Home entertainment എല്ലാം ശരിയാകും, നമുക്ക് വേണ്ടത് ചെയ്യാമെന്ന് മമ്മൂക്ക പറഞ്ഞു- ഡോ ഷാഹിന

എല്ലാം ശരിയാകും, നമുക്ക് വേണ്ടത് ചെയ്യാമെന്ന് മമ്മൂക്ക പറഞ്ഞു- ഡോ ഷാഹിന

ശരീരമാകെ പൊള്ളലേറ്റിട്ടും പഠിച്ചു ഡോക്ടറായ ഷാഹിനയ്ക്ക് മലയാളത്തിന്റെ മെ​ഗാസ്റ്റാർ മമ്മൂക്കയുടെ കൈത്താങ്ങ്. ഇടപ്പള്ളിയിൽ കുഞ്ഞുമുഹമ്മദിന്റെയും സുഹറയുടെയും നാല് പെൺമക്കളിൽ നാലാമത്തവളാണ് ഡോ. ഷാഹിന. അഞ്ച് വയസ്സുള്ളപ്പോൾ മണ്ണെണ്ണ വിളക്ക് വച്ച് പഠിക്കുമ്പോൾ വിളക്ക് കൈ തട്ടി മടിയിലേക്ക് വീണ് ഷാഹിനക്ക് ദേഹമാസകലം പൊള്ളലേറ്റു. ഭാഗ്യത്തിനാണ് ജീവൻ തന്നെ തിരികെ കിട്ടിയത്. പിന്നീട് പലതരം ചികിത്സകൾ നടത്തി. എന്നാലും കാര്യമായ ഫലമുണ്ടായില്ല. പൊള്ളലേറ്റാൽ പെണ്ണിന്റെ ജീവിതം തീർന്നെന്ന് പലരും വിധിയെഴുതി.

ഇപ്പോളിതാ ഷാഹിനക്ക് സഹായഹസ്തവുമായെത്തിയിരിക്കുകയാണ് മമ്മൂക്ക. വിഷ്ണു സന്തോഷ് എന്ന ഫൊട്ടോഗ്രാഫ ആമ്പൽ കുളത്തിൽ വെച്ച് ഫോട്ടോഷൂട്ടിലൂടെയാണ് മമ്മൂക്ക ഷാഹിനയറിയുന്നത്. മമ്മൂക്ക തന്റെ നേതൃത്വത്തിലുള്ള പതഞ്ജലി ആയുർവേദ ചികിത്സാ സംരംഭത്തിൽ സൗജന്യ ചികിത്സയൊരുക്കാമെന്ന് അറിയിക്കുകയായിരുന്നു.

കുറ്റിപ്പുറത്താണ് പ്രധാന ചികിത്സാലയമെങ്കിലും കൊച്ചിയിലും സെന്ററുണ്ട്. ഷാഹിനയും വാപ്പച്ചിയും ഡോക്ടറെ പോയി കണ്ടു. അവിടെവച്ച് ഡോക്ടറുടെ ഫോണിലൂടെ മമ്മൂക്കയോട് സംസാരിച്ചു.‘നമുക്ക് പരമാവധി നോക്കാം. ബാക്കിയെല്ലാം ദൈവത്തിന്റെ കൈയ്യിലാണ്’ എന്ന് മമ്മൂക്ക പറഞ്ഞു.