entertainment

ഞാന്‍ അഭിനയിച്ചത് കൊള്ളില്ലെങ്കില്‍ ചൂടാവുമായിരിക്കും; സൗബിനെ കുറിച്ച്‌ മമ്മൂട്ടി

പറവയ്ക്ക് ശേഷം സൗബിന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഓതിരം കടകം’. ദുല്‍ഖര്‍ തന്നെയാണ് ഈ ചിത്രത്തിലും നായകനാവുന്നത്. പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ദുല്‍ഖര്‍ ചിത്രത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കിയും സൗബിന്‍ ഒരു സിനിമ ചെയ്യുന്നുണ്ട്. ഇപ്പോഴിത സൗബിന്റെ സംവിധാനത്തില്‍ അഭിനയിക്കുന്ന ചിത്രത്തെ കുറിച്ച്‌ പറയുകയാണ് മെഗാസ്റ്റാര്‍. തന്റെ ഏറ്റവും പുതിയ ചിത്രമായ ഭീഷ്മപര്‍വത്തിന്റെ പ്രൊമോഷന്റെ ഭാഗമായി  നല്‍കിയ അഭിമുഖത്തിലാണ് പുതിയ സിനിമയെ കുറിച്ച്‌ നടന്‍ പറയുന്നത്.

‘മമ്മൂക്കയെ സംവിധാനം ചെയ്യുമ്ബോള്‍ താങ്കള്‍ ഒരു കോ ആര്‍ടിസ്റ്റ് ആയിരിക്കില്ലല്ലോയെന്നും അതുകൊണ്ട് തന്നെ കൂടെ അഭിനയിക്കുന്ന വേവ് ആയിരിക്കില്ലല്ലോ സംവിധാനം ചെയ്യുമ്ബോള്‍?’ എന്ന സൗബിനോടുള്ള ചോദ്യത്തിനായിരുന്നു മമ്മൂട്ടിയുടെ മറുപടി.” അവന്‍ എനിക്ക് കാര്യങ്ങള്‍ പറഞ്ഞു തരികയും ഇത് കൊള്ളില്ലെങ്കില്‍ കൊള്ളില്ല എന്നൊക്കെ പറയുകയും ചെയ്യും ഇല്ലേടാ, എന്നായിരുന്നു” മമ്മൂട്ടിയുടെ പ്രതികരണം.

‘അങ്ങനെ അല്ല, ഇങ്ങനെ എന്നൊക്കെ പറഞ്ഞ് അവന്‍ ചൂടാവുമായിരിക്കും, പറയാനൊക്കൂല പിള്ളേരുടെ കാര്യമല്ലേ എന്നുമായിരുന്നു മമ്മൂട്ടി പറഞ്ഞത്. ഇയാളെ ഒന്ന് ശരിയാക്കണം എന്ന് പറഞ്ഞ് തന്നെ ഡയറക്‌ട് ചെയ്യാന്‍ അവന്‍ വെയ്റ്റ് ചെയ്ത് ഇരിക്കുവാണെന്നും’ മമ്മൂട്ടി പറഞ്ഞു. എന്നാല്‍ ഇതിന് മറുപടിയൊന്നും പറയാതെ ചിരിക്കുകയായിരുന്നു സൗബിന്‍. ദുല്‍ഖര്‍ കഴിഞ്ഞിട്ടേ നമുക്ക് ചാന്‍സുള്ളുവെന്നും ഒപ്പം ചിരിച്ച്‌ കൊണ്ട് മെഗാസ്റ്റാര്‍ പറയുന്നുണ്ട്. പറവയ്ക്ക് മുന്‍പ് തന്നെ മമ്മൂട്ടി ചിത്രത്തിന്റെ തിരക്കഥ എഴുതിയെന്നും സൗബിന്‍ പറയുന്നു.

പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനും സംവിധായകനുമാണ് സൗബിന്‍. സഹസംവിധായകനായി കരിയര്‍ ആരംഭിച്ച താരം ഇപ്പോള്‍ മലയാള സിനിമയുടെ പ്രധാനഭാഗമായിരിക്കുകയാണ്.കോമഡി, സീരിയസ് എന്നിങ്ങനെ ഏത് തരം കഥാപാത്രങ്ങളും നടന്‍ എന്ന നിലയില്‍ സൗബിന്റെ കൈകളില്‍ ഭഭ്രമാണ്. പറവ എന്ന ഒറ്റ ചിത്രം മതി സൗബിന്‍ എന്ന സംവിധായകന് കയ്യടി നേടാന്‍. അഭിനയം മാത്രമല്ല സംവിധാനവും തനിക്ക് വഴങ്ങുമെന്ന് പറവയിലൂടെ താരം തെളിയിച്ച്‌ കൊടുക്കുകയായിരുന്നു. തന്റെ പുതിയ സിനിമയ്ക്കായുള്ള തയ്യാറെടുപ്പിലാണ് സൗബിന്‍ ഇപ്പോള്‍.

ഭീഷ്മപര്‍വത്തിലെ മമ്മൂട്ടി – സൗബിന്‍ കോമ്ബോ പ്രേക്ഷകരുടെ ഇടയില്‍ ഏറെ ചര്‍ച്ചയായിരുന്നു. അജാസ് എന്ന കഥപാത്രത്തെയാണ് സൗബിന്‍ അവതരിപ്പിച്ചത്. കാഴ്ചക്കാരില്‍ ഏറെ വൈകാരികത സൃഷ്ടിച്ച ഒരു കഥാപാത്രമായിരുന്നു ഇത്. സൗബിന്റെ ഇമോഷണല്‍ സീനിനോടൊപ്പം തന്നെ ആക്ഷന്‍ രംഗങ്ങളും ഏറെ ചര്‍ച്ചയായിരുന്നു. ഒരു വലിയ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും അമല്‍ നീരദും ഒന്നിച്ച ചിത്രമായിരുന്നു ഭീഷ്മപര്‍വം. മൈക്കിളപ്പ എന്ന കഥാപാത്രത്തെയാണ് മെഗാസ്റ്റാര്‍ അവതരിപ്പിച്ചിരുന്നത്. മികച്ച കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നത്.

Karma News Network

Recent Posts

ഇന്ത്യൻ ടീമിനേ വസതിയിലേക്ക് ക്ഷണിച്ച് പി.എം മോദി,ടീമിനേ ഫോണിൽ വിളിച്ചു

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 ലോകകപ്പിൽ ഇന്ത്യയിലേക്ക് ലോക കപ്പ് കൊണ്ടുവന്ന കളിക്കാരുമായി മോദി ഫോണിൽ സംസാരിച്ചു. ഇന്ത്യൻ ടീമിനേ പി എം…

8 mins ago

ടി20 ലോകകപ്പ് ജയം,പിച്ചിലെ മണ്ണ്‌ തിന്ന് ക്യാപ്റ്റൻ രോഹിത് ശർമ്മ

ടി20 ലോകകപ്പ് ജയം സമ്മാനിച്ച പിച്ചിന്റെ മണ്ണ്‌ തിന്ന് ആ മണ്ണിനേ കൂടി സന്തോഷത്തിൽ പങ്കു ചേർക്കുകയായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ…

24 mins ago

ഭഗവത് ഗീത മാർഗ ദർശി, ധർമ്മമാണ് എന്നെ നയിക്കുന്നത്, ബാപ്‌സ് സ്വാമി നാരായണൻ ക്ഷേത്രത്തിൽ സന്ദർശനം നടത്തി ഋഷി സുനക്

യുകെ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കെ ലണ്ടനിലെ ബാപ്‌സ് സ്വാമി നാരായണൻ ക്ഷേത്രത്തിൽ സന്ദർശനം നടത്തി പ്രധാനമന്ത്രി ഋഷി സുനക്.…

25 mins ago

‘പത്ത് പാസായ പലർക്കും എഴുത്തും വായനയും അറിയില്ല, കുട്ടികൾക്ക് പോത്തിനെയും പശുവിനെയും തിരിച്ചറിയാനാകാത്ത അവസ്ഥ- മന്തി സജി ചെറിയാൻ

കേരളത്തിൽ എസ്എസ്എൽസി പാസായ പല കുട്ടികൾക്കും എഴുത്തും വായനയും അറിയില്ലെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. ആലപ്പുഴയിലെ ഒരു…

59 mins ago

മലപ്പുറത്ത് 12 കിലോഗ്രാം കഞ്ചാവുമായി രണ്ട് സ്ത്രീകൾ പിടിയിൽ

എക്‌സൈസ് സംഘത്തിന്റെ പരിശോധനയില്‍ തിരൂര്‍ റെയില്‍വേസ്റ്റേഷന്‍ - സിറ്റി ജങ്ഷന്‍ റോഡില്‍ ഓട്ടോയില്‍ കടത്തുകയായിരുന്ന 12.13 കിലോഗ്രാം കഞ്ചാവ് പിടികൂടി.…

1 hour ago

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം ചേലേമ്പ്ര സ്വദേശി ദില്‍ഷ ഷെറിന്‍(15) ആണ് മരിച്ചത്. വേങ്ങരയിലെ സ്വകാര്യ ആശുപത്രിയില്‍…

2 hours ago