entertainment

എന്തുകൊണ്ട് രണ്ടാമത് ഒരു വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നില്ല, മംമ്തയുടെ മറുപടിയിങ്ങനെ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മംമ്ത മോഹന്‍ദാസ്. 2005ല്‍ പുറത്തിറങ്ങിയ മയൂഖം എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിലെത്തുന്നത്. പിന്നീട് തെന്നിന്ത്യയിലെ പല ഭാഷകളിലും നിരവധി ചിത്രങ്ങള്‍ മംമ്തയെ തേടിയെത്തി. മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളുടെ ഒക്കെ നായികയായി തിളങ്ങി. ഗായികയായും മംമ്ത തിളങ്ങി നില്‍ക്കുകയാണ്. നിരവധി ഗാനങ്ങളും താരം ആലപിച്ചിട്ടുണ്ട്.

2011ല്‍ ആണ് മംമ്തയുടെ വിവാഹം നടക്കുന്നത്. എന്നാല്‍ ഈ ബന്ധം അധികം നീണ്ടു നിന്നില്ല. തൊട്ടടുത്ത വര്‍ഷം തന്നെ വിവാഹമോചനം നേടി. പിന്നീട് ഇതുവരെ മറ്റൊരു വിവാഹത്തെ കുറിച്ച് നടി സംസാരിച്ചിട്ടില്ല. എന്തുകൊണ്ടാണ് താന്‍ രണ്ടാം വിവാഹത്തെ കുറിച്ച് ചിന്തിച്ച് പോലും നോക്കാത്തതെന്ന് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോള്‍ നടി.

ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മംമ്ത മോഹന്‍ദാസ് ഇക്കാര്യം വെളിപ്പെടുത്തിയത്. മംമ്തയുടെ വാക്കുകല്‍ ഇങ്ങനെ; എന്റെ ജീവിതം എങ്ങനെയായിരിക്കണമെന്ന് ഒരു പരിധിവരെ തീരുമാനിക്കാന്‍ ഭാഗ്യം ലഭിച്ച വ്യക്തികളില്‍ ഒരാളാണ് ഞാന്‍. അത് വ്യക്തിപരമായ ജീവിതത്തില്‍ ആയാലും ശരി എന്റെ സിനിമ ജീവിതത്തിലായാലും ശരി. ഇപ്പോള്‍ ഒരുപാട് ഓര്‍മകളും അനുഭവങ്ങളും സൃഷ്ടിച്ചെടുക്കുന്ന ജോലിയിലാണ് ഞാന്‍. ഭാവിയില്‍ അത് മാത്രം ആയിരിക്കും കൂടെ ഉണ്ടാവുക എന്ന് അറിയാം. ജീവിതത്തില്‍ കുറച്ചുകൂടി ഒരു ക്ലാരിറ്റി ലഭിക്കുന്ന സമയത്ത്, ഒരു പങ്കാളിയെ ആവാം.

ഫോറന്‍സിക് എന്ന ചിത്രമാണ് അവസാനമായി പുറത്തിറങ്ങിയ മംമ്തയുടെ മലയാള ചിത്രം. തേടല്‍ എന്നാ മ്യൂസിക് ആല്‍ബത്തിലും മംമ്ത മോഹന്‍ദാസ് അടുത്തിടെ പ്രത്യക്ഷപ്പെട്ടു. ജയസൂര്യ നായകനാകുന്ന രാമസേതു എന്ന ചിത്രത്തിലാണ് മംമ്ത മോഹന്‍ദാസ് ഇനി അഭിനയിക്കുന്നത്. മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് സിനിമ ബിഗ്ബിയുടെ രണ്ടാം ഭാഗമായ ബിലാല്‍ എന്ന ചിത്രത്തിലും മംമ്ത മോഹന്‍ദാസ് പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്.

Karma News Network

Recent Posts

ഫിറ്റ്‌നസ് സെന്ററിലെത്തിയ ഇരുപതുകാരിയെ മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചു, ഉടമ അറസ്റ്റില്‍

കണ്ണൂര്‍: ഫിറ്റ്‌നസ് സെന്ററിലെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഉടമ അറസ്റ്റില്‍. പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡിന് സമീപം പ്രവർത്തിക്കുന്ന ജിമ്മിന്റെ…

7 mins ago

സ്കൂട്ടർ യാത്രികയെ തള്ളിവീഴ്ത്തി ഏഴുപവന്റെ മാല കവർന്നു, രണ്ടം​ഗസംഘത്തിന്റെ ആക്രമണത്തിൽ യുവതിയ്ക്ക് ​ഗുരുതര പരിക്ക്

ആലപ്പുഴ: ബൈക്കിലെത്തിയ സംഘം യുവതിയുടെ മാല കവർന്നു. മണ്ണഞ്ചേരി റോഡുമുക്ക് കൈതക്കാപറമ്പിൽ വി.ജി. ഗിരീഷിന്റെ ഭാര്യ പ്രസീത(39)യുടെ ഏഴുപവന്റെ താലിമാലയാണ്…

27 mins ago

വെൺപാലവട്ടം അപകടം; സ്‌കൂട്ടർ ഓടിച്ചിരുന്ന യുവതിക്കെതിരെ കേസെടുത്ത് പൊലീസ്

ദേശീയപാതയിൽ വെൺപാലവട്ടം മേൽപ്പാലത്തിലുണ്ടായ അപകടത്തിൽ സ്‌കൂട്ടർ ഓടിച്ചിരുന്ന യുവതിക്കെതിരെ കേസെടുത്തു. നിയന്ത്രണം വിട്ട സ്‌കൂട്ടർ 23 അടി താഴ്ചയുള്ള സർവീസ്…

41 mins ago

ശ്രീജുവിനെ അപഹസിക്കുന്ന മല്ലു പ്രബുദ്ധത കണ്ടപ്പോൾ സത്യഭാമയൊന്നും ഒന്നുമേ അല്ല എന്ന് തോന്നിപ്പോയി- അഞ്ജു പാർവതി പ്രഭീഷ്

മലയാളികളുടെ പ്രിയപ്പെട്ട താരം മീര നന്ദന്റെ വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. ഗുരുവായൂർ ക്ഷേത്രത്തില്‍ വെച്ച് നടന്ന വിവാഹത്തില്‍ അടുത്ത…

1 hour ago

കേന്ദ്രമന്ത്രി സുരേഷ് ഗോപി അമ്മ സംഘടനയുടെ അഭിമാനമാണ് – ഭീമൻ രഘു.

താരസംഘടനയായ അമ്മ സംഘടനയുടെ അഭിമാനമാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്ന് നടൻ ഭീമൻ രഘു. അമ്മയ്‌ക്കിന്ന് രണ്ടു മന്ത്രിമാർ ഉള്ളതിൽ…

2 hours ago

ഇൻസ്റ്റയിലൂടെ പെൺകുട്ടികളെ പറ്റിച്ച യുവാവിന് അതേ മാർ​ഗത്തിൽ പണി കൊടുത്ത് പൊലിസ്

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടികളുടെ കൈയിൽ നിന്ന് സ്വർണം തട്ടിയെടുത്ത യുവാവ് മലപ്പുറത്ത് പിടിയിൽ. തിരൂര്‍ ചമ്രവട്ടം സ്വദേശി ഇരുപതുകാരനായ തൂമ്പില്‍…

2 hours ago