entertainment

മമ്മൂട്ടിക്ക് താൻ പറയുന്നത് അനുസരിക്കുന്നവരെ മാത്രം മതി, നട്ടെല്ലുള്ളവരെ സൂപ്പർ താരങ്ങൾ ഒതുക്കി ശാന്തിവിള ദിനേശ്

തിരുവനന്തപുരം . അഭിനേതാക്കൾ നിർമാതാക്കളാവുന്ന പ്രവണത മലയാള സിനിമയിൽ അനുവദിക്കരുതെന്ന് സംവിധായകൻ ശാന്തിവിള ദിനേശ്. മലയാള സിനിമയിൽ ഇന്ന് അഭിനേതാക്കളും നിർമാതാക്കളാവുന്ന രീതിയാണ് കണ്ടുവരുന്നത്. മമ്മൂട്ടി,മോഹൻലാൽ, പൃഥിരാജ്, ഉണ്ണി മുകുന്ദൻ, വിജയ് ബാബു തുടങ്ങിയ താരങ്ങളെല്ലാം ഇന്ന് നിർമാതാക്കളാണ്. ഇവർക്കെല്ലാം സ്വന്തമായി നിർമാണ കമ്പനിയുമുണ്ട്. എന്നാൽ ഈ പ്രവണത നിർമാതാക്കളുടെ സംഘടന അനുവദിക്കരുതെന്ന് സംവിധായകൻ ശാന്തിവിള ദിനേശ് തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞിരിക്കുന്നു.

ശാന്തിവിള ദിനേശ് പറഞ്ഞിരിക്കുന്നത് ഇങ്ങനെ:

‘ഓരോ പുതുമുഖങ്ങൾ വളർന്ന് വരുന്നത് ഏതെങ്കിലും നിർമാതാവിന്റെ ഔദാര്യം കൊണ്ടാണ്. നാല് പടം ചെയ്ത് പത്താളെ കിട്ടുമെന്നായാൽ അവർ തന്നെ പ്രൊഡ്യൂസ് ചെയ്യുന്നു. നിർമ്മിക്കുന്ന പൈസയും അഭിനയിക്കുന്ന പൈസയുമെല്ലാം തനിക്ക് തന്നെ ലഭിക്കട്ടെയെന്ന ആർത്തി പണ്ടാരങ്ങളായി മലയാള സിനിമാ താരങ്ങൾ മാറി. ദുൽഖർ സൽമാനോട് ചെന്ന് ഒരു കഥ പറഞ്ഞാൽ ദുൽഖർ പറയുന്നത് ഞാൻ പ്രൊഡ്യൂസ് ചെയ്യാമെന്നാണ്. ടെവിനോ, പൃഥിരാജ്, ദിലീപ്, മോഹൻലാൽ, മമ്മൂട്ടിയടക്കം എല്ലാവരും നിർമ്മിക്കുകയാണ്. നിങ്ങൾ നിർമ്മിക്കേണ്ട, നിങ്ങൾ അഭിനയിച്ചാൽ മതി. ഇത് ചെയ്യാൻ നിർമാതാക്കൾ ഇവിടെയുണ്ടെന്ന് സംഘടനാ തലപ്പത്തിലുള്ളവർ പറയണം’- ശാന്തിവിള ദിനേശ് പറയുന്നു.

‌’കൈ വെള്ളയിൽ എന്നെ കൊണ്ടു നടക്കാൻ പുതിയ നിർമാതാക്കൾ ഉള്ളപ്പോൾ‌ ഞാനെന്തിന് പഴയ സംവിധായകരെയും നിർമാതാക്കളെയും കൊണ്ട് നടക്കണമെന്ന് ഏതോ ഒരാളിനോട് മമ്മൂക്ക പകുതി തമാശയ്ക്കും പകുതി കാര്യത്തിലും പറഞ്ഞത്രെ. എന്നോടൊരാൾ പറഞ്ഞതാണ്. ക്യാമറ ഇവിടെ വെക്കണമെന്ന് പറഞ്ഞാൽ അവിടെ വെക്കും. എനിക്ക് രാത്രി വരാൻ പറ്റില്ല, ഈ പട്ടാപകൽ രാത്രി സീനെടുക്കെന്ന് പറഞ്ഞാൽ അനുസരിക്കുന്നവർക്ക് മാത്രമേ ഇവരോക്കെ ഡേറ്റ് കൊടുക്കുകയുള്ളൂ.’ ശാന്തിവിള ദിനേശ് പറഞ്ഞു.

‘ജോയ് തോമസടക്കമുള്ള നിർമാതാക്കളുടെ നിർമാണ നിർവാഹണം നടത്തിയിരുന്ന കെആർ ഷൺമുഖം എന്ന മനുഷ്യനെ സൂപ്പർ താരങ്ങളായിക്കഴിഞ്ഞപ്പോൾ മോഹൻലാലും മമ്മൂട്ടിയടക്കമുള്ള നായകൻമാർ ചേർന്ന് ഫീൽഡ് ഔട്ട് ആക്കി. കാരണം പറഞ്ഞ ഡേറ്റിന് ശംഭു അണ്ണൻ വർക്ക് ചെയ്യുന്ന സെറ്റിലേക്ക് മമ്മൂട്ടി വന്നില്ലെങ്കിൽ വിവരമറിയും. കൊടുത്ത ഡേറ്റിന് വേറൊരു സെറ്റിൽ അഭിനയിക്കാതെ ഇവിടത്തെ ഡേറ്റിൽ അഭിനയിക്കുന്നെന്ന് അറിഞ്ഞപ്പോൾ കാറു കൊണ്ട് നിർ‌ത്തി ശംഭു അണ്ണൻ ഇറങ്ങിയപ്പോൾ ഇട്ടിരുന്ന മേക്കപ്പിൽ മമ്മൂട്ടി ഇറങ്ങി പോവാമണ്ണായെന്ന് പറഞ്ഞു. ആ ശംഭുവണ്ണനെ ഒരു പടവുമില്ലാതെ വർഷങ്ങളോളം വീട്ടിലിരുത്തി. നട്ടെല്ലുള്ള സംവിധായകരെ സൂപ്പർ താരങ്ങളായപ്പോൾ ഒതുക്കി. പേരൊന്നും പറയുന്നില്ല, പലരും ഇപ്പോൾ ജീവിച്ചിരിപ്പില്ല എന്നാണ് ശാന്തിവിള ദിനേശ് പറഞ്ഞിരിക്കുന്നത്.

Karma News Network

Recent Posts

രോഗത്തേക്കുറിച്ചുള്ള ആശങ്കയും ദാരിദ്ര്യവും, ഒരമ്മയെക്കൊണ്ട് കടുംകൈ ചെയ്യിച്ചിട്ടുണ്ടാകും, നമ്പർ 1 കേരളം എന്നത് പി ആർ തള്ളൽ മാത്രം

ഇനി തനിക്ക് ശേഷം മകൾക്ക് ആര് എന്ന ചിന്തയും കടുത്ത ദാരിദ്രവും മടുപ്പും ഒക്കെയാവും ആ അമ്മയെ കൊണ്ട് ഇങ്ങനൊന്ന്…

9 mins ago

കരിപ്പൂരിൽ സ്വർണ വേട്ട, 30ലക്ഷം രൂപയുടെ സ്വർണവുമായി യാത്രക്കാരൻ പിടിയിൽ, ഇടപാടുകാരനും കുടുങ്ങി

മലപ്പുറം : വീണ്ടും കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമം. 442​ഗ്രാം 24 കാരറ്റ് സ്വര്‍ണവുമായി ഒരു യാത്രികനും…

17 mins ago

14 വയസ്സായ മകളെ പീഡിപ്പിച്ച കേസില്‍ 48-കാരനായ അച്ഛന് 14 വര്‍ഷം കഠിനതടവും 20,000 രൂപ പിഴയും

തിരുവനന്തപുരം : പ്രായപൂർത്തിയാകാത്ത സ്വന്തം മകളെ പീഡിപ്പിച്ച കേസില്‍ 48-കാരനായ അച്ഛന് 14 വര്‍ഷം കഠിനതടവും 20,000 രൂപ പിഴയും…

36 mins ago

വിവേകാനന്ദപ്പാറയിലെ ധ്യാനം പൂർത്തിയായി, പ്രധാനമന്ത്രി തിരികെ മടങ്ങി

ചെന്നൈ : വിവേകാനന്ദപ്പാറയിലെ ധ്യാനത്തിന് ശേഷം കന്യാകുമാരിയിൽ നിന്ന് തിരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 45 മണിക്കൂർ നീണ്ടുനിന്ന ധ്യാനത്തിന് ശേഷമാണ്…

1 hour ago

പന്തിരാങ്കാവ് ഗാർഹിക പീഡന കേസ്, രാഹുൽ പി ഗോപാലിന്റെ മാതാവിന്റേയും സഹോദരിയുടേയും അറസ്റ്റ് രേഖപ്പെടുത്തി

കോഴിക്കോട്: പന്തിരാങ്കാവ് ഗാർഹിക പീഡന കേസിൽ മുഖ്യപ്രതി രാഹുൽ പി ഗോപാലിന്റെ മാതാവിനെയും സഹോദരിയേയും അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.…

1 hour ago

ഇന്ത്യയിൽ അറസ്റ്റിലായ തീവ്രവാദികളുടെ കൂട്ടാളി കൊളമ്പോയിൽ അറസ്റ്റിൽ

ഇന്ത്യയിലെ അഹമ്മദാബാദ് വിമാനത്താവളത്തിൽ അറസ്റ്റിലായ നാല് തീവ്രവാദികളുടെ കൂട്ടാളി കൊളമ്പോയിൽ അറസ്റ്റിൽ.ഇന്ത്യയിൽ അഹമദാബാദ് വിമാനത്താവളത്തിൽ ആയിരുന്നു 4 തീവ്രവാദികൾ അറസ്റ്റിലായത്.മുഹമ്മദ്…

1 hour ago