trending

കോൺഗ്രസ് അദ്ധ്യക്ഷനായി ഖാർഗെ ഇന്ന് ചുമതലയേൽക്കും

കോൺഗ്രസ് അദ്ധ്യക്ഷനായി മല്ലികാർജുൻ ഖാർഗെ ഇന്ന് ചുമതലയേൽക്കും. രാവിലെ പത്തരക്ക് എഐസിസി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ സോണിയ ഗാന്ധിയിൽ നിന്ന് ഖാർഗെ അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കും. പുതിയ അദ്ധ്യക്ഷൻ ചുമതലയേറ്റാൽ മൂന്ന് മാസത്തിനകം പ്ലീനറി സമ്മേളനം ചേർന്ന് പ്രവർത്തക സമിതി പുനഃസംഘടിപ്പിക്കണമെന്നാണ് വ്യവസ്ഥ.

കഴിഞ്ഞ 25 വർഷത്തിനിടെ പൂർണ്ണമായും നാമനിർദ്ദേശത്തിലൂടെയായിരുന്നു പുനസംഘടന. 1997-ൽ കൊൽക്കത്ത പ്ലീനറി സമ്മേളനത്തിലാണ് ഏറ്റവുമൊടുവിൽ തെരഞ്ഞെടുപ്പ് നടന്നത്. കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടക്കട്ടേയെന്നാണ് രാഹുൽ ഗാന്ധിയുടെ നിലപാട്. സമവായ നീക്കത്തിന് ഖാർഗെ ശ്രമം നടത്തുന്നതിനിടെയാണ് രാഹുൽ നിലപാട് വ്യക്തമാക്കിയത്.

ഇരുപത്തിയഞ്ചംഗ പ്രവർത്തക സമിതിയിൽ പാർട്ടി അധ്യക്ഷൻ ഖാർഗെയും, പാർലമെന്ററി പാർട്ടി നേതാവായി സോണിയ ഗാന്ധിയും ഉണ്ടാകും. 11 പേരെ നാമനിർദ്ദേശം ചെയ്യുകയും പന്ത്രണ്ട് പേർക്ക് മത്സരിക്കാനുമാകും. അദ്ധ്യക്ഷ തെരഞ്ഞെടുപ്പ് ഉൾപ്പാർട്ടി ജനാധിപത്യത്തിന്റെ തെളിവെന്ന് അവകാശപ്പെടുമ്പോൾ പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് പരമാവധി ഒഴിവാക്കാനാണ് ഖാർഗെ മുൻെൈകയ്യെടുക്കുന്നത്.നിയമസഭ തെരഞ്ഞെടുപ്പുകൾ നടക്കുമ്പോൾ പ്രവർത്തകസമിതിയിലേക്കുള്ള മത്സരം പാർട്ടിയിൽ പൊട്ടിത്തെറിയുണ്ടാക്കാനുള്ള സാധ്യത നേതൃത്വം വിലയിരുത്തുന്നുണ്ട്. നേതാക്കളുടെ അഭിപ്രായം ഖാർഗെ തേടുന്നതിനിടെയാണ് രാഹുൽ ഗാന്ധി നിലപാടറിയച്ചത്. അദ്ധ്യക്ഷ തെരഞ്ഞെടുപ്പ് പോലെ പ്രവർത്തക സമിതിയിലേക്കും തെരഞ്ഞെടുപ്പ് നടന്നാൽ എതിർക്കില്ലെന്ന് രാഹുൽ വ്യക്തമാക്കി.

Karma News Network

Recent Posts

മാന്നാർ കല കൊലപാതക കേസ്, കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…

32 mins ago

വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നിടത്ത് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…

1 hour ago

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

10 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

10 hours ago

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

11 hours ago

മോദിയെ തടഞ്ഞ് കോൺഗ്രസ്, പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, രാജ്യം കലാപത്തിലേക്കോ

പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…

12 hours ago