entertainment

മമ്മൂട്ടിക്കാണോ മാമുക്കോയക്കാണോ പ്രായം കൂടുതല്‍, മറുപടി വൈറൽ

ഹാസ്യനടനെന്ന നിലയില്‍ ഏറെ ചിരിപ്പിക്കുകയും സ്വഭാവ നടനെന്ന നിലയില്‍ ഇടയ്ക്കൊക്കെ വിസ്മയിപ്പിക്കുകയും ചെയ്ത മഹാ നടനാണ് മാമുക്കോയ. നാൽപത്തിയൊന്ന് വർഷം മുൻപ് അന്യരുടെ ഭൂമി എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച മാമുക്കോയ പിന്നീട് സത്യൻ അന്തിക്കാട് ചിത്രങ്ങളിലൂടെയാണ് മലയാള സിനിമയിൽ സജീവമാകുന്നത്. ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ്, നാടോടിക്കാറ്റ് എന്ന ചിത്രങ്ങളിലെ പ്രകടനത്തോടെ മാമുക്കോയ മലയാളത്തിലെ പ്രമുഖ ഹാസ്യ താരമായി ഉയർന്നു. അതിനു ശേഷം ഒട്ടേറെ കോമഡി കഥാപാത്രങ്ങളിലൂടെ അദ്ദേഹം നമ്മളെ വിസ്മയിപ്പിച്ചു. 450 ഇൽ അധികം മലയാള സിനിമകളിൽ അഭിനയിച്ച മാമുക്കോയ ഹാസ്യ നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‍കാരം കരസ്ഥമാക്കിയ ആദ്യ മലയാള നടനാണ്.തന്റെ കോഴിക്കോടൻ സംസാര ശൈലിയിലൂടെ അദ്ദേഹം പ്രേക്ഷകരെ ചിരിപ്പിച്ചതിനു കയ്യും കണക്കുമില്ല. ഇന്നും സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ പ്രചരിക്കുന്ന കോമഡി വീഡിയോകൾ മാമുക്കോയയുടേതാണ്.

അടുത്തിടെ മാമുക്കോയയുടേതായി പുറത്തിറങ്ങിയ ഒരു മീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മമ്മൂട്ടിക്കാണോ നിങ്ങള്‍ക്കാണോ കൂടുതല്‍ പ്രായമെന്ന ചോദ്യത്തിനു ആരാധകരെ ചിരിപ്പിക്കുന്ന മറുപടിയാണ് അദ്ദേഹം നൽകിയത്. മമ്മൂട്ടിക്കാണെന്ന് പറഞ്ഞാല്‍ അയാള്‍ വിടൂല. മമ്മൂട്ടിയൊക്കെ കൊച്ചുകുട്ടിയാണെന്നായിരുന്നു മാമുക്കോയ പറഞ്ഞത്. മാമുക്കോയക്ക് 73 വയസ്സും മമ്മൂട്ടിക്ക് 68 വയസ്സുമാണ് നിലവിൽ.

ചെയ്യാൻ ആഗ്രഹമുള്ള കഥാപാത്രങ്ങൾ ഏതൊക്കെ എന്ന ചോദ്യമുയർന്നപ്പോൾ അങ്ങനെയൊന്നുമില്ലെന്നും മമ്മൂട്ടിയും മോഹന്‍ലാലുമാണ് ഉള്ളതെല്ലാം ചെയ്യാറെന്നും എനിക്ക് കിട്ടാറില്ലെന്നുമായിരുന്നു താരം നൽകിയ മറുപടി. പൃഥ്വിരാജ് എന്ന നടനെ കുറിച്ച് മികച്ച അഭിപ്രായമാണ് ഉള്ളത്. ഒന്നുരണ്ട് പടത്തില്‍ ഒരുമിച്ച് വേഷമിട്ടിരുന്നു എങ്കിലും അദ്ദേഹത്തിന്റെ അച്ഛനുമായി നല്ല കൂട്ടായിരുന്നു. അമ്മ മല്ലികയുമായും ഇന്ദ്രജിത്തുമൊക്കെയായും നല്ല ബന്ധമാണ് എന്നാൽ തനിക്ക് സിനിമയില്‍ പ്രിയപ്പെട്ട നടി സാവിത്രിയാണെന്നും അദ്ദേഹം തുറന്ന് പറഞ്ഞു.

Karma News Network

Recent Posts

കാണാതായ വിദ്യാർത്ഥികളെ വയനാട് നിന്ന് കണ്ടെത്തി

പാലക്കാട് : കാണാതായ മൂന്ന് സ്‌കൂൾ വിദ്യാർത്ഥികളെ കണ്ടെത്തി 10-ാം ക്ലാസ് വിദ്യാർത്ഥികളായ അതുൽ കൃഷ്ണ, ആദിത്യൻ, ഏഴാം ക്ലാസ്…

22 mins ago

ക്വട്ടേഷൻ സംഘങ്ങളുമായി സിപിഎമ്മിന് അവിശുദ്ധ ബന്ധം : മനു തോമസ്

കണ്ണൂർ : സിപിഎം പാർട്ടി നേതൃത്വത്തിന് ക്വട്ടേഷൻ സംഘങ്ങളുമായി അവിശുദ്ധ ബന്ധമാണെന്ന് ഡിവൈഎഫ്‌ഐ കണ്ണൂർ ജില്ലാ മുൻ പ്രസിഡന്റ് മനു…

43 mins ago

ജൂലിയൻ അസാഞ്ചിന് ജാമ്യം, ജയിൽ മോചിതനായി

ന്യൂയോർക്ക്: വിക്കിലീക്സ് സ്ഥാപകൻ ജൂലിയന്‍ അസാന്‍ജിന് യുഎസ് ജാമ്യം അനുവദിച്ചു. ജാമ്യം ലഭിച്ചതിനു പിന്നാലെ അസാന്‍ജ് ഓസ്ട്രേലിയയിലേക്കു മടങ്ങി. അഞ്ചു…

1 hour ago

സുരേഷ് ഗോപിക്ക് മൂക്കുകയർ, ഇന്ദിര അമ്മയല്ല,ഭാരത യക്ഷി- SG ക്ക് BJPയുടെ തിരുത്ത്

കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്ക് പാർട്ടിയിൽ നിന്നും ഒരു തിരുത്ത്. കേന്ദ്ര മന്ത്രി ആയപ്പോൾ സുരേഷ് ഗോപി ചിലപ്പോൾ ഒക്കെ…

2 hours ago

അങ്കണവാടി ഒന്നാം നിലയിൽ, കാൽവഴുതി 25 അടി താഴ്ചയിലുള്ള തോട്ടിലേക്ക് വീണ് കുട്ടി, ഗുരുതര പരിക്ക്

അടിമാലി : ഇരുനില കെട്ടിടത്തിന്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന അങ്കണവാടിയിൽ നിന്ന് കുട്ടി കാൽവഴുതി 25 അടി താഴ്ചയിലുള്ള തോട്ടിലേക്ക്…

2 hours ago

അയ്യരും നായരുമൊക്കെ എന്തിനാണ് പിന്നിലൂടെ പോയി കുമ്പിട്ട് നിന്ന് കാര്യം പറയുന്നത് : സംഗീത ലക്ഷ്മണ

ഐ.എ.എസ്. ഉദ്യോഗസ്ഥയായ ദിവ്യ എസ്. അയ്യര്‍ മുന്‍ മന്ത്രി കെ.രാധാകൃഷ്ണനെ ആശ്ലേഷിക്കുന്ന ചിത്രം സാമൂഹികമാധ്യമങ്ങളില്‍ വൈറലായതോടെ അതിന്റെ എതിർത്തും പ്രശംസിച്ചും…

3 hours ago