entertainment

മൂത്തവൻ കരഞ്ഞെങ്കിലും സങ്കടം കളയുന്നുണ്ട്, ഇളയവനെ പേടിക്കണമെന്ന് ചേട്ടൻ പറഞ്ഞു- മല്ലിക

മലയാള സിനിമയിൽ ഒരുപിടി നല്ല കഥാപാത്രങ്ങൾ സമ്മാനിച്ച നടനാണ് സുകുമാരൻ, അദ്ദേഹത്തിന്റ വിയോഗം ഇന്നും മലയാള സിനിമക്ക് തീരാ നഷ്ടമാണ്. നാല്പത്തിയൊൻപത് വയസ്സുള്ളപ്പോൾ ആയിരുന്നു സുകുമാരൻറെ മരണം. ഒരു ഭർത്താവ് മാത്രമായിരുന്നില്ല സുകുമാരൻ. അദ്ദേഹത്തിൽ നിന്നാണ് എന്റെ ജീവിതം തുടങ്ങുന്നത്. എന്നിലുള്ള നന്മ, സാമർത്ഥ്യം എന്നിവ ഉണ്ടാകുന്നത് അദ്ദേഹത്തിൽ നിന്നാണ്. എന്റെ ആത്മധൈര്യം, മനക്കരുത്ത് എല്ലാം നൽകിയത് അദ്ദേഹമാണെന്ന് മല്ലിക നേരത്തെ പറഞ്ഞിട്ടുണ്ട്.

സുകുമാരൻ മരിക്കുമ്പോൾ ഇന്ദ്രജിത്തിന് 18 വയസും, പ്രിത്വിക്ക് 15 വയസുമാണ് പ്രായം. ആശുപത്രിയിൽ വെച്ചാണ് സുകുവേട്ടൻ മരിക്കുന്നത്.
രാജു തലേദിവസം സൈനിക്ക് സ്കൂളിൽ നിന്നു വന്നു സുകുവേട്ടനെ കണ്ടിട്ട് പോയതാണ്. സുകുവേട്ടന് രണ്ടാമത് അറ്റാക്ക് വന്നപ്പോൾ അസ്വസ്ഥത എന്നു പറഞ്ഞപ്പോൾ അച്ഛന്റെ അടുതേക്ക് ഓടി ചെന്നതൊക്കെ ഇന്ദ്രനാണ്. ഡോക്ടർമാർ സുകുവേട്ടന്റെ നെഞ്ചിൽ അമർത്തുന്നതും കൃത്രിമ ശ്വാസം നൽകുന്നതും എല്ലാം അവൻ കണ്ടു നിൽകുകയായിരിന്നു. ഞാനാ സമയത്ത് ഐസിയു വിന്റെ മുന്നിലെ കസേരയിലായിരുന്നു. പെട്ടന്ന് ഇന്ദ്രൻ വന്നു പറഞ്ഞു അമ്മേ അച്ഛൻ പോകുകയാണെന്ന് തോന്നുന്നു. എന്നെ അകത്തേക്ക് വിളിപ്പിച്ചു. അപ്പോഴാണ് കാര്യം വഷളാകുന്നത് സുകുവേട്ടൻ പിന്നെ തിരികെ വന്നില്ല.

രാജു സ്കൂളിൽ നിന്നു വരുമ്പോളേക്കും സുകുവേട്ടനെ മാക്ട ഓഫീസിലേക്ക് മാറ്റിയിരുന്നു. ഇന്ദ്രൻ കരഞ്ഞു കലങ്ങിയിരിക്കു[കയാണ്. രാജു കയറി വന്ന രംഗം എനിക്ക് ഇന്നും ഓർമയുണ്ട്. അവൻ അച്ഛന്റെ മുഖത്തോട്ട് ഒന്ന് നോക്കി. നേരെ വന്നു എന്റെ തോളത്തുടെ കൈയിട്ടു കെട്ടിപിടിച്ചു. ഒരു തുള്ളി കണ്ണീർ അവനിൽ നിന്നു വന്നില്ല. രണ്ട് മൂന്ന് ദിവസമായിട്ടും ഇതേ സ്വഭാവം തന്നെ, അവൻ വരും എന്നെ കെട്ടിപ്പിടിക്കും. അത് കണ്ടു എന്റെ ചേട്ടൻ പറഞ്ഞു “ഇവനെയാണ് സൂക്ഷിക്കേണ്ടത്, മറ്റവൻ കരഞ്ഞെങ്കിലും സങ്കടം കളയുന്നുണ്ട്. ഞാൻ അവനോട് ചോദിച്ചു മോനെ നീ എന്താ ഇങ്ങനെ . അവൻ മറുപടി ഒന്നും പറഞ്ഞില്ലെന്നും മല്ലിക പറഞ്ഞു.

അച്ഛന്റെ പാതയിലൂടെ സിനിമാരംഗത്തേക്ക് ചേക്കേറിയ ഇരുവരും ഇന്ന് മലയാള സിനിമയിലെ മുൻനിര താരങ്ങളാണ്. സുകുമാരൻ വിടപറഞ്ഞ് വർഷങ്ങൾക്ക് ശേഷമാണ് ഇന്ദ്രജിത്തും പൃഥ്വിരാജും സിനിമയിലെത്തുന്നതും തങ്ങളുടെ മേൽവിലാസം ഉണ്ടാക്കിയെടുക്കുന്നതും. എന്നാൽ അച്ഛനൊപ്പം ഒരു ചിത്രത്തിൽ ബാലതാരമായി അഭിനയിക്കാനുള്ള ഭാഗ്യം ഇന്ദ്രജിത്തിനു ലഭിച്ചിരുന്നു. സുകുമാരൻ നിർമിച്ച സിനിമയിലാണ് ബാലതാരമായി ഇന്ദ്രജിത്ത് അഭിനയിക്കുന്നത്.

ഇന്ദ്രജിത്ത് വെള്ളിത്തിരയിൽ ആദ്യമായി മുഖം കാണിക്കുന്നതും ഈ ചിത്രത്തിലൂടെയാണ്. 1986 ൽ റിലീസായ ‘പടയണി’ എന്ന ചിത്രത്തിൽ അതിന്റെ നിർമാതാവ് കൂടിയായ സുകുമാരനും അഭിനയിച്ചിട്ടുണ്ട്. ഒരു രംഗത്തിൽ സുകുമാരനും ഇന്ദ്രജിത്തും ഒന്നിച്ചഭിനയിക്കുകയും ചെയ്യുന്നുണ്ട്.

Karma News Network

Recent Posts

ഹിജാബ് ധരിച്ച് പരീക്ഷയെഴുതി 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞു

ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തട‍ഞ്ഞുവെച്ച് ശ്രീലങ്കൻ…

18 mins ago

കണ്ണൂരിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം, മകൻ അറസ്റ്റിൽ

കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…

36 mins ago

മുന്‍ ഭാര്യയോടുള്ള വിരോധം, കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കുടുക്കാൻ ശ്രമം, അറസ്റ്റ്

സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…

49 mins ago

സെലിബ്രിറ്റി ആയാലെന്താ? അയാളും മജ്ജയും മാംസവും വികാരങ്ങളുള്ള മനുഷ്യനാണ്- ജസ്ല മാടശ്ശേരി

നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…

55 mins ago

ഗഗൻയാൻ പ്രഖ്യാപനത്തിന്റെ നാലാം മാസം, ഭർത്താവിന്റെ നേട്ടം പങ്കിട്ട് ലെന

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

1 hour ago

ഡീനിനും അസിസ്റ്റന്റ് വാർഡനും സംഭവിച്ചത് ഗുരുതര വീഴ്ച, സിദ്ധാര്‍ത്ഥന്‍റെ മരണത്തിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് കൈമാറി

കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…

2 hours ago