ദോഹ: അർജന്റീന- ഫ്രാൻസ് പോരാട്ടം സാക്ഷ്യം വഹിക്കാൻ എത്തി മെഗാ സ്റ്റാർ മമ്മൂട്ടിയും. നിരവധി മലയാളികൾക്കാണ് ഫുട്ബോൾ ലോകകപ്പിന്റെ ഫൈനൽ മത്സരം കാണാൻ എത്തിയത്. അർജന്റീന- ഫ്രാൻസ് പോരാട്ടം നടക്കുന്ന ലുസൈല്‍ സ്റ്റേഡിയത്തില്‍ മലയാളികളുടെ ശബ്ദം ആർത്തിരമ്പുകയാണ്. ഫുട്ബോൾ കളിയുടെ ആവേശത്തിനൊപ്പം മലയാളത്തിന്റെ സൂപ്പർ താരങ്ങളുടെ സാന്നിധ്യം മലയാളികളെ സന്തോഷിപ്പിച്ചു.
കലാശപ്പോരാട്ടം കണ്ടാസ്വദിക്കാൻ മമ്മൂട്ടിയും മോഹൻലാലും കാണികളായി സ്റ്റേഡിയത്തിലുണ്ടായിരുന്നു. ഇപ്പോഴിതാ, സ്റ്റേഡിയത്തിൽ നിന്നുള്ള മമ്മൂട്ടിയുടെ സെൽഫി സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്.
‘ഏറ്റവും വലിയ കായിക മാമാങ്കത്തിന് സാക്ഷ്യം വഹിക്കാൻ ലോകം മുഴുവൻ ദോഹയിലെ ലുസൈൽ സ്റ്റേഡിയത്തിലേക്ക് എത്തി.
അർഹതയുള്ള ടീമിന് ലോകകപ്പ് ട്രോഫി ഉയർത്താൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു’ എന്ന് ഖത്തറിലെത്തിയതിന് പിന്നാലെ മമ്മൂട്ടി ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു. സ്റ്റേഡിയത്തിൽ നിന്നുള്ള താരത്തിന്റെ സെൽഫി കൂടി വന്നതോടെ മമ്മൂട്ടി ആരാധകരും മലയാളികളും ചിത്രം ഏറ്റെടുത്തിരിക്കുകയാണ്.
മലപ്പുറം വെളിമുക്ക് പടിക്കലിൽ പിതാവിനെയും ഒരു വയസ്സുള്ള മകളെയും കാണാതായതായി പരാതി. പടിക്കൽ പള്ളിയാൾമാട് സ്വദേശി ആലിങ്ങൽതൊടി മുഹമ്മദ് സഫീർ…
തിരുവനന്തപുരം : തലസ്ഥാനത്ത് പുരാതന ക്ഷേത്രത്തിൽ മോഷണം. പൂന്തുറ ഉച്ചമാടൻ ദേവീക്ഷേത്രത്തിലാണ് കോടികൾ വില വരുന്ന പഞ്ചലോഹ വിഗ്രഹം കവർന്നത്.…
ഐഡിയ സ്റ്റാർ സിംഗറിലൂടെ പ്രേക്ഷകരുടെ ഇഷ്ട ഗായികയായി മാറിയ വ്യക്തിയാണ് വാണി ജയറാം. മൂന്നാം വർഷ എംബിബിഎസ് സ്റ്റുഡന്റ് ആയിരുന്ന…
കൊല്ലം: അമ്മയെ മർദിച്ച യുവാവിന്റെ കൈയും കാലും തല്ലിയൊടിക്കാൻ ക്വട്ടേഷൻ കൊടുത്ത സഹോദരൻ അറസ്റ്റിൽ. കടയ്ക്കൽ സ്വദേശി ജോയിയെ മർദ്ദിച്ചതിനാണ്…
കോട്ടയം തലയോലപ്പറമ്പില്‍ അധ്യാപകന് സ്കൂളിൽ കുഴഞ്ഞു വീണു മരിച്ചു. ബഷീര്‍ സ്മാരക വിഎച്ച്എസ് സ്കൂളിലെ അധ്യാപകനായ പി.പി. സന്തോഷ് കുമാറാണ്…
കോഴിക്കോട് : പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ നടപടി വൈകുന്നു എന്ന് പരാതി. നാലര വയസ്സുകാരിയെ ബന്ധുവീട്ടിൽ വച്ചു…