entertainment

ബിഗ് ബി അന്ന് പരാജയപ്പെട്ടു; സിനിമയുടെ പരാജയത്തിന് കാരണം ഉണ്ടെന്ന് മമ്മൂട്ടി

മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച സിനിമകളില്‍ ഒന്നായിട്ടാണ് ബിഗ് ബിയെ ആരാധകര്‍ കാണുന്നത്. എന്നാല്‍ ചിത്രം പുറത്തിറങ്ങിയ സമയത്ത് പൂര്‍ണ പരാജയമായിരുന്നു. സിനിമ വര്‍ഷങ്ങള്‍ക്ക് ശേഷം ആഘോഷിക്കപ്പെടുകയും ചെയ്യുന്നു. ബിഗ് ബിയിലെ മമ്മൂട്ടിയുടെ കഥാപത്രമായ ബിലാലിനെ ഇന്നും ആരാധകര്‍ക്ക് വലിയ ഇഷ്ടമാണ്. 2005 ലെ ഹോളിവുഡ് സിനിമയായ ഫോര്‍ ബ്രദേഴ്‌സില്‍ നിന്നും പ്രചോദം ഉള്‍ക്കൊണ്ട് നിര്‍മ്മിച്ച സിനിമയുമാണിത്.

മലയാളത്തില്‍ മേക്കിംഗില്‍ പുതിയ രീതി അവലംബിച്ച ആദ്യ സിനിമയെന്ന ഖ്യാതിയും ബിഗ് ബിക്കുണ്ട്. ഇപ്പോഴിതാ ബിഗ് ബിയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മമ്മൂട്ടി. പരാജയ സിനിമകളെക്കുറിച്ച് സംസാരിക്കവെ ആണ് മമ്മൂട്ടി ബിഗ് ബിയെക്കുറിച്ച് സംസാരിച്ചത്. സിനിമയുടെ വിജയവും പരാജയവും പ്രവചനാതീതമാണ്. പക്ഷെ പരാജയങ്ങള്‍ക്ക് കാരണമുണ്ടാവുമെന്ന് മമ്മൂട്ടി പറയുന്നു.

സിനിമയുടെ കാതല്‍ സിനിമ തന്നെയാണ്. എല്ലാം കൂടെ ഒത്തു ചേര്‍ന്നാലോ സിനിമ ആവൂ. ഏതെങ്കിലും ഒരു ഘടകം മാത്രം നന്നായാല്‍ സിനിമ നന്നാവാന്‍ വലിയ പാടാണ്. കണക്കുകൂട്ടലുകള്‍ തെറ്റിപ്പോവുന്നതാണ് സിനിമ പരാജയപ്പെടുന്നതിന് കാരണം. പല തരത്തിലുളള കണക്കുകൂട്ടലുണ്ട്. പ്രേക്ഷകനെ പറ്റിയുള്ള കണക്കുകൂട്ടലുകള്‍, കഥകളെ പറ്റിയുള്ള കണക്കുകൂട്ടല്‍. എവിടെയോ തെറ്റിപോവുന്നുണ്ട് അതുകൊണ്ടാണ് ആളുകള്‍ക്ക് ഇഷ്ടപ്പെടാത്തത്. കാലം തെറ്റി സിനിമ വരും എന്നും അദ്ദേഹം പറയുന്നു.

കാലം മാറുന്നതനുസരിച്ച് സിനിമയുടെ ആസ്വാദന രീതി മാറും. പ്രേക്ഷകന്‍ മാറും, സിനിമയുടെ കഥ പറയുന്ന രീതി മാറും, സാങ്കേതികത മാറും. അതനുസരിച്ച് കഥയും കഥാപാത്രങ്ങളും മാറും. ചിലത് നേരത്തെ വരും. ബിഗ് ബിയൊക്കെ അന്ന് വലിയ പരാജയം ആയി. ഇപ്പോള്‍ വലിയ കള്‍ട്ട് ആണെന്നും ക്ലാസിക് ആണെന്നും പറയുന്നുവെന്ന് മമ്മൂട്ടി പറഞ്ഞു.

റോഷാക്ക് ആണ് മമ്മൂട്ടിയുടെ ഏറ്റവും പുതിയ സിനിമ. സൈക്കോ ത്രില്ലര്‍ ആയ സിനിമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണം ആണ് ലഭിക്കുന്നത്. മമ്മൂട്ടിയെക്കൂടാതെ ജഗദീഷ്, ബിന്ദു പണിക്കര്‍, ഗ്രേസ് ആന്റണി, ഷറഫുദീന്‍, കോട്ടയം നസീര്‍ തുടങ്ങിയവര്‍ സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലൂക്ക് ആന്റണി എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. കെട്ട്യോളാണ് എന്റെ മാലാഖ എന്ന സിനിമയ്ക്ക് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത് സിനിമയുമാണ് റോഷാക്ക്.

 

Karma News Network

Recent Posts

ഭാരതീയ ന്യായ് സംഹിത, കേരളത്തിൽ ആദ്യ കേസ് ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന്

മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…

27 seconds ago

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

21 mins ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

22 mins ago

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

38 mins ago

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

46 mins ago

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

47 mins ago