entertainment

സുപ്രിയക്കും പൂർണിമക്കും താലിമാല ഇല്ലെങ്കിലും പ്രശ്നമില്ല, മാച്ചിന് മാച്ച് ഉള്ള കമ്മലും മാലയും മതി- മല്ലിക

മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് മല്ലിക സുകുമാരന്റേത്. മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും അവരുടെ ഭാര്യമാരും മക്കളുമൊക്കെ മലയാളികൾക്ക് ഏറെ സുപരിചിതരാണ്. ഇന്ദ്രജിത്തിന്റെ മക്കളായ പ്രാർത്ഥനയ്ക്കും നക്ഷത്രയ്ക്കും ഒപ്പം മല്ലിക സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. സിനിമ സീരിയൽ മേഖലയിലും സജീവമാണ് മല്ലിക സുകുമാരൻ. തിരക്കുകൾക്കിടയിലും സോഷ്യൽ മീഡിയയിലും സജീവമാണ് നടി. കുടുംബത്തോടൊപ്പമുള്ള പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം മല്ലിക സുകുമാരൻ പങ്കുവെക്കാറുണ്ട്.

ഇന്നത്തെ കാലത്ത് അമ്മമാരും വർക്ക് ചെയ്യുന്ന ആളുകളാണ്. അതിലൊരു തെറ്റും പറയാനാകില്ല. പണ്ട് കാലത്ത് ഞങ്ങളെ എന്തെല്ലാം പറഞ്ഞ് അമ്മമാർ പേടിപ്പിച്ചിട്ടുണ്ട്. ‘താലി മാത്രം ഊരി വയ്ക്കല്ലേ മോളെ, കുടുംബത്തിന്റെ ഐശ്വര്യത്തിന് ഇതാണ് വേണ്ടത് എന്നൊക്കെ’, പറഞ്ഞവരുണ്ട്. തമിഴിൽ ഒരു ചൊല്ലുണ്ട്, ആവതും പെണ്ണാലെ, അഴിവതും പെണ്ണാലെ എന്ന്. അതായത് ഒരു കുടുംബം നന്നാകുന്നതും നശിക്കുന്നതും പെണ്ണിനെ കൊണ്ടാണ് എന്ന്.

അങ്ങനത്തെ വിശ്വാസങ്ങൾ കുറെ നമ്മളിൽ അടിച്ചേൽപ്പിച്ചിട്ടുണ്ട്. ഇന്ന് സുപ്രിയക്ക് ആണേലും പൂർണ്ണിമയ്ക്ക് ആണേലും താലിമാല ഇല്ലെങ്കിലും സാരമില്ല. മാച്ചിന് മാച്ച് ഉള്ള കമ്മലും മാലയും മതി. അതോക്കെയാണ് കാലം. കല്യാണം കഴിഞ്ഞ ശേഷം സിനിമയിൽ അഭിനയിക്കാൻ പോകണോന്ന് തീരുമാനിക്കുന്നത് നമ്മൾ തന്നെയാണ്. അതിലൊന്നും വലിയ കാര്യമില്ലെന്നാണ് മല്ലിക സുകുമാരൻ പറയുന്നത്.

Karma News Network

Recent Posts

അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന്, ബിജെപിയ്ക്കും കോൺഗ്രസിനും നിർണായകം

ലോക്സഭാ തെരഞ്ഞെടുപ്പ് അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന്. ആറ് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 49 മണ്ഡലങ്ങളിലാണ് ഇന്ന് പോളിങ്…

22 mins ago

കഞ്ചാവ് മിഠായികള്‍, നോട്ടമിടുന്നത് സ്‌കൂള്‍ കുട്ടികളെ, രണ്ട് പേർ പിടിയിൽ

ആലപ്പുഴ : രണ്ടായിരം കഞ്ചാവ് മിഠായികളുമായി ഉത്തര്‍പ്രദേശ് സ്വദേശികൾ പിടിയിൽ. യുപി സ്വദേശികളായ സന്തോഷ് കുമാര്‍, രാഹുല്‍ സരോജ് എന്നിവരാണ്…

9 hours ago

കോഴിക്കോട്ടു നിന്നു 2 എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ കൂടി റദ്ദാക്കി

കോഴിക്കോട് : എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച (മേയ് 20) രാത്രി 8.50നുള്ള കോഴിക്കോട്…

9 hours ago

9000 കോടി അടിയന്തിരമായി വേണമെന്ന് കേരളം, തള്ളി കേന്ദ്ര സര്‍ക്കാര്‍

9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. നേരത്തെ അനുവദിച്ച 3000 കോടി…

10 hours ago

രാജ്യാന്തര ശൃംഖലയിലെ കണ്ണി, രാസലഹരി നിർമാണം വിപണനം, കൊച്ചിയിൽ പിടിയിലായി

കൊച്ചി : രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോളിനെയാണ്(29) ബെംഗളൂരുവിലെ മടിവാളയിൽ…

10 hours ago

ഗവർണർക്കു നേരെ തിരിഞ്ഞ മമതയുടെ മുനയൊടിയുന്നു, നിയമപരമായി നേരിടാൻ അറ്റോർണി ജനറലിന്റെ നിർദേശം

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണറെ തുടരെ അപകീർത്തിപ്പെടുത്താനുള്ളശ്രമങ്ങൾക്ക് നിയമ പ്രാബല്യമില്ലെന്നും പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞ മുഖ്യമന്ത്രി മമത…

11 hours ago