മന്ത്രി എന്ന നിലയില്‍ ഇടതുപക്ഷ നിലപാടും നയവുമാണ് നടപ്പാക്കുന്നത്. കരാറുകാര്‍ തെറ്റായ നിലപാട് എടുത്താല്‍ അംഗീകരിക്കാനാവില്ല. നിര്‍മ്മാണ പ്രവര്‍ത്തികളില്‍ എല്ലാം എന്‍ജിനീയര്‍, കരാറുകാര്‍ എന്നിവരുടെ പേര് രേഖപ്പെടുത്തും. ഇതിനായുള്ള ശ്രമത്തിലാണ്. ഇതോടെ ജനങ്ങള്‍ക്ക് ഇവരെ നേരിട്ട് പ്രശ്‌നങ്ങള്‍ അറിയിക്കാനാവും എന്നാണ് പി.എ റിയാസ് പറഞ്ഞത്.

Karma News Network

Recent Posts

ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ 24 ജീവനക്കാരെയും വിട്ടയച്ചു, ഇറാൻ വിദേശകാര്യമന്ത്രാലയം

ടെഹ്‌റാന്‍∙ ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു. മാനുഷിക പരിഗണന വച്ചാണ് ജീവനക്കാരെ വിട്ടയച്ചതെന്ന് ഇറാന്‍…

3 hours ago

അബുദാബിയിൽ ഒരു മാസത്തിലേറെയായി കാണാതായ ചാവക്കാട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി

അബുദാബി: ഒരു മാസത്തിലേറെയായി അബുദാബിയിൽ കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചാവക്കാട് ഒരുമനയൂര്‍ സ്വദേശി കാളത്ത് ഷമീല്‍ സലീമിനെ…

3 hours ago

പിൻസീറ്റിലായതിനാൽ ഒന്നും കണ്ടിട്ടില്ല, ഡ്രൈവർ-മേയർ തർക്കത്തിൽ കണ്ടക്ടറുടെ മൊഴി

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിൽ, ഡ്രൈവർ യദു ലൈംഗിക ചേഷ്‌ട കാണിച്ചോയെന്ന് തനിക്കറിയില്ലെന്ന്…

4 hours ago

തലയോട്ടി പൊട്ടിയത് മരണ കാരണം, വാഹനം കയറിയിറങ്ങി, കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൊച്ചി:  പനമ്പിള്ളി നഗറിനടുത്ത് നടുക്കി നടുറോഡിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പ്രാഥമിക പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്ത്. തലയോട്ടിക്കുണ്ടായ…

5 hours ago

മോദിക്ക് 400ലേറെ സീറ്റ് അമേരിക്കയിലും ഫ്രാൻസിലും മോദി ഫാൻസുകാർ കാവിയിൽ നിരന്നു

ഇന്ത്യൻ തിരഞ്ഞെടുപ്പ് പ്രചാരണം വിദേശ രാജ്യത്ത് നടക്കുന്ന ദൃശ്യങ്ങൾ. പല ഭാഷകളിലായി ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഉള്ള പ്രവാസികളും മോദിയുടെ…

5 hours ago

ഇടുക്കിയിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിഞ്ഞു, അമ്മയും 4 വയസുള്ള മകളുമടക്കം 3 പേർ മരിച്ചു

ഇടുക്കി. ചിന്നക്കനാലിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്നു പേർക്ക് ദാരുണാന്ത്യം. തിടിനഗർ സ്വദേശി അഞ്ജലി (25),…

6 hours ago