entertainment

പൃഥ്വിരാജ് മുറുക്കി വായെല്ലാം പോയിരിക്കുകയാണ്, അതുകൊണ്ടാണ് വിവാഹത്തിന് വരാത്തത്- മല്ലിക

മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് മല്ലിക സുകുമാരന്റേത്. മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും അവരുടെ ഭാര്യമാരും മക്കളുമൊക്കെ മലയാളികൾക്ക് ഏറെ സുപരിചിതരാണ്. ഇന്ദ്രജിത്തിന്റെ മക്കളായ പ്രാർത്ഥനയ്ക്കും നക്ഷത്രയ്ക്കും ഒപ്പം മല്ലിക സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. സിനിമ സീരിയൽ മേഖലയിലും സജീവമാണ് മല്ലിക സുകുമാരൻ. തിരക്കുകൾക്കിടയിലും സോഷ്യൽ മീഡിയയിലും സജീവമാണ് നടി. കുടുംബത്തോടൊപ്പമുള്ള പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം മല്ലിക സുകുമാരൻ പങ്കുവെക്കാറുണ്ട്.

നിർമാതാവ് വിശാഖ് സുബ്രഹ്മണ്യത്തിന്റെ വിവാഹത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ മല്ലിക സുകുമാരൻ എത്തിയിരുന്നു. എന്നാൽ‌ പൃഥ്വിരാജ് എത്തിയിരുന്നില്ല. വിശാഖിന്റെ വിവാഹ നിശ്ചയ ചടങ്ങിൽ പൃഥ്വിരാജും സുപ്രിയയും പങ്കെടുക്കുകയും ചെയ്തിരുന്നു. വിവാഹത്തിൽ പങ്കെടുത്ത് മടങ്ങവെ പൃഥ്വിരാജിനെ തിരക്കിയവരോട് മല്ലിക സുകുമാരൻ പറഞ്ഞ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്. മുറുക്കി പൃഥ്വിരാജിന്റെ വായെല്ലാം പോയിരിക്കുകയാണെന്നുമാണ് മല്ലിക സുകുമാരൻ പറയുന്നത്. ‘മറയൂരിൽ നിന്നും അവൻ ഹൈദരബാദിലേക്ക് പോവുകയാണ്.’ ‘മുറുക്കി വായെല്ലാം പോയിരിക്കുകയാണ് പൃഥ്വിരാജിന്റെ. കഥാപാത്രത്തിന് വേണ്ടിയാണ് അവൻ വെറ്റില മുറുക്കിയത്. അവന് മുറുക്കി ശീലമില്ലാത്തത് കൊണ്ട് വായെല്ലാം പോയി. ഒപ്പം ചുമയുമുണ്ട്. ഹൈദരാബാദിലേക്ക് പോകുന്നത് സലാറിൽ അഭിനയിക്കാനാണ്.’

‘അവനെയാണ് എനിക്ക് അടുത്ത് കിട്ടാന്‌ പാട്. അവനോട് ഞാൻ എപ്പോഴും പറയാറുണ്ട് കുറച്ച് അധികം നിന്നിട്ട് പോകാൻ’, മല്ലിക സുകുമാരൻ പറഞ്ഞു. 200 കോടി മുതൽ മുടക്കിൽ ഒരുങ്ങുന്ന പ്രഭാസ് ചിത്രം സലാറിൽ വരദരാജ മന്നാർ ആയി പൃഥ്വിരാജ് അഭിനയിക്കുന്നുണ്ട്. തഗ് ലൈഫ് കഥാപാത്രമെന്ന് സൂചന തരുന്ന തരത്തിലെ ലുക്ക് പൃഥ്വിരാജിന്റെ ജന്മദിനത്തിൽ പുറത്തിറങ്ങിയിരുന്നു. പ്രഭാസ് അക്രമാസക്തനായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു ആക്ഷൻ ത്രില്ലറാണ് സലാർ.

Karma News Network

Recent Posts

വിവാഹത്തിൽ നിന്ന് പിന്മാറി, വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ

കോട്ടക്കൽ: വിവാഹത്തിൽ നിന്ന് പിന്മാറിയതിന് വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ. സംഭവത്തിൽ പ്രതി അബൂത്വാഹിറിനെ പോലീസ് കസ്റ്റഡിയിലെടു​ത്തു. മലപ്പുറം…

7 mins ago

പാലക്കാടൻ കിണറുകൾ ജാഗ്രതൈ, ഓൺ എയറിൽ നിന്നും ഇനി ഫുൾ ടൈം എയറിലേയ്ക്ക് എന്ന വ്യത്യാസം മാത്രം- അഞ്ജു പാർ‌വതി പ്രഭീഷ്

കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന…

38 mins ago

ബിനുവിന്റേത് ആസൂത്രിത കൊലപാതകം, കൃത്യത്തിന് പിന്നിൽ ഭിന്നശേഷിക്കാരൻ മാത്രമല്ല

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…

1 hour ago

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർത്ഥി മരിച്ച നിലയിൽ, മരിച്ചത് രണ്ടാം വർഷ വിദ്യാർത്ഥി വിഷ്ണു

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…

2 hours ago

ട്രെയിൻ യാത്രക്കിടെ ബെർത്ത് പൊട്ടി വീണു, മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം

ട്രെയിന്‍ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…

2 hours ago

ഇന്ന് അതിശക്ത മഴ, വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…

3 hours ago