മലയാള സിനിമയിലെ മെഗാസ്റ്റാർ ആണ് മമ്മൂട്ടി. കാലങ്ങളായി മലയാളികളെ ആവേശത്തിലെത്തിക്കുന്ന താരത്തിന് നിരവധി ആരാധകരാണുള്ളത്. മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച താരങ്ങളിൽ ആരാളാണ് അദ്ദേഹം. മാത്രമല്ല മലയാള സിനിമയിലെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളും. പ്രായത്തെ വെല്ലുന്ന സൗന്ദര്യമാണ് മമ്മൂക്കയുടേത്. അനുഭവം പാളിച്ചകൾ എന്ന ചിത്രത്തിലൂടെയാണ് മെഗാസ്റ്റാർ വെള്ളിത്തിരയിൽ എത്തിയത്. ജൂനിയർ ആർട്ടിസ്റ്റായിട്ടായിരുന്നു താരത്തിന്റെ തുടക്കം. പിന്നീട് 1980 ൽ പുറത്തിറങ്ങിയ ‘വിൽക്കാനുണ്ട് സ്വപ്നങ്ങൾ’ എന്ന ചിത്രത്തിലൂടെയാണ് പ്രധാന വേഷത്തിൽ എത്തുന്നത്.
ലോക്ക് ഡൗൺ തുടങ്ങിയപ്പോൾ മുതൽ താടിയും മുടിയും നീട്ടിയ ലുക്കിലായിരുന്നു താരം. സ്റ്റൈലിഷ് ലുക്കിലുള്ള നിരവധി ചിത്രങ്ങളും താരത്തിന്റേതായി പുറത്തുവന്നിരുന്നു. ഒന്നര വർഷം നീണ്ടു നിന്ന തന്റെ താടി ലുക്കിൽ നിന്ന് പുറത്തുവന്നിരിക്കുകയാണ് സൂപ്പർതാരമിപ്പോൾ. മുടി വെട്ടിയൊതുക്കി താടി വടിച്ച് മീശ ലുക്കിലാണ് താരം ഇപ്പോൾ. ഒരു വിവാഹചടങ്ങിലും പുതിയ ഗെറ്റപ്പിൽ മമ്മൂട്ടി പങ്കെടുത്തു. പുതിയ ലുക്കിലുള്ള മമ്മൂട്ടിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
അമൽനീരദ് ചിത്രം ‘ഭീഷ്മപർവ’ത്തിൽ അഭിനയിക്കുന്നതിനായാണ് മമ്മൂട്ടി താടിയും മുടിയും നീട്ടിയത്. അതേസമയം ഭീഷ്മപർവത്തിൽ മമ്മൂട്ടി ഉൾപ്പെടുന്ന ഭാഗങ്ങളുടെ ചിത്രീകരണം പൂർത്തിയായി കഴിഞ്ഞു. സെപ്റ്റംബർ 10ന് ‘പുഴു’വിൽ മമ്മൂട്ടി ജോയിൻ ചെയ്യും. കൊച്ചിയിലാണ് സിനിമയുടെ ചിത്രീകരണം.
ബംഗാളിലെ ഭുലൻപൂർ ഗ്രാമത്തിലെ വയലിൽ രണ്ടാം ലോക മഹായുദ്ധത്തിൻ്റെ ഒരു പൊട്ടിത്തെറിക്കാത്ത ബോംബ് കണ്ടെത്തി.ഝാർഗ്രാം ജില്ലയിലെ ഒരു തുറസ്സായ മൈതാനത്ത്…
ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപിയുടെ മികച്ച പ്രകടനം, പ്രഭാരിയായി പ്രകാശ് ജാവഡേക്കർ തുടരും. കേരളത്തിൽ ആദ്യമായി ബിജെപി അക്കൗണ്ട്…
പാർട്ടിയിലെ വിരട്ടലും ഭയപ്പാടും ഒക്കെ നമ്മുടെ തൃശ്ശൂർ മേയർ എം.കെ. വർഗീസ് ഇടതു പാർട്ടിയെ അങ്ങ് മറന്നു, ഇപ്പോൾ ഇതാ…
കണ്ണൂർ; പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാത്തതിനാൽ പാനൂര്‍ ബോംബ് സ്ഫോടന കേസില്‍ സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ മൂന്ന് പ്രതികള്‍ക്ക് ജാമ്യം. അരുണ്‍,…
മലിനീകരണ രഹിതമായി ഗതാഗതത്തെ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ റോഡ് ഗതാഗതത്തിൽ വമ്പൻ മാറ്റങ്ങൾ ഉടനെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി.…
ന്യൂഡൽഹി: ലേബർ പാർട്ടി നേതാവുമായുള്ള സഹകരണത്തിനായി കാത്തിരിക്കുന്നു, ബ്രിട്ടനിലെ പൊതുതെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ കെയ്ർ സ്റ്റാർമറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി…