topnews

തിരുനക്കരയിൽ ജനസാ​ഗരം; ഉമ്മൻചാണ്ടിയെ അവസാനമായി ഒരു നോക്കുകാണാൻ മമ്മൂട്ടിയും സുരേഷ് ഗോപിയുമടക്കമുള്ള സിനിമ താരങ്ങളും

കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രി അന്ത്യാഭിവാദ്യമർപ്പിക്കാൻ മമ്മൂട്ടി, സുരേഷ് ഗോപി എംപി, ദിലീപ് തുടങ്ങിയ സിനിമാരംഗത്തെ പ്രമുഖർ എത്തി. കോട്ടയം തിരുനക്കര മൈതാനിയിലാണ് ജനനായകനെ അവസാനമായി ഒരു നോക്ക് കാണാൻ താരങ്ങൾ എത്തിയത്. വയലാർ രവി, എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ തുടങ്ങിയ പ്രമുഖ രാഷ്ട്രീയ നേതാക്കളും തിരുനക്കരയിലെത്തിയിട്ടുണ്ട്. ജനസാഗരമാണ് തിരുനക്കര മൈതാനത്ത് പ്രിയ നേതാവിന് അന്തിമോപചാരം അർപ്പിക്കാൻ കാത്തുനിൽക്കുന്നത്.

മൂന്നുമണിക്കൂറളമാണ് തിരുനക്കരയിൽ പൊതുദർശനം തീരുമാനിച്ചിരിക്കുന്ന്. എന്നാൽ, കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജനസഞ്ചയം കോട്ടയത്ത് എത്തിക്കൊണ്ടിരികുന്നതിനാൽ മുൻനിശ്ചയിച്ച സമയക്രമങ്ങളിൽ മാറ്റം വരുമെന്ന് തീർച്ച. ഉമ്മൻ ചാണ്ടിയുടെ മൃതദേഹവുമായുള്ള വിലാപ യാത്ര കോട്ടയം ഡി.സി.സി ഓഫീസിൽ നിന്ന് ഏതാനും നിമിഷങ്ങൾക്കകം തിരുനക്കരയിലേക്ക് എത്തിച്ചേരും.

150 കിലോമീറ്ററും 27 മണിക്കൂറും പിന്നിട്ടാണ് യാത്ര തിരുനക്കരയിലേക്ക് എത്തുന്നത്. അതേസമയം, സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കൊച്ചിയിലെത്തി. കൊച്ചിയിൽ വിശ്രമിച്ച ശേഷം 12 മണിയോടെ കോട്ടയത്തേക്ക് തിരിക്കുന്ന അദ്ദേഹം ഉച്ചയോടെ പുതുപ്പള്ളിയിലെത്തും. കെ സി വേണുഗോപാലും മറ്റ് നേതാക്കളും അദ്ദേഹത്തെ അനുഗമിക്കും.

പു​തു​പ്പ​ള്ളി​ക​വ​ല​യി​ൽ നി​ർ​മി​ക്കു​ന്ന വീ​ടി​ൻറെ മു​റ്റ​ത്ത്​ വ്യാ​ഴാ​ഴ്ച ഉ​ച്ചക്ക് 12നാ​ണ് സം​സ്​​കാ​ര​ശു​ശ്രൂ​ഷ. ഒ​ന്നി​ന്​ വി​ലാ​പ​യാ​ത്ര​യാ​യി മൃ​ത​ദേ​ഹം പു​തു​പ്പ​ള്ളി വ​ലി​യ പ​ള്ളി​യി​ലേ​ക്ക്​ ​കൊ​ണ്ടു​പോ​കും. ഉ​ച്ച​ക്ക്​ ര​ണ്ട്​ മു​ത​ൽ പ​ള്ളി​യു​ടെ വ​ട​ക്കേ​പ​ന്ത​ലി​ൽ പെ​ാതു​ദ​ർ​ശ​ന​ത്തി​നു​വെ​ക്കും. ഉ​ച്ചക​ഴി​ഞ്ഞ്​ 3.30നാ​ണ്​ അ​ന്ത്യ​ശു​ശ്രൂ​ഷ ച​ട​ങ്ങു​ക​ൾ. ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ മാ​ത്യൂ​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്ക ബാ​വ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

എ​ക്കാ​ല​വും ഓ​ടി​യെ​ത്തി​യി​രു​ന്ന പു​തു​പ്പ​ള്ളി സെ​ൻറ്​​ജോ​ർ​ജ്​ ഓ​ർ​ത്ത​ഡോ​ക്സ്​ വ​ലി​യ പ​ള്ളി​യി​ൽ പ്ര​ത്യേ​ക​മാ​യി ത​യാ​റാ​ക്കി​യ ക​ല്ല​റ​യി​ലാ​ണ്​ അ​ന്ത്യ​വി​ശ്ര​മം. സംസ്കാരം ഔദ്യോഗിക ബഹുമതികളില്ലാതെയാണ് നടക്കുക. ഔദ്യോഗിക ബഹുമതികൾ വേണ്ടെന്ന് ഉമ്മൻ ചാണ്ടി നേരത്തെ കുടുംബത്തെ അറിയിച്ചിരുന്നു. കുടുംബത്തിൻറെ ആഗ്രഹം അനുസരിച്ച് ചടങ്ങുകൾ നടത്തുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.

ത​ല​സ്ഥാ​ന​ത്ത്​ വി​വി​ധ​യി​ട​ങ്ങ​ളി​ലെ പൊ​തു​ദ​ർ​ശ​ന​ത്തി​ന്​ ശേ​ഷം ബുധനാഴ്ച രാ​വി​ലെ ഏ​ഴി​നാ​ണ്​ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ വാ​ഹ​ന​ത്തി​ൽ പു​തു​പ്പ​ള്ളി ഹൗ​സി​ൽ നി​ന്ന്​ വി​ലാ​പ​യാ​ത്ര പു​റ​പ്പെ​ട്ട​ത്. മഴ അവഗണിച്ചും നൂറുകണക്കിനാളുകൾ അന്തിമോപചാരമർപ്പിക്കാൻ റോഡിനിരുവശവും കാത്തുനിന്നു.എട്ടു മണിക്കൂറിലധികം എടുത്താണ് തിരുവനന്തപുരം ജില്ല പിന്നിട്ടത്.

ഉച്ചക്ക് ശേഷം മൂന്ന് മണിയോടെയാണ് കൊല്ലം ജില്ലയിൽ പ്രവേശിച്ചത്. വാളകം വൈകുന്നേരം ആറരയോടെ പിന്നിട്ടു. രാത്രി ഒമ്പതോടെ വിലാപയാത്ര പത്തനംതിട്ട ഏനാത്ത് പിന്നിട്ടു. 11.30ന് അടൂരിലും പുലർച്ചെ രണ്ടു മണിയോടെ പന്തളത്തും എത്തി. ആലപ്പുഴ ജില്ലയിലെ കുളനടയിലെത്തിയപ്പോൾ സമയം രണ്ടര. മൂന്നു മണിയോടെ ചെങ്ങന്നൂരിലെത്തുമ്പോൾ ഉമ്മൻ ചാണ്ടിയെ അവസാനമായൊന്നു കാണാൻ ആളുകൾ തടിച്ചുകൂടി. കോട്ടയം ജില്ലയിലേക്ക് കടന്നപ്പോൾ ജനസമുദ്രമാണ് വി​ലാ​പ​യാ​ത്ര കാത്തിരുന്നത്. പ്രത്യേകം സജ്ജീകരിച്ച വാഹനത്തിൽ മകൻ ചാണ്ടി ഉമ്മനടക്കം മക്കളും പ്രമുഖ കോൺഗ്രസ് നേതാക്കളുമുണ്ട്.

Karma News Network

Recent Posts

പിന്നണി ഗായകൻ വിശ്വനാഥൻ അന്തരിച്ചു

സിനിമാപിന്നണി ഗായകൻ കീഴാറ്റൂർ മുച്ചിലോട്ട് കാവിന് സമീപത്തെ പുതിയവീട്ടിൽ വിശ്വനാഥൻ (54) അന്തരിച്ചു. ന്യൂമോണിയ ബാധയെത്തുടർന്ന്‌ മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.…

11 mins ago

വിദ്യാർത്ഥി ട്രെയിനിന് മുകളിൽ കയറി ഷോക്കേറ്റ് മരിച്ച സംഭവം, അസ്വാഭാവിക മരണത്തിനു കേസെടുത്ത് പൊലീസ്

കൊച്ചി: ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറിയ യുവാവിന് ഗുരുതരമായി പൊള്ളലേറ്റ സംഭവത്തിൽ അസ്വാഭാവിക മരണത്തിനു കേസെടുത്ത് പൊലീസ്. ഇടപ്പള്ളി റെയില്‍വെ…

43 mins ago

മുറിവ് പാട്ടിലുള്ളത് എന്റെ അനുഭവം, സങ്കൽപിച്ച് എഴുതിയതല്ല, സൈബർ ആക്രമണത്തിനെതിരെ ഗൗരി ലക്ഷ്മി

മുറിവ് ഗാനത്തെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന ചർച്ചകളിൽ പ്രതികരിച്ച് ഗായിക ഗൗരി ലക്ഷ്മി. എന്റെ പേര് പെണ്ണ് എന്നുതുടങ്ങുന്ന ഗാനത്തിനെതിരെ…

1 hour ago

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്റെ ഭാഗമായി ഇന്ന് നാല് ജില്ലകളില്‍ മഴ…

2 hours ago

മോദിയുടെ റഷ്യൻ സന്ദർശനം ഇന്ന് നാളെ ഉച്ചകോടി

മൂന്നാം വട്ടം ഇന്ത്യയുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള നരേന്ദ്ര മോദിയുടെ റഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം. ഇന്ത്യ - റഷ്യ…

2 hours ago

പാർട്ടി അനുഭാവികൾ ക്ഷേത്രകാര്യങ്ങളിൽ സജീവമാകണം, സഖാക്കൾക്ക് പണത്തോടുള്ള ആർത്തി മൂക്കുന്നു: എം വി ഗോവിന്ദൻ

തിരുവനന്തപുരം: പാർട്ടി അംഗങ്ങൾ ക്ഷേത്ര കാര്യങ്ങളിൽനിന്ന് വിട്ടുനിൽക്കരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പാർട്ടി അംഗങ്ങൾ പോയില്ലെങ്കിലും അനുഭാവികൾ…

3 hours ago