മലയാളികളുടെ പ്രിയപ്പെട്ട കുടുംബമാണ് മമ്മൂട്ടിയുടേത്. മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും മക്കളായ ദുല്‍ഖര്‍ സല്‍മാനും മകള്‍ സുറുമിയുമൊക്കെ മലയാളികള്‍ക്ക് സുപരിചിതരാണ്. ഇപ്പോള്‍ അമ്മ സുല്‍ഫത്തിനെ കുറിച്ച് വാചാലയായിരിക്കുകയാണ് മകള്‍ സുറുമി. തങ്ങളുടെ വീടിന്റെ നെടുന്തൂണ് ഉമ്മച്ചിയാണെന്നും തങ്ങള്‍ക്ക് എല്ലാ പിന്തുണയും തന്ന് കൂടെ നില്ക്കുന്ന ആളാണ് ഉമ്മച്ചിയെന്നും ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ സുറുമി പറയുന്നു.
സുറുമി ഉമ്മച്ചിയെ കുറിച്ച് പറഞ്ഞതിങ്ങനെ, ‘അധികം ബഹളമൊന്നുമില്ലാതെ വളരെ ഒതുങ്ങിക്കൂടുന്ന എന്നാല്‍ എല്ലാവരുമായി പെട്ടെന്ന് ഇണങ്ങുന്ന ആളാണ് ഉമ്മച്ചി. വളരെ സൗമ്യതയുള്ള ഒരാളാണ്. ഒരുപാട് വായിക്കും. മുന്‍പൊക്കെ പലതും എഴുതിവെക്കാറുമുണ്ടായിരുന്നു. കുട്ടികളായിരിക്കുമ്പോള്‍ ഞങ്ങള്‍ക്ക് മലയാളം വായിച്ച് ശീലമില്ലായിരുന്നു. അന്നൊക്കെ ഞങ്ങള്‍ക്ക് പുസ്തകങ്ങള്‍ വായിച്ചു തന്നിരുന്നത് ഉമ്മച്ചിയാണ്. അന്ന് ഉമ്മച്ചി പറഞ്ഞുതന്ന പല കാര്യങ്ങളും പിന്നീട് ഞങ്ങളെ സ്വാധീനിച്ചിട്ടുണ്ട്.
ഞങ്ങള്‍ നാട്ടിലല്ല വളര്‍ന്നത്. എന്നാല്‍ കേരളവുമായി നല്ല ബന്ധം ഉണ്ട്. ഞാന്‍ കുറച്ചൊക്കെ മലയാളം പഠിച്ചിട്ടുണ്ട്. വീട്ടില്‍ വാപ്പച്ചി മലയാളത്തിലെ സംസാരിക്കൂ. അതുകൊണ്ട് തന്നെ മലയാളം സംസാരിക്കുമായിരുന്നു. എല്ലാവരുമായും പെട്ടെന്ന് ഇണങ്ങുന്ന ഒരു ക്യാരക്ടറാണ് ഉമ്മച്ചിയുടേത്. ബന്ധുക്കളും സുഹൃത്തുക്കളും വരുമ്പോള്‍ അവര്‍ക്ക് ഉമ്മച്ചിയുടെ അടുത്താണ് കൂടുതല്‍ അടുപ്പം. പപ്പ എല്ലായ്പ്പോഴും തിരക്കിലായിരുന്നു. ഉമ്മയെ സംബന്ധിച്ച് കുടുംബമാണ് അവരുടെ ലോകം. മറ്റുള്ളവരെ കുറിച്ചും ഈ ലോകത്തെ കുറിച്ചും ചുറ്റുമുള്ള ജീവിതത്തെ കുറിച്ചും ഞങ്ങളെ പഠിപ്പിച്ചതും മനസിലാക്കി തന്നതും ഉമ്മച്ചിയാണ്. മറ്റുള്ളവര്‍ക്ക് ലഭിക്കാത്ത പലതും ഈ ലോകത്തുണ്ടെന്നും നമ്മളൊന്നും ഒരു കുറവും ഇല്ലാതെയാണ് ജീവിക്കുന്നതെന്നും ഞങ്ങള്‍ക്ക് മനസിലാക്കിത്തരുമായിരുന്നു.
നല്ല മൂല്യങ്ങള്‍ പഠിച്ച് കുട്ടികള്‍ വരണമെന്ന് ഉമ്മച്ചിയ്ക്ക് നിര്‍ബന്ധമായിരുന്നു. അത്തരത്തിലൊക്കെ ഉമ്മച്ചി ഞങ്ങളെ സ്വാധീനിച്ചിട്ടുണ്ട്. ഞങ്ങളുടെ സുഹൃത്തുക്കള്‍ പോലും വീട്ടില്‍ വരുമ്ബോള്‍ അവര്‍ ഉമ്മച്ചിയുടെ അടുത്ത് വളരെ കംഫര്‍ട്ടബിള്‍ ആണ്. ഉമ്മച്ചി തന്നെ ഭക്ഷണം ഉണ്ടാക്കുകയും വിളമ്ബിക്കൊടുക്കുകയും ചെയ്യും. എല്ലാവരുമായി പെട്ടെന്ന് അടുക്കാന്‍ ഉമ്മച്ചിക്ക് കഴിയും.
നടി മീരാനന്ദന് വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…
തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…
ഗ്രേറ്റര്‍ നോയിഡ : മതില് തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം.…
തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…
തിരുവനന്തപുരം : സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർ ആര്യ രാജേന്ദ്രനെതിരെ വിമർശനം. ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ…
ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…