entertainment

എട്ടുമാസമായപ്പോഴെ മമ്മൂട്ടി മുലകുടി നിർത്തി, പിന്നെ പാലും ഏത്തപ്പഴവുമായിരുന്നു ഭക്ഷണം, ഉമ്മയുടെ വാക്കുകൾ

മലയാള സിനിമയിലെ മെഗാസ്റ്റാർ ആണ് മമ്മൂട്ടി. കാലങ്ങളായി മലയാളികളെ ആവേശത്തിലെത്തിക്കുന്ന താരത്തിന് നിരവധി ആരാധകരാണുള്ളത്. മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച താരങ്ങളിൽ ആരാളാണ് അദ്ദേഹം. മാത്രമല്ല മലയാള സിനിമയിലെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളും. പ്രായത്തെ വെല്ലുന്ന സൗന്ദര്യമാണ് മമ്മൂക്കയുടേത്. അനുഭവം പാളിച്ചകൾ എന്ന ചിത്രത്തിലൂടെയാണ് മെഗാസ്റ്റാർ വെള്ളിത്തിരയിൽ എത്തിയത്. ജൂനിയർ ആർട്ടിസ്റ്റായിട്ടായിരുന്നു താരത്തിന്റെ തുടക്കം. പിന്നീട് 1980 ൽ പുറത്തിറങ്ങിയ ‘വിൽക്കാനുണ്ട് സ്വപ്നങ്ങൾ’ എന്ന ചിത്രത്തിലൂടെയാണ് പ്രധാന വേഷത്തിൽ എത്തുന്നത്.

മമ്മൂട്ടിയെ കുറിച്ച് ഉമ്മ ഫാത്തിമ പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്, എനിക്കെന്നും അവൻ മമ്മൂഞ്ഞാണ്. വല്യുപ്പയുടെ പേരായിരുന്നു അവനിട്ടത്. മുഹമ്മദ് കുട്ടി. അത് പിന്നെ മമ്മൂട്ടിയായി. മമ്മൂട്ടി എന്നു പേരുമാറ്റിയപ്പോൾ ഒരുപാട് അവനെ വഴക്കുപറഞ്ഞിട്ടുണ്ട്. ഇന്ന് ആ പേരിൽ ഈ ഉമ്മയും ഏറെ സന്തോഷിക്കുന്നു. പക്ഷേ എനിക്ക് മാത്രം അന്നും ഇന്നും എന്നും അവൻ മമ്മൂഞ്ഞ് ആണ്. ചിങ്ങമാസത്തിലെ വിശാഖത്തിലായിരുന്നു (സെപ്റ്റംബർ 7) അവൻ ജനിച്ചത്.

യാസീൻ ഓതി ദു ആ ചൊല്ലും. ആയുസ്സും ആരോഗ്യവും കൊടുക്കണേയെന്ന് പടച്ചോനോട് പ്രാ‍ർഥിക്കും. എപ്പോഴും അതേ എനിക്ക് പടച്ചോനോട് അപേക്ഷിക്കാനുള്ളൂ. വിവാഹം കഴിഞ്ഞ് അഞ്ച് കൊല്ലമാണ് ഒരു കുഞ്ഞിനുവേണ്ടി കാത്തിരുന്നത്. അത്രയ്ക്ക് കൊതിച്ചുണ്ടായ കുട്ടിയായതിനാൽ എല്ലാവരും ഏറെ പുന്നാരിച്ചു. വല്യുപ്പയും വല്യുമ്മയുമാണ് അവനെ വളർത്തിയത്.എട്ടുമാസമായപ്പോഴേ അവൻ മുലകുടി നിർത്തി. പിന്നെ പാലും ഏത്തപ്പഴവും പ്രധാന ആഹാരമായി. പാലൊക്കെ അന്നേ കുടിച്ചു തീർത്തത് കാരണമായിരിക്കാം ഇപ്പോ അവന് പാൽച്ചായ വേണ്ട. കട്ടൻ മാത്രം മതി. ഇടയ്ക്ക് രണ്ടുവർഷം എൻറെ നാടായ ചന്തിരൂരലിലായിരുന്നു അവൻ വളർന്നത്.

അന്ന് അവൻറെ കൂടെ രണ്ടു പിള്ളേരുണ്ടായിരുന്നു. അവർ എപ്പോഴും ഉപദ്രവിക്കും. ശല്യം സഹിക്കാതെയായപ്പോൾ അവൻറെ സ്കൂൾ മാറ്റി. ചെറുപ്പത്തിലെ തന്നെ ഓട്ടവും ചാട്ടവും തന്നെയായിരുന്നു. ഒരു സമയം അടങ്ങിയിരിക്കാത്ത പ്രകൃതമായിരുന്നു.പതിനാല് വയസ്സുള്ളപ്പോഴേ ചെമ്പിൽ നിന്ന് ഒറ്റയ്ക്ക് കെട്ടുവള്ളവുമായി അക്കരെ പൂച്ചാക്കൽ വരെ പോയിട്ടുണ്ട്. തുഴയാനൊക്കെ അന്നേ നല്ല മരുങ്ങായിരുന്നു. തിരിച്ചു വന്നപ്പോൾ ഞാൻ നല്ലത് കൊടുത്തു. അടികൊണ്ട് അവൻ വള്ളത്തിലേക്ക് തന്നെ വീണു. അവൻറെ മനസ്സിൽ പണ്ടു തൊട്ടേ സിനിമയായിരുന്നു. ബാപ്പയാണ് ആദ്യം ചെമ്പിലെ കൊട്ടകയിൽ സിനിമയ്ക്ക് അവനെ കൊണ്ടോയത്. കുറച്ചു മുതിർന്നപ്പോൾ അനിയന്മാരുമായി പോയി തുടങ്ങി. ഒറ്റ സിനിമ വിടാറില്ല.

രാത്രിയിൽ അവർ വീടിൻറെ ടെറസിൽ പോയി കിടക്കും. എഴുന്നേറ്റ് സിനിമയ്ക്ക് പോണത് എപ്പോഴാണെന്ന് നമ്മളറിയാറില്ല. കോളേജിൽ പോകാൻ തുടങ്ങിയപ്പോഴാണ് അവൻ അഭിനയിച്ചു തുടങ്ങിയത്.അവിടത്തെ ഓരോ വിശേഷവും വീട്ടിൽ വന്നു പറയും. ചിലതൊക്കെ അഭിനയിച്ച് കാണിക്കും. വെറുതെ പാട്ടുപാടി നടക്കും. ചെറുപ്പത്തിലെ അവൻ സ്വന്തം വഴി തിരിച്ചറിഞ്ഞു. അതിലെ പോയി. പടച്ചോൻറ കൃപ കൊണ്ട് അത് നല്ലതിലേക്കായിരുന്നു. അവൻറെ ആദ്യ കാലത്തെ ഒന്നു രണ്ട് സിനിമകളൊക്കെ അവനോടൊപ്പം ഞാൻ തീയേറ്ററിൽ പോയി കണ്ടിട്ടുണ്ട്. ആളുകൾ തിരിച്ചറിഞ്ഞു തുടങ്ങിയപ്പോൾ പിന്നെ അവന് പോകാൻ പറ്റാതെയായി.അവൻറെ ബാപ്പ മരിച്ചതിന് ശേഷം ഞാൻ സിനിമ കാണാൻ പോയിട്ടുമില്ല. ഇപ്പോൾ പുതിയ സിനിമളൊക്കെ അവൻറെ വീട്ടിലിരുന്ന് കാണാനുള്ള സൗകര്യമുണ്ട്. അതുകൊണ്ട് എന്നെ വിളിക്കും.ചിലപ്പോഴൊക്കെ ഞാൻ ഒപ്പമിരുന്ന് കാണും. അഭിനയിച്ച എല്ലാ സിനിമകളും ഇഷ്ടമാണ്.

Karma News Network

Recent Posts

ടെലിവിഷനും സ്റ്റാന്റും ദേഹത്തേക്ക് മറിഞ്ഞുവീണു, ഒന്നരവയസ്സുകാരൻ മരിച്ചു

കൊച്ചി : കളിക്കുന്നതിനിടെ ടെലിവിഷനും സ്റ്റാന്റും ദേഹത്തേക്ക് മറിഞ്ഞുവീണ് ഒന്നര വയസുകാരൻ മരിച്ചു. മൂവാറ്റുപുഴ പായിപ്ര മൈക്രോ ജങ്ഷൻ പൂവത്തുംചുവട്ടിൽ…

30 seconds ago

കാറിൽ കഴുത്തില്ലാത്ത നിലയിൽ മൃതദേഹം, 10 ലക്ഷം കാണാനില്ല, ആസൂത്രിത കൊലപാതകം തലസ്ഥാനത്ത്

തിരുവനന്തപുരം : കളിയിക്കാവിളയ്‌ക്ക് സമീപം കാറിനുള്ളിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയ യുവാവിന്റെ മരണത്തിൽ ദൂരൂഹത. പാപ്പനംകോട് കൈമനം സ്വദേശി…

27 mins ago

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം, ചികിത്സയിലായിരുന്ന 13 കാരി മരിച്ചു

കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ മരിച്ച…

43 mins ago

ആകാശത്തെ മാസ്മരികക്കാഴ്ചയായി രാമസേതു, ചിത്രം പുറത്തുവിട്ട് യൂറോപ്യൻ ബഹിരാകാശ ഏജൻസി

ടികോപ്പർനിക്കസ് സെന്റിനൽ ഉപഗ്രഹം പകർത്തിയ രാമസേതുവിന്റെ ചിത്രം പുറത്തുവിട്ട് യൂറോപ്യൻ ബഹിരാകാശ ഏജൻസി. ഇന്ത്യയുടെ തെക്കുകിഴക്കൻ തീരത്തുള്ള രാമേശ്വരം ദ്വീപിനും…

1 hour ago

ഇവർ ഇനിയും ഭരണഘടന കുഴിച്ച് മൂടും, ഇന്ദിര രാജ്യം ജയിലാക്കി മാറ്റിയവൾ, ഇനിയും അനുവദിക്കരുത്

ഭരനഘടന ചവിട്ടി മെതിച്ച കോൺഗ്രസിന്റെ അടിയന്തിരാവസ്ഥക്ക് എതിരേ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ പാർലിമെറ്റിൽ കോൺഗ്രസ് എം പി മാർ…

1 hour ago

കാണാതായ വിദ്യാർത്ഥികളെ വയനാട് നിന്ന് കണ്ടെത്തി

പാലക്കാട് : കാണാതായ മൂന്ന് സ്‌കൂൾ വിദ്യാർത്ഥികളെ കണ്ടെത്തി 10-ാം ക്ലാസ് വിദ്യാർത്ഥികളായ അതുൽ കൃഷ്ണ, ആദിത്യൻ, ഏഴാം ക്ലാസ്…

2 hours ago