entertainment

കഥാപാത്രങ്ങളോട് ഭയങ്കര ഭ്രാന്തുള്ള ആളാണ് ഞാന്‍, മമ്മൂട്ടി പറയുന്നു

മലയാളികളുടെ മെഗാസ്റ്റാര്‍ ആണ് മമ്മൂട്ടി. ഇപ്പോള്‍ വണ്‍ ചിത്രത്തിന്റെ വിജയത്തോട് അനുബന്ധിച്ച് നടത്തിയ പ്രസ്മീറ്റില്‍ മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് വൈറല്‍ ആവുന്നത്. കഥാപാത്രങ്ങളോട് അമിതമായ താത്പര്യമുള്ള ആളാണ് താനെന്ന് ആവര്‍ത്തിച്ച് പറയുകയാണ് അദ്ദേഹം. കാണുന്നവരെയൊക്കെപ്പോലെ ആകാനാണ് ആഗ്രഹം. അതില്‍ മാജിക്കൊന്നുമില്ലെന്നും മമ്മൂട്ടി തുറന്നു പറഞ്ഞു.

എങ്ങനെയാണ് കഥാപാത്രങ്ങളെ സ്വാംശീകരിക്കുന്നത് എങ്ങനെയാണ്, മമ്മൂട്ടിയുടേതായ മാജിക്കല്‍ എലമെന്റ്‌സ് അതിനുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ‘എനിക്കങ്ങനെ മാജിക്കൊന്നും അറിയില്ല. കഥാപാത്രങ്ങളോട് ഭയങ്കര ഭ്രാന്തുള്ള ആളാണ് ഞാന്‍. കാണുന്നവരെയൊക്കെപ്പോലെ ആകാന്‍ ആഗ്രഹിക്കുന്ന ആളാണ്. അതെന്റെ ജന്മത്ത് നടക്കുന്നതല്ല. കാരണം, കോടാനുകോടി ആളുകള്‍ ഇവിടെയുണ്ട്. അതൊന്നും നടക്കുന്ന കാര്യമല്ല. പക്ഷേ, നമ്മുടെ മുന്നില്‍ ഇതുപോലെയുള്ള ആശയങ്ങളും കഥാപാത്രങ്ങളും വരുമ്‌ബോള്‍ അതിനോടൊരു ആഭിമുഖ്യവും ഉണ്ടാകാറുണ്ട്. നമ്മള്‍ ശ്രദ്ധിക്കുന്ന പലരെയും കണ്ടതും കേട്ടതും നമ്മുടെ ഉപബോധ മനസില്‍ ഉണ്ടാവും.

അത് നമ്മളറിയാതെ തന്നെ കഥാപാത്രങ്ങളിലേക്ക് ആവാഹിക്കപ്പെടുന്നു എന്നാണ് എനിക്ക് ബോധ്യമായിട്ടുള്ളത്. അതല്ലാതെ, ഇന്നത് വേണം, ഇന്ന മാനറിസം വേണം എന്നൊന്നും കരുതി ഞാന്‍ ചെയ്യുന്നതല്ല. പലരും പിന്നീട് ആ സിനിമയില്‍ ഇങ്ങനെ കാണിച്ചിട്ടുണ്ടോ എന്നൊക്കെ ചോദിക്കുമ്‌ബോള്‍ എനിക്ക് പലപ്പോഴും ഒര്‍മ്മയുണ്ടാവില്ല. അത് ഈ സിനിമയിലും ഉണ്ടാവാം.കഥ കേള്‍ക്കുമ്പോള്‍ എന്റെ മനസില്‍ ഒരാള്‍ വരും. കണ്ണാടിയില്‍ കാണുമ്പോള്‍ ആ ആളാണ് ഞാനെന്ന് വിചാരിക്കും. അത്രേയുള്ളു. അതിനപ്പുറത്തേക്ക് ഭയങ്കരമായ സയന്‍സും ടെക്‌നോളജിയൊന്നുമില്ല. നിങ്ങളുടെ ചോദ്യങ്ങളൊക്കെ എനിക്കിഷ്ടപ്പെട്ടു’,- മമ്മൂട്ടി പറഞ്ഞു.

Karma News Network

Recent Posts

പ്രധാനമന്ത്രിയുടെ വക കേക്കെത്തി, കലാകാരന്‍ എന്ന നിലയില്‍ എന്നെ ഇഷ്ടപ്പെടുന്നവരുടെ സന്തോഷത്തിനൊപ്പം പങ്കുചേരുന്നു, പിറന്നാൾ ദിനത്തിൽ സുരേഷ്​ഗോപി

ന്യൂഡല്‍ഹി: ഈ ഓഫീസിൽ ദൈവനിയോ​ഗം പോലെയെത്തിയെന്ന് 66-ാം പിറന്നാൾ ദിനത്തിൽ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ​ഗോപി. കേരള ഹൗസിലേക്ക് രാവിലെതന്നെ…

7 mins ago

കൊളോണിയൽ കാലഘട്ടത്തിലെ പെരുമാറ്റ രീതി പൊലീസ് മാറ്റണം, വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ്

കൊച്ചി : വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ് സേന. ആലത്തൂരിൽ അഭിഭാഷകനോട് പോലീസ് മോശമായി പെരുമാറിയ സംഭവത്തിലെ കോടതിയലക്ഷ്യ…

37 mins ago

ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ഈ മാസം 11നും…

52 mins ago

ബാർ പരിസരത്ത് പൊരിഞ്ഞയടി, ജീവനക്കാരടക്കം 6 പേർക്കെതിരെ കേസെടുത്ത് പോലീസ്

തിരുവല്ല : ബാർ പരിസരത്ത് തമ്മിൽത്തല്ല് . ബാറിനുള്ളിൽ ഉണ്ടായ തർക്കമാണ് പുറത്ത് തമ്മിലടിയിൽ കലാശിച്ചത്. തിരുവല്ല വളഞ്ഞവട്ടം ഇന്ദ്രപ്രസ്ഥ…

1 hour ago

യാത്രക്കാരന്റെ മരണം ബര്‍ത്ത് പൊട്ടി വീണിട്ടല്ല, ചങ്ങല ശരിയായി ഇടാത്തതു കാരണം, വിശദീകരണവുമായി റെയിൽവേ

ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയ്ക്കിടെ ബര്‍ത്ത് പൊട്ടി വീണ് യുവാവ് മരിച്ച വാർത്തയ്ക്ക് പിന്നാലെ വിശദീകരണവുമായി റെയിൽവേ. ബര്‍ത്ത് പൊട്ടി വീണല്ല…

1 hour ago

അമീബിക് മസ്തിഷ്കജ്വര ലക്ഷണം, 12 വയസ്സുകാരൻ കോഴിക്കോട് ചികിത്സയിൽ

കോഴിക്കോട് : ആരോ​ഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരത്തിന്‍റെ ലക്ഷണങ്ങൾ. ഫറൂഖ് കോളേജ് ഇരുമൂളിപ്പറമ്പ് സ്വദേശിയെയാണ്…

2 hours ago