national

മമത ബാനർജി ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കുന്നു, സ്ത്രീകൾക്ക് സുരക്ഷിതത്വം നൽകാൻ കഴിയാത്ത സർക്കാർ അധികാരത്തിൽ തുടരരുത്, രാജ്നാഥ് സിംഗ്

കൊൽക്കത്ത: സ്ത്രീകൾക്ക് സുരക്ഷിതത്വം നൽകാൻ കഴിയാത്ത സർക്കാർ അധികാരത്തിൽ തുടരരുത്. ബംഗാളിലെ തൃണമൂൽ കോൺഗ്രസ് സർക്കാരിനെതിരെ ആഞ്ഞടിച്ച് കേന്ദ്രപ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ബംഗാളിലെ ക്രമസമാധാന നില തകർന്നിരിക്കുകയാണ്.

ഏതൊരു സംസ്ഥാനത്തും വികസനം സാധ്യമാകണമെങ്കിൽ അവിടുത്തെ നിയമങ്ങളും സാഹചര്യങ്ങളും ശക്തിപ്പെടുക തന്നെ വേണം. എന്നാൽ ബംഗാളിൽ സ്ഥിതിഗതികൾ വ്യത്യസ്തമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ബംഗാളിൽ നടന്ന തെരഞ്ഞെടുപ്പ് യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബംഗാളിൽ എല്ലാവിഭാഗം ജനങ്ങളും അവഗണന നേരിട്ടുകൊണ്ടിരിക്കുകയാണ്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് തൃണമൂൽ കോൺഗ്രസിന്റെ അവസാനമാകും. ബിജെപി അധികാരത്തിലെത്തും. ഇക്കുറി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിനേയും, കോൺഗ്രസിനേയും, സിപിഎമ്മിനേയും ജനങ്ങൾ തുടച്ചുനീക്കണം.

രാജ്യത്തിന്റെ വികസനം, ജനങ്ങളുടെ ക്ഷേമം എന്നിവ ലക്ഷ്യമിട്ടാകണം രാഷ്‌ട്രീയം ചെയ്യേണ്ടത്. എന്നാൽ മമത ബാനർജിയുടെ ഭരണം അതിൽ നിന്ന് വ്യത്യസ്തമാണ്. ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കാനാണ് അവർ ശ്രമിക്കുന്നത്. തെറ്റിദ്ധാരണ പരത്തിക്കൊണ്ട് ആളുകളെ തമ്മിലടിപ്പിക്കാനാണ് അവരുടെ ശ്രമമെന്നും” രാജ്‌നാഥ് സിംഗ് വിമർശിച്ചു.

Karma News Network

Recent Posts

ഹിന്ദുവിലേക്ക് വരുന്നത് മതം മാറ്റമായി കണക്കാക്കില്ല, സ്വധർമ്മത്തിലേക്കുള്ള മടങ്ങി വരവായി കാണും- വിജി തമ്പി

ഹിന്ദുവിലേക്ക് വരുന്നത് മതം മാറ്റമായി കണക്കാക്കില്ലെന്ന് വിശ്വ ഹിന്ദു പരിക്ഷത്ത് സംസ്ഥാന പ്രസിഡന്റും സംവിധായകനുമായ വിജി തമ്പി കർമ ന്യൂസിനോട്.…

3 mins ago

ഇബ്രാഹിം റൈസിയുടെ മരണം, താൽക്കാലിക പ്രസിഡന്റായി മുഹമ്മദ് മൊഖ്‌ബർ

ടെഹ്റാന്‍ : ഹെലികോപ്റ്റര്‍ അപകടത്തില്‍ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ട സാഹചര്യത്തില്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് മൊഖ്ബര്‍ ഇറാന്റെ…

19 mins ago

ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ക്ക് പേപ്പര്‍ കപ്പ്, അല്ലാത്തവര്‍ക്ക് ഗ്ലാസ്, ആറാട്ടിലെ അനുഭവം പങ്കിട്ട് ചിത്ര നായർ

ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ സുരേഷേട്ടന്റെ കാമുകിയായ സുമലത ടീച്ചറെ അവതരിപ്പിച്ച് പ്രേക്ഷക മനം കവർന്ന നടിയാണ്…

39 mins ago

കൊച്ചിയിലെ അവയവക്കടത്ത് കേസ്, ഇരകളായവരിൽ പാലക്കാട് സ്വദേശിയും, വേരുകൾ തേടി പോലീസ്

കൊച്ചി : കൊച്ചിയിലെ അവയവക്കടത്ത് കേസിൽ ഇരയായവരിൽ പാലക്കാട് സ്വദേശിയും ബാക്കി 19 പേര്‍ ഉത്തരേന്ത്യക്കാരെന്നും പോലീസ്. നിരവധിപേര്‍ ഇയാള്‍വഴി…

40 mins ago

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണവാർത്ത ഞെട്ടിച്ചു, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂ‍ഡൽഹി: ‌ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ അപകടമരണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. റെയ്സിയുടെ മരണവാർത്ത ഞെട്ടലുളവാക്കിയെന്നും ദുഃഖകരമായ ഈ സാഹചര്യത്തിൽ…

1 hour ago

നൃത്ത പരിശീലനത്തിനിടെ എട്ടാം ക്ലാസ്  വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു

കാസർഗോഡ് പള്ളിക്കര പഞ്ചായത്തിലെ തൊട്ടി കിഴക്കേക്കരയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ഡാൻസ് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു. പരേതനായ തായത്ത് വീട്ടിൽ…

1 hour ago