പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ബ്രോഡാഡിയില്‍ മോഹന്‍ലാല്‍ ആണ് നായകന്. പൃഥ്വിയുടെ അമ്മ മല്ലിക സുകുമാരനും ചിത്രത്തിലുണ്ട്. മോഹന്‍ലാലിന്റെ അമ്മയുടെ വേഷത്തിലാണ് മല്ലിക എത്തുന്നത്. ഇപ്പോള്‍ തന്റെ അതി മോഹത്തെ കുറിച്ചും അക്കാര്യം പൃഥ്വി തന്നോട് അവതരിപ്പിച്ചതിനെ കുറിച്ചും പറയുകയാണ് മല്ലിക സുകുമാരന്‍.
മല്ലിക സുകുമാരന്റെ വാക്കുകള്‍ ഇങ്ങനെ, ഉത്തരവാദിത്വങ്ങളെല്ലാം ഒതുങ്ങി ഒന്ന് ഫ്രീയായപ്പോഴാണ് സിനിമയിലേയ്ക്ക് വീണ്ടും വരണമെന്ന് ആഗ്രഹം ഉണ്ടാകുന്നത്. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സുരേഷ് ഗോപിയുടെയും ജയറാമിന്റെയും ദിലീപിന്റെയും ഒക്കെ അമ്മ ആകണമെന്നുള്ളൊരു അതിമോഹം ഉണ്ടായിരുന്നു. ജയറാമിന്റേയും ദിലീപിന്റേയും അമ്മയായിട്ടുണ്ട്. ചില നല്ല വേഷങ്ങളും കിട്ടി. എടുത്ത് പറയേണ്ടത് സാറാസ് എന്ന ചിത്രത്തിലെ അമ്മച്ചിയുടെ വേഷമാണ്.
ആ വേഷം കണ്ടിട്ട് ഒരുപാട് പേര് വിളിച്ച് അഭിനന്ദിച്ചിരുന്നു. നേരിട്ടും അല്ലാതെയും. അതിന് നന്ദി പറയേണ്ടത് സംവിധായകന് ജൂഡ് ആന്തണിയോടാണ്. അങ്ങനെയിരിക്കെയാണ് ഇക്കഴിഞ്ഞ ഓഗസ്റ്റ് 17 ന് എന്നോട് രഹസ്യം പറയാനുണ്ടെന്ന് രാജു അറിയിക്കുന്നത്. സിനിമാക്കാര്യം ആവില്ലെന്ന് താന്‍ ഊഹിച്ചു. തന്റെ പ്രതീക്ഷകളെയെല്ലാം തെറ്റിച്ച് രാജു തന്നോട് പറഞ്ഞത്, അവന് സംവിധാനം ചെയ്യാനൊരുങ്ങുന്ന ബ്രോ ഡാഡിയിലെ തന്റെ കഥാപാത്രത്തെ കുറിച്ചായിരുന്നു. അത് തന്നെ അത്യധികം സന്തോഷിപ്പിക്കാന്‍ കാരണമുണ്ടായിരുന്നു. അതില്‍ മോഹന്‍ലാലിന്റെ അമ്മ വേഷമാണ്.
അച്ഛനും മകനുമായിട്ടാണ് ലാലും രാജുവും അതില്‍ അഭിനയിക്കുന്നത്. താന്‍ ലാലിന്റെ അമ്മയാകുമ്പോള്‍ രാജുവിന് അമ്മൂമ്മയാണ്. ഇതില്‍പ്പരം സൗഭാഗ്യം വേറെ എന്താണ് വരാനുള്ളത്.
വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…
പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…
തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…
ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…
ലഖ്നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…